Latest Press Releases from KLCA State Committee
പ്രസിദ്ധീകരണത്തിന് -
കെ എല്‍ സി എ സംസ്ഥാന നേതൃക്യാമ്പ്
മെയ് 12 മുതല്‍ 14 വരെ കുട്ടിക്കാനത്ത്
കെ എല്‍ സി എ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍, വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പ് കുട്ടിക്കാനം തേജസ് ആനിമേഷന്‍ സെന്‍ററില്‍ മെയ് 12 മുതല്‍ 14 വരെ നടക്കും. മെയ് 12 ന് വൈകീട്ട് 5 ന് ആരംഭിക്കുന്ന ക്യാമ്പില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അല്‍മായ നേതാക്കള്‍ പങ്കെടുക്കും.
സമകാലിക കേരളത്തിലെ സാമൂഹ്യവിഷയങ്ങളുടെ അപഗ്രഥനവും പഠനവും നടക്കുന്ന ക്യാമ്പില്‍ ബിജിമോള്‍ എം എല്‍ എ, വിജയപുരം വികാര്‍ ജനറല്‍ മോണ്‍ ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, മോണ്‍ ജോസ് നവാസ്, ഷാജി ജോര്‍ജ്ജ്, മോണ്‍ ജയിംസ് കുലാസ്, ജോസഫ് ജൂഡ്, ഫാ വില്യം രാജന്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി വിവിധ സെഷനുകളില്‍ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് എബി കുന്നേപ്പറമ്പില്‍, ഫാ ടോം ജോസ്, ജോസഫ് സെബാസ്റ്റ്യന്‍, ബാബു മാത്യു, ഷിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ക്യമ്പിന് ഒരുക്കങ്ങള്‍ നടത്തുന്നത്.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യമ്പില്‍ വരുന്ന വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതി രൂപീകരണവും പ്രവര്‍ത്തന ശൈലി രൂപീകരണ ചര്‍ച്ചകളും നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജന സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, കോര്‍ഡിനേറ്റര്‍ എഡിസന്‍ പി വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
10-5-17 ഷെറി ജെ തോമസ്
ജന. സെക്രട്ടറി
----------------------------------------------------------------------------------------------------------------
പ്രസിദ്ധീകരണത്തിന് -
(സംസ്ഥാന തലത്തിലുള്ള വാര്‍ത്ത)
മൂന്നാര്‍ വിഷയത്തില്‍ മാനുഷിക പരിഗണന കാണിക്കണം
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ പ്രാദേശിക ചര്‍ച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം തീര്‍പ്പാക്കുന്നതിന് മൂന്നാറിലെ പാവപ്പെട്ടവരെ ബലിയാടാക്കരുത്. മൂന്നാറിലെ വന്‍കിട കൈയ്യേറ്റവും വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്ന കുടിയേറ്റകര്‍ഷകനെയും ഒരേ തട്ടില്‍ കാണരുത്. പ്രാകൃതമായ രീതിയില്‍ കുരിശ് തകര്‍ത്ത രീതി ഒഴിവാക്കാമായിരുന്നുവെന്നും കെ എല്‍ സി എ സംസ്ഥാന സമിതി വിലയിരുത്തി. കര്‍ഷകന്‍റെയും തൊഴിലാളിയുടെയും ഉപജീവനമാര്‍ഗ്ഗങ്ങളും തൊഴിലും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഒഴിപ്പിക്കല്‍ നടപടി. പ്രദേശത്തെ അരക്ഷിതാവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ നടപടികളില്‍ കൂടുതല്‍ മാനുഷിക മുഖം ഉണ്ടാകണം.
കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടറിയയേറ്റിന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. മോണ്‍ ജോസ് നവസ്, ഫാ. ടോം ഷെറി ജെ തോമസ്, ജോസഫ് പെരേര, എബി കുന്നേപ്പറമ്പില്‍, എഡിസന്‍ പി വര്‍ഗ്ഗീസ്, എം സി ലോറന്‍സ്, സി ടി അനിത, ഷൈജ ആന്‍റണി, കെ എച്ച് ജോണ്‍, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, ജോസഫ് ജോണ്‍സന്‍, ബാബു മാത്യു, കുട്ടിക്കാനം ജോസ്, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
21-4-17 ഷെറി ജെ തോമസ്
ജന. സെക്രട്ടറി
--------------------------------------------------------------------------------------------------------------
പ്രസിദ്ധീകരണത്തിന് -
കൊച്ചി-
ദുഖവെള്ളിയാഴ്ച ഡിജിറ്റല്‍ ദിനമാചരിക്കുന്നത് പ്രതിഷേധാര്‍ഹം
ഏപ്രില്‍ 14 ന് ദുഖവെള്ളിയാഴ്ച ഡിജിറ്റല്‍ ദിനമായി ആചരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാരിന് ന്യൂനപക്ഷങ്ങളോടുള്ള യഥാര്‍ത്ഥ നിലപാട് ഇത്തരത്തിലുള്ള പല തീരുമാനങ്ങളിലൂടെയും പുറത്തുവന്നു കൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളില്‍ പരീക്ഷകള്‍ വയ്ക്കുക, ബിരുദദാന ചടങ്ങുകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ മുന്‍കൂട്ടി തീരുമാനിച്ചുറച്ച രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. സര്‍ക്കാര്‍ പദ്ധതിയില്‍ സഹകരിക്കാന്‍ തയ്യാറുള്ള ന്യൂനപക്ഷങ്ങളെ കൂടി അകറ്റി നിര്‍ത്തുന്നതിനു മാത്രമേ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉപകരിക്കുകയുള്ളൂ കെ എല്‍ സി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ ഇടപെടണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇത്തരം നടപടികളില്‍ പ്രതിഷേധമറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. ആന്‍റണി നൊറോണ, ഷാജി ജോര്‍ജ്ജ്, ഷെറി ജെ തോമസ്, ജോസഫ് പെരേര, ഇ ഡി ഫ്രാന്‍സീസ്, എഡിസന്‍ പി വര്‍ഗ്ഗീസ്, എബി കുന്നേപ്പറമ്പില്‍, എം നേശന്‍, ജോണി മുല്ലശ്ശേരി, സി ടി അനിത, ഷൈജ ആന്‍റണി, കെ എച്ച് ജോണ്‍, ജസ്റ്റിന്‍ ആന്‍റണി, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
12-4-17 ഷെറി ജെ തോമസ്

കേരളസംസ്ഥാന ന്യൂനപക്ഷ വകുപ്പ് രൂപീകരണം സംബന്ധിച്ച് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള നിയമസഭാ ബില്ല് ചില പ്രത്യേകസമുദായക്കാരെ ന്യൂനപക്ഷകമ്മീഷന്‍ അംഗങ്ങളായി തിരുകി കയറ്റുവാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസിയേഷന്‍ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷനിലെ അദ്ധ്യക്ഷ പദവിയിലിരിക്കുന്ന ആളും, കമ്മീഷനില്‍ അംഗമാകുന്ന മറ്റ് വ്യക്തികളും ഒരു സമുദായത്തില്‍ പെട്ടവരാകരുത് എന്നതാണ് ചട്ടം.
ആ ചട്ടത്തിലെ മറ്റൊരു എന്ന ഭാഗം മാറ്റി അദ്ധ്യക്ഷ പദവിയിലിരിക്കുന്ന അതേ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട അംഗത്തെ തന്നെ സാധാരണ അംഗമായും നിയമിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അദ്ധ്യക്ഷ പദവിയിലിരിക്കുന്ന അംഗത്തിന്‍റെ അതേ സമുദായത്തില്‍ പെടാത്ത ആള്‍ക്ക് അവസരം കൊടുത്തിരുന്നതിനു കാരണം എല്ലാ സമുദായാംഗങ്ങള്‍ക്കും പ്രതാനിധ്യം ലഭിക്കാനായിരുന്നു. എന്നാല്‍ ഒരേ സമുദായത്തിലെ അംഗങ്ങളെത്തന്നെ വീണ്ടും നിയമിക്കുന്നത് സാഹചര്യം ഒരുക്കുന്നതിനാണ് ഇപ്പോള്‍ ഇത്തരത്തില്‍ നിയമഭേദഗതികൊണ്ടുവരുന്നതെന്ന് കെ എല്‍ സി എ കുറ്റപ്പെടുത്തി.
നിയമസഭാ സെലക്ട് കമ്മിറ്റി ഇക്കാര്യത്തില്‍ ന്യായത്തിന്‍റെ പക്ഷത്തു നിന്ന് തീരുമാനമെടുക്കണമെന്നും എല്ലാ ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുന്ന എല്ലാ സമുദായംഗങ്ങള്‍ക്കും അവസരം ലഭിക്കുന്ന രീതിയില്‍ ഇടപെടണമെന്നും കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
03-3-17 ഷെറി ജെ തോമസ്
ജന. സെക്രട്ടറി
-----------------------------------------------------------------------------------------------------------
പ്രസിദ്ധീകരണത്തിന് -
അവകാശ സംരക്ഷണത്തിനായി കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും
14 ന് ചൊവ്വാഴ്ച രാവിലെ 11 ന്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലത്തീന്‍ സമുദായം ഉന്നയിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സമുദായത്തിന് സമനീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് പ്രത്യക്ഷ പ്രതിഷേധത്തിന്‍റ ഒന്നാം ഘട്ടമെന്ന നിലയില്‍ കെ എല്‍ സി എ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ എല്ലാ രൂപതകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് 14 ന് രാവിലെ 11 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തും.
തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുമതി ലഭ്യമാകുന്ന വിധത്തില്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളുക, ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷം ലത്തീന്‍ സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള്‍ തിട്ടപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുക; നഷ്ടമായ തൊഴിലവസരങ്ങള്‍ പ്രത്യേക നിയമനത്തിലൂടെ പുനസ്ഥാപിക്കുക, വിഴിഞ്ഞം പദ്ധതിമൂലം നഷ്ടമുണ്ടാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പുന്തുറ തീരവും തൊഴിലും സംരക്ഷിക്കാന്‍ ഫിഷിംഗ് ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കുക, വലിയതുറയില്‍ കടലാക്രമണത്തില്‍ ഭവനങ്ങള്‍ നഷ്ടമായി സ്കൂള്‍ ക്ളാസ് മുറികളില്‍ താമസിപ്പിച്ചിരിക്കുന്നവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുക, മൂലമ്പിള്ളി പുനരധിവാസപാക്കേജ് നടപ്പാക്കുക, വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികക്കെതിരെ ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണാനുകൂല്യം നല്‍കുക, തീരമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക. കടലാക്രമണം, കടല്‍ ദുരന്തം എന്നിവയെ പ്രകൃതിദുരന്തങ്ങളായി പ്രഖ്യാപിക്കുക, പിന്നാക്കാരായ ഭൂരഹിതര്‍ക്ക് വീടും ഭൂമിയും അനുവദിക്കുക, സമ്പൂര്‍ണ്ണ ഭവനപദ്ധതി രൂപീകരിക്കുക, രാഷ്ട്രീയ നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക. ഭരണഘടനാ സ്ഥാപനങ്ങളിലും ബോര്‍ഡുകളിലും ഭരണനിര്‍വ്വഹണ സമിതികളിലും ലത്തീന്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം ഫലപ്രദമായി നടപ്പാക്കുക, എയ്ഡഡ് സ്ഥാപനങ്ങളിടെ നിയമാനുസൃത നിയമനങ്ങള്‍ അനാവശ്യമൊയി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക, ഹരിത പാത സംബന്ധിച്ച് ജനങ്ങളുടെ ആശകങ്കള്‍ ദുരീകരിക്കുക തുടങ്ങിയ 26 ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജന സെക്രട്ടറി ഷെറി ജെ തോമസ്, ട്രഷറര്‍ ജോസഫ് പെരേര, തിരുവനന്തപുരം അതിരൂപത പ്രസിഡന്‍റ് ആന്‍റണി ആല്‍ബര്‍ട്ട,് സംസ്ഥാന നേതാക്കളായ ഇ ഡി ഫ്രാന്‍സീസ്, എഡിസന്‍ പി വര്‍ഗ്ഗീസ്, എബി കുന്നേപ്പറമ്പില്‍, എം നേശന്‍, സി ടി അനിത, കെ എച്ച് ജോണ്‍, ബേബി ഭാഗ്യോദയം, ഷൈജ ടീച്ചര്‍, ജസ്റ്റിന്‍ ആന്‍റണി, ആഷ്ലി ആന്‍റണി, ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ്ജ് നാനാട്ട്, തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കും.
12-3-17 ഷെറി ജെ തോമസ്
ജന. സെക്രട്ടറി
----------------------------------------------------------------------------------------------------------

No comments:
Post a Comment