Sunday, May 22, 2016

KLCA DEMANDS FOR PROPER INVESTIGATION - DEATH OF A PREGNANT WOMEN -SAHITHA- AND UNBORN CHILD- KOTTARAKKARA

22-5-2016 
കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ ഡോക്ടറുടെ അനാസ്ഥ മൂലം ഗര്‍ഭിണിയായ സ്ത്രീയും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്നും മരണപ്പെട്ടവുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും കെഎല്‍ സി എ സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കൊട്ടാരക്കര ഫെറോനയിലെ സഹിത എന്ന സ്ത്രീയും ഗര്‍ഭസ്ഥ ശിശുവുമാണ് കഴിഞ്ഞ ആഴ്ച മരണപ്പെട്ടത്. ശ്രീജ എന്ന ഡോക്ടറുടെ അനാസ്ഥ കാരണമാണ് മരണം സംഭവിച്ചത് എന്ന് ആരോപിച്ചു ബന്ധുക്കള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ നാളിതുവരെയും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു വരുകയാണ്. 
വിഷയത്തില്‍ ഉടനടി നടപടിയെടുത്തു കുറ്റക്കാരെ ശിക്ഷിക്കുകയും ദുരിതത്തിന് ഇരയായവര്‍ക്ക് നഷ്ട പരിഹാരം നല്‍കുകയും വേണം.

CREAMY LAYER - GOVERNMENT ORDER KERALA 2015 - OBC - LATIN CATHOLICS

CREAMY LAYER - GOVERNMENT ORDER - KERALA 2015


 ക്രീമിലെയർ നിശ്ചയിക്കുന്ന കാര്യത്തിൽ 2015 ജനുവരി 1 നു പുറത്തിറങ്ങിയ ജി.ഒ. (പി) നമ്പർ 1/ 2015/BCDD ആണു ബാധകം. ഇതിനു മുമ്പ് കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്ത രീതിയിലായിരുന്നു ക്രീമിലെയർ നിശ്ചയിച്ചിരുന്നത്. കേരളത്തിൽ കുമാര പിള്ള കമ്മീഷന്റെ ശുപാർശയനുസരിച്ചു വരുമാനം കണക്കാക്കിയായിരുന്നതു്. ശമ്പളം ഉൾപ്പടെ ചേർത്തായിരുന്നു. ബഹു . സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം കെ.എൽ.സി.എ. ഉൾപ്പടെയുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണു കേന്ദ്ര രീതിയിൽ തന്നെ ക്രീമിലെയർ നിശ്ചയിക്കാൻ മേൽ ഉത്തരവനുസരിച്ചു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൃഷി, ശമ്പളം എന്നിവ വരുമാനം കണക്കാക്കുന്നതിൽ ഉൾപ്പെടുത്തുന്നില്ല എന്നതാണ്. സർക്കാരിന്റെ ഉത്തരവ് ഇതോടൊപ്പം ചേർക്കുന്നു. (അനക്സർ 1 ലെ ഖണ്ഡിക 5 നോക്കുക!).