വിദേശികളെ വീട്ടിൽ താമസിക്കുമ്പോൾ
വിദേശത്തുനിന്ന് സുഹൃത്തുക്കൾ വീട്ടിൽ താമസിക്കാൻ എത്തുന്നത് രസം തന്നെയാണ്. മറ്റുള്ളവരുടെ മുന്നിൽ വിദേശികളെയും കൂട്ടി ഗമയിൽ ഒന്ന് കറങ്ങാം. പക്ഷേ വിദേശികൾക്ക് താമസമൊരുക്കുന്ന വീട്ടുടമ അവരെ സംബന്ധിക്കുന്ന വിവരങ്ങൾ 24 മണിക്കൂറിനകം FRRO (Foreigner Regional Registration Office) ൽ രജിസ്റ്റർ ചെയ്യണം. www.indianfrro.gov.in/frro/FormC
എന്ന ലിങ്കിൽ കയറിയാണ് ഇന്റർനെറ്റിലൂടെ രജിസ്റ്റർ ചെയ്യേണ്ടത്. വിദേശി താമസിക്കുന്ന സ്ഥലത്തിൻറെ കെട്ടിടനികുതിയും ഭൂനികുതി യുടെയും പകർപ്പ്, ഉടമസ്ഥത കാണിക്കുന്ന രേഖകൾ, ഓഫീസ് ആവശ്യപ്പെടുന്ന മറ്റൊരു രേഖകൾ ഇവയൊക്കെ സമർപ്പിച്ച് വേണം വിദേശിയുടെ താമസം സംബന്ധിച്ച കാര്യം രജിസ്റ്റർ ചെയ്യാൻ.www.keralapolice.org/e-services/foreigners-registration എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയാൽ പിഴ ഒടുക്കേണ്ടിവരും.
www.sherryscolumn.com