Monday, April 18, 2022

P C Varky - 1876 മെയ് മൂന്നിനാണ് പള്ളിപ്പുറത്ത്  പി സി വർക്കി ജനിക്കുന്നത് അധ്യാപകനായി  പൊതുജീവിതമാരംഭിച്ച പി സി വർക്കി പിന്നീട് വർക്കി മാസ്റ്റർ എന്നറിയപ്പെട്ടു.  അക്കാലത്തെ പ്രമുഖ പത്രമാധ്യമം ആയിരുന്നു സത്യനാദത്തിന്റെ സഹ പത്രാധിപരായി വർക്കി മാസ്റ്റർ 1899 ലാണ് ചുമതലയേല്ക്കുന്നത്.
കൊച്ചിൻ ആർഗസ്,  വെസ്റ്റേൺ സ്റ്റാർ, കേരളപത്രിക, കേരള സഞ്ചാരി,
നസ്രാണി ദീപിക, മലയാള മനോരമ, സത്യനാദം എന്നിവയായിരുന്നു അക്കാലത്തെ പ്രമുഖ പത്രമാധ്യമങ്ങൾ. ഇതിൽ സത്യനാദം  ആയിരുന്നു ഏറ്റവും പഴക്കമേറിയത്.  പക്ഷേ ഇന്ന് മനോരമയും ദീപികയും  ഒഴികെ ബാക്കിയെല്ലാം അപ്രത്യക്ഷമായി.

സത്യനാദത്തിന്റെ പത്രാധിപരായി
അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ച വർക്കി മാസ്റ്റർ സത്യനാദത്തെ അക്കാലത്തെ ഏറ്റവും പ്രമുഖമായ പത്രമായി വളർത്തിയെടുത്തു. അദ്ദേഹം  സത്യനാദത്തിന്റെ ചുമതലയേൽക്കുമ്പോൾ ദ്വൈ വാരികയായിരുന്ന സത്യനാദം പിന്നീട്  വാരികയും, കേരളത്തിലെ ആദ്യത്തെ സചിത്ര വരികയും ആയി മാറി.

വാർത്തകളെ അതിവേഗം കണ്ടെത്തിയ വളരെ പ്രഗൽഭനായ പത്രപ്രവർത്തകനായിരുന്നു വർക്കി മാസ്റ്റർ . സ്വദേശാഭിമാനി കെ രാമചന്ദ്രൻ പിള്ളയെ നിരോധിച്ച തിരുവിതാംകൂറിലെ ദിവാനായിരുന്ന പി രാജഗോപാലാചാരി പിന്നീട് കൊച്ചിയുടെയും ദിവാനായി. ദിവാന്റെ  നയങ്ങളെ അതിരൂക്ഷമായും
എന്നാൽ ക്രിയാത്മകവുമായ വിമർശനം ഉന്നയിച്ച വർക്കി മാസ്റ്റർ വ്യക്തിപരമായ ആക്രമണം ഒഴിവാക്കിയിരുന്നു. ഇത് ദിവാന്റെ ബഹുമാനത്തിനും ആദരവിനും കാരണമായി.  കൊച്ചി രാജകുടുംബമായും പ്രധാന ഉദ്യോഗസ്ഥരുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാൻ വർക്കി മാസ്റ്റർക്ക് കഴിഞ്ഞിരുന്നു. ഭരണപരമായ കാര്യങ്ങളിൽ മാസ്റ്ററുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലമതിക്കപെട്ടു. സത്യനാദത്തിന്റെ
പത്രാധിപരെന്ന നിലയിൽ മലയാളഭാഷയ്ക്കും സമുദായത്തിനും രാജ്യത്തിനും ഉചിതമായ സംഭാവനകളാണ് വർക്കി മാസ്റ്റർ നൽകിയിട്ടുള്ളത്. 

രാഷ്ട്രീയ മണ്ഡലത്തിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. കൊച്ചി നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെടുകയും ഒരു പ്രാവശ്യ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തും. 
ഏറെ പ്രഗത്ഭനായ സമുദായ നേതാവുമായിരുന്നു അദ്ദേഹം. ലാറ്റിൻ ക്രിസ്ത്യൻ കോൺസ്സിന്റെ വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡണ്ടുമായും അദ്ദേഹം പ്രവർത്തിച്ചു. അഖില കേരള കത്തോലിക്ക കോൺഗ്രസ്സിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു. പത്രപ്രവർത്തന മണ്ഡലത്തിലെ അതികായകനായിരുന്ന പി.സി. വർക്കി മാസ്റ്റർ 1951 ൽ മരണമടഞ്ഞു.
| KLCA GOLDEN JUBILEE CHRONICLES |
സുവർണ്ണ സ്മൃതി

No comments:

Post a Comment