Sunday, April 18, 2021

klca state 49th anniversary

Klca page - news

നിസ്വാർത്ഥരായ നിരവധി നേതാക്കൾ നേതൃത്വം നൽകി  കടന്നുപോയ പ്രസ്ഥാനമാണ് കെഎൽസിഎ - സ്ഥാപക സ്ഥാപക ദിനാചരണത്തിൽ ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ 49 മത് വാർഷികത്തോടനുബന്ധിച്ച് സ്ഥാപക ദിനം ആചരിച്ചു. എറണാകുളത്ത് നടന്ന ചടങ്ങ്  വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ  ഉദ്ഘാടനം നിർവഹിച്ചു. 49 വർഷക്കാലം സമുദായത്തിനുവേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കാൻ വിവിധ കാലയളവുകളിൽ കെഎൽസിഎ  പ്രവർത്തകർക്ക് ആയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യാതൊരു സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ നൂറുകണക്കിന് നേതാക്കൾ ഈ കാലഘട്ടത്തിൽ സംഘടനയിലൂടെ കടന്നുപോയിട്ടുണ്ട്. അവരൊക്കെ അനുസ്മരിക്കാൻ ഉള്ള അവസരംകൂടിയാണ് സ്ഥാപക ദിനാചരണം എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി ജെ പോൾ, സംസ്ഥാന ഭാരവാഹികളായ എംസി ലോറൻസ്, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, പി എം ബെഞ്ചമിൻ, റോയി പാളയത്തിൽ, സെബാസ്റ്റിൻ വലിയപറമ്പിൽ, ബാബു ആൻറണി, ഫിലോമിന ലിങ്കൻ, മോളി ചാർലി, സിബി ജോയ്, എൻ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു.

Why Anglo Indians are not giving representation in Houses

‘ഞങ്ങൾ വോട്ടുബാങ്കല്ലാത്തതാണോ പ്രശ്നം’; ബിജെപി സർക്കാരിന് ആംഗ്ലോ ഇന്ത്യൻ ശത്രുത?-https://www.manoramaonline.com/news/latest-news/2021/04/14/why-anglo-indians-are-in-a-political-crisis-in-kerala-and-in-other-states.html

Anglo Indian representation 
klca page

തീരദേശ രൂപതകൾക്ക് തീരദേശവാസികളായ പുതിയ വികാരി ജനറൽമാർ.

തീരദേശ രൂപതകൾക്ക് തീരദേശവാസികളായ പുതിയ വികാരി ജനറൽമാർ.

തീരദേശ രൂപതാകളായ ആലപ്പുഴ, കൊച്ചി രൂപതകൾക്ക് തീരദേശവളികളായ പുതിയ വികാരി ജനറൽമാരായി റൈറ്റ് റവ മോൺ ഡോ ജോയി പുത്തൻവീട്ടിൽ അച്ചനും, റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരി അച്ചനും നിയമിതരായി. ആലപ്പുഴ രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ജോയി പുത്തൻവീട്ടിൽ അച്ചനെ അഭിവന്ദ്യ ആലപ്പുഴ രൂപതാ മെത്രാൻ HE റൈറ്റ് റവ ഡോ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ പിതാവ് നിയമിച്ചു. കൊച്ചി രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരി അച്ചനെ അഭിവന്ദ്യ കൊച്ചി രൂപതാ മെത്രൻ HE റൈറ്റ് റവ മോൺ ഡോ ജോസഫ് കരിയിൽ പിതാവ് നിയമിച്ചു. ആലപ്പുഴ രൂപതയുടെ വികാരി ജനറൽ മോൺ ജോയി ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയായ പള്ളിത്തോട്‌ ഇടവക അംഗം ആണ്. കൊച്ചി രൂപതാ വികാരി ജനറൽ മോൺ ഷൈജു എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ കണ്ണമാലി ഇടവക  അംഗം ആണ്. പ്രകൃതിദുരന്തമായ കടൽ ക്ഷോഭത്തിൽപെട്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർ തിങ്ങി പാർക്കുന്നത് കണ്ണമാലി , പള്ളിത്തോട്‌ അടങ്ങുന്ന പ്രദേശങ്ങളിലാണ്.  മത്സ്യത്തൊഴിലാളികൾ  നേരിടുന്ന യാതനകൾക്ക് ഒരു വലിയ പരിഹാരം ഉണ്ടാകുവാൻ പുതിയ നിയമനങ്ങൾ വഴി സാധ്യമാകും.View report in klca page

Condolences to Jose Vithatayhil by KLCA

ആദരാഞ്ജലികൾ..
സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗവും
സീറോ മലബാർ അല്മായ ഫോറം സെകട്ടറിയുമായ
അഡ്വ: ജോസ് വിതയത്തിൽ നിര്യാതനായി. കേരള സംസ്ഥാന കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ ആയിരുന്നു.