നൂറ് കോടിയിൽ താഴെ നിർമ്മാണ ചെലവ് വന്നിട്ടുള്ള പാലങ്ങൾക്ക് ടോൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നാളുകൾക്ക് മുമ്പ് തന്നെ ആലോചനാനടപടികൾ ആരംഭിച്ചിരുന്നു. അത്തരത്തിൽ ഒരു നിവേദനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വരാപ്പുഴ പാലത്തിന്റെ ടോൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടുന്ന (27.5.16) രേഖയാണ് ഇത്. കുണ്ടന്നൂർ അടക്കമുള്ള കേരളത്തിലെ എല്ലാ ടോളുകളും ഇത്തരുണത്തിൽ വിവരങ്ങൾക്ക് വിധേയമായി. ഇക്കാര്യത്തിലുള്ള അന്തിമ ഉത്തരവ് തയ്യാറായി എന്നാണ് സൂചന.
Official blog of Kerala Latin Catholic Association (KLCA) state committee. KLCA is the official lay organisation of Latin Catholic Church in Kerala. It is affiliated to Kerala Region Latin Catholic Bishops Council. Contact : stateklca@gmail.com President : Adv Sherry J Thomas; Gen Secretary : Biju Josy 9447063855
Saturday, July 30, 2016
Wednesday, July 27, 2016
KLCA protest against cut short of financial benefits for differentially abled students
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തിലായി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി സെല്ലില്‍നിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ലഭിച്ച ഉത്തരവ് പ്രകാരം ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പില്‍ ചിലത് നിര്‍ത്തലാക്കുകയും, മറ്റുചിലത് വെട്ടിക്കുറച്ച് വിതരണംചെയ്യാനുമാണ് നിര്‍ദേശം. കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം വിതരണംചെയ്യേണ്ടിയിരുന്ന സ്കോളര്‍ഷിപ്പുകളാണ് വളരെ വൈകി വെട്ടിക്കുറച്ച് വിതരണംചെയ്യുന്നത്. ബുദ്ധി, ചലന, ശ്രവണ, കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളിലാണ് മാറ്റംവരുത്തിയത്.
വര്‍ഷത്തില്‍ ബുക് ആന്‍ഡ് സ്റ്റേഷനറി ആനുകൂല്യം 700 രൂപ, യൂനിഫോം ആനുകൂല്യം 700 രൂപ, യാത്ര ആനുകൂല്യം 700 രൂപ, സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ പ്രത്യേക സ്കോളര്‍ഷിപ് 600 രൂപ, ഗുരുതര ചലനവൈകല്യമുള്ളവര്‍ക്കും, ബുദ്ധിപരമായ വൈകല്യമുള്ളവര്‍ക്കുമുള്ള എസ്കോര്‍ട്ടിങ് ആനുകൂല്യം 850 രൂപ, കാഴ്ചവൈകല്യമുള്ളവര്‍ക്ക് റീഡേഴ്സ് ആനുകൂല്യം 750 രൂപ, ഭിന്നശേഷിയുള്ള പെണ്‍കുട്ടികള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് സ്കോളര്‍ഷിപ് നല്‍കാറുള്ളത്. ഈ വര്‍ഷം ബുക് ആന്‍ഡ് സ്റ്റേഷനറി, യൂനിഫോം ആനുകൂല്യമായി 500 രൂപ വീതം മാത്രമേ അനുവദിച്ചിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാറിന്‍െറ സ്കോളര്‍ഷിപ് പൂര്‍ണമായും നിര്‍ത്തലാക്കി. യാത്ര ആനുകൂല്യത്തില്‍നിന്ന് 100 രൂപയും, എസ്കോര്‍ട്ടിങ്, റീഡേഴ്സ് ആനുകൂല്യത്തില്‍ നിന്ന് 150 രൂപ വീതവും കുറച്ച് വിതരണംചെയ്യാനാണ് ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്.
പുതിയ ഉത്തരവോടെ ശരാശരി ഭിന്നശേഷിയുള്ള ഒരു ആണ്‍കുട്ടിക്ക് 3550 രൂപ കിട്ടേണ്ടിടത്ത് 1800 രൂപയും ഭിന്നശേഷിയുള്ള പെണ്‍കുട്ടിക്ക് 5550 രൂപ കിട്ടേണ്ടിടത്ത് 3800 രൂപയും മാത്രമേ ലഭിക്കൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കഴിഞ്ഞ വര്‍ഷമാണ് സ്കോളര്‍ഷിപ്പിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്.
സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കാരണം ഐ.ഇ.ഡി സെല്ലിന്‍െറ അനാസ്ഥയാണെന്നാണ് കെഎല്‍ സിഎ ആരോപിച്ചു.
സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കാരണം ഐ.ഇ.ഡി സെല്ലിന്‍െറ അനാസ്ഥയാണെന്നാണ് കെഎല്‍ സിഎ ആരോപിച്ചു.
Monday, July 25, 2016
APPLICATIONS INVITED FOR EDUCATION GRAND - FOR KERALA WORKERS WELFARE BOARD MEMBERS
വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം
| |
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2016-2017 വര്‍ഷത്തേയ്ക്കുളള ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2016-2017 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടേയോ പദ്ധതിയില്‍ അംഗമായ തൊഴിലാളിയുടേയോ പേരിലുളള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡു സഹിതം 2016 ആഗസ്റ്റ് 30 നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0471 - 2463769 പി.എന്‍.എക്‌സ്.2686/16
|
Sunday, July 24, 2016
KLCA TIMES - THE MOUTH PIECE OF KERALA LATIN CATHOLIC ASSOCIATION PUBLISHED
Saturday, July 23, 2016
Thursday, July 21, 2016
Monday, July 11, 2016
Petition filed against discriminatioin by MG University
Sunday, July 10, 2016
HYBY EDEN Inaugurated the Foot Ball Tournament
Daniel Acharuparambil Foot Ball Tournament - for Trivandrum Archdiocese
Kollam Chavara Thekku zonal KLCA convention
KARUNYA project inaugurated by Vijayapuram KLCA
Prof Antony Isaac commemorated - Ramesh Chennithala inaugurated the meeting.
പ്രഫ ആന്റണി ഐസക് അനുസ്മരണത്തിന്
എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടായ സഹകരണത്തിന് നന്ദി.
എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടായ സഹകരണത്തിന് നന്ദി.
പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ പകൽ മുഴുവൻ സമയം ഒരുമിച്ചുണ്ടായിരുന്ന ലൂയിസ് തണ്ണിക്കോട്, എം സി ലോറൻസ് എന്നിവർക്കും, ഒപ്പം വന്നിരുന്ന അഡ്വ ജെറോം, ജസ്റ്റിൻ കരിപ്പാട്ട് എന്നിവർക്കും സി.ജെ പോൾ, ഷാജി ജോര്ജ്, ബാബു ജോൺ, ജോർജ് നാനാട്ട് എന്നിവർക്കും എല്ലാ പിന്തുണയും നൽകിയ സംസ്ഥാന പ്രസിഡന്റ് ആന്റണി നോറോന, രൂപത പ്രസിഡന്റ് പി എം ബെഞ്ചമിൻ, ഡയറക്ടർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർക്ക് പ്രത്യേകിച്ചും മറ്റ് എല്ലാ ഭാരവാഹികൾക്കും നന്ദി അറിയിക്കുന്നു. പരസ്യത്തിന് സഹായിച്ച ഹെൻറി ഓസ്റ്റിനും നന്ദി.
ഈ ഒരു പരിപാടിക്കു മാത്രമായി നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലും രമേശ് ചെന്നിത്തലയെ ചടങ്ങിൽ പങ്കെടുപ്പിച്ച ഡെപ്യൂട്ടി മേയർ ടി ജെ വിനോദ് , ഹൈബി ഈഡൻ എം എൽ എ എന്നിവർക്കും പ്രത്യേകം നന്ദി.
വിവിധ രീതികളിൽ സഹകരിച്ച നവീൻ ഐസക്, വിക്ടർ ജോർജ്, ഫാ ഫെലിക്സ് ചക്കാലക്കൽ, സക്കീർ ഹുസൈൻ, ജോഷി പള്ളൻ എന്നിവർക്കും നന്ദി.
KLCA CHATIATH Unit - Annual General Body
ചാത്യാത്ത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ശ്രീ .അഗസ്റ്റിൻ എനെർസ്റ് സംസാരിക്കുന്നു.. വെരി.റെവ. മോൺ.ക്ളീറ്റസ് പറുംമ്പലോത്..സ്‌റ്റേറ്റ് സെക്രട്ടറി അഡ്വ. ഷെറി .ജെ .തോമസ്.അതി .രൂപത പ്രസിഡന്റ് .പി. എം.ബെഞ്ചമിൻ.രൂപത.ജനേറൽ സെക്രട്ടറി സീ. ജെ . പോൾ, രൂപത വൈസ് .പ്രസിഡന്റ് ബാബു ജോൺ , രൂപത സെക്രട്ടറി സെബാസ്റ്റ്യൻ .കേന്ദ്ര സമിതി ലീഡർ ഹിപ്പോളിറ്സ്.യൂണിറ്റ് സെക്രട്ടറി പോൾ കുറ്ററ്റിൽ..എന്നിവർ വേദിയിൽ ..
KLCA help desk installed at St Mary's Church, Pongumoodu, Trivandrum Archdiocese.
KLCA Pongumoodu Unit at St Marys Church Trivandrum diocese started HELP DESK to serve the people for providing various Government beneficial schemes. Mr Nirmal, Adv Francis Mullassery is leading the activities of Help Desk. Various pension schemes and other rights of the public are being served through the Help Desk.
KLCA UNIT INSTALLED AT Kannur Bakkalam Fatima Matha Church
Thursday, July 7, 2016
Justice for Dalit Christians.. KRLCC meet at Ernakulam
Archbishop Francis Kallarakkal presided the inaugural session of 28th KRLCC General Assembly at Ashirbavan, Ernakulam. Archbishop Soosaipakyam inaugurated the Assembly.
The Assembly discusses the issue of justice for Dalit Christians. Dr Valsan Thampu delivered key note address.
Subscribe to:
Posts (Atom)