KLCA State Circulars - latest
--------------------------------------------------------------------------------------------------------------------
കെഎല്‍സിഎസംസ്ഥാന കാര്യാലയത്തില്‍നിന്നുംഅഭിവാദ്യങ്ങള്‍
സര്‍ക്കുലര്‍ നമ്പര്‍ : 4/2017 29-4-17
കെ എല്‍ സി എ സംസ്ഥാന സമിതിക്ക് അങ്ങ് നല്‍കിവരുന്ന നല്‍കിവരുന്ന സഹായസഹകരണങ്ങള്‍ക്കും, പ്രോത്സാഹനത്തിനും, നന്ദി അറിയിക്കുന്നു. വരുന്ന ഏതാനുംചില പ്രവര്‍ത്തനപരിപാടികള്‍ അങ്ങയുടെശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു.
സംസ്ഥാന പഠനക്യാമ്പ് മെയ് 12,13,14-
കെഎല്‍സിഎസംസ്ഥാനതലത്തില്‍ നടക്കുന്ന സംസ്ഥാന നേതൃപഠനക്യാമ്പ് 2017 മെയ് 12,13,14 തീയതിളിലായി കുട്ടിക്കാനം ക്യാമ്പ് സെന്‍ററില്‍വച്ച് നടക്കും. വിജയപുരം രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പില്‍ രൂപതകളില്‍ നിന്നും 10 നേതാക്കളാണ് പങ്കെടുക്കേണ്ടത്. വരും വര്‍ഷങ്ങളില്‍ സംഘടനയെ നയിക്കാന്‍ പ്രാപ്തിയുള്ളതും അത്തരം അവസരങ്ങളുള്ളതുമായ നേതാക്കളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ടത്.
സംഘടനയുടെ വരുന്ന പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മ പദ്ധതിയുടെ ചര്‍ച്ച,ആശയവിനിമയം, സംഘടനാപ്രവര്‍ത്തനം, എല്ലാ ഇടവകകളിലും സംഘടനയുടെ യൂണിറ്റ് സ്ഥാപിക്കല്‍, ഈ വര്‍ഷം അവസാനത്തോടുകൂടി ഒരു ലക്ഷം മെമ്പര്‍ഷിപ്പ്, ക്യാമ്പെയിന്‍ തുടങ്ങിയ ശ്രമകരമായ കാര്യങ്ങളാണ് ഈ ക്യാമ്പില്‍ പഠനത്തിനും, ചര്‍ച്ചയ്ക്കും, തീരുമാനത്തിനും വിധേയമാകുന്നത്. അതുകൊണ്ടുതന്നെ വളരെഗൗരവത്തോടു കൂടി ഈ ക്യാമ്പിനെ സമീപിക്കുന്നതിന് എല്ലാരൂപത നേതാക്കളും പ്രത്യേക ശ്രദ്ധ കാണിക്കമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഫിലിയേഷന്‍ ഫീസ് നല്‍കാനുള്ള എല്ലാരൂപതകളും എത്രയും പെട്ടെന്ന് അഫിലിയേഷന്‍ ഫീസ് ട്രഷററെ ഏല്‍പ്പിക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ഒരു രൂപത 3000/- രൂപ വീതം ക്യാമ്പിന്‍റെ നടത്തിപ്പിനായി സംസ്ഥാന സമിതിയെ ഏല്‍പ്പിക്കണം. ക്യാമ്പ് അംഗങ്ങളില്‍ നിന്ന ്മറ്റ് ഫീസ് ഈടാക്കുന്നതല്ല.
ക്യാമ്പിന്‍റെ വിശദവിവരങ്ങള്‍
12-ന് വൈകിട്ട് 4 മണിക്ക് ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടു കൂടി ആരംഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് വരേണ്ട റൂട്ട് - കോട്ടയത്തു നിന്ന് റോഡു മാര്‍ഗ്ഗം 2 മണിക്കൂര്‍ കൊണ്ട് കുട്ടിക്കാനത്ത് എത്തിച്ചേരാവുന്നതാണ്. കുമളി ഭാഗത്തേക്കുള്ള ബസ്സുകളില്‍ കയറിയും ക്യാമ്പ് സെന്‍ററില്‍ എത്താം.
ക്യാമ്പ് സംഘാടക സമിതി
ചെയര്‍മാന്‍ മോണ്‍ ജോസ് നവസ്
വൈസ് ചെയര്‍മെന്‍ ഫാ. ടോം, ഫാ ഹിലാരി, ഫാ സെബാസ്റ്റ്യന്‍ ഒലിക്കര
ജനറല്‍ കണ്‍വീനര്‍ എബി കുന്നേപ്പറമ്പില്‍
ജോ. ജന. കണ്‍വീനര്‍ ജോസഫ് സെബാസ്റ്റ്യന്‍
ജോ. കണ്‍വീനര്‍മാര്‍ ബാബു മാത്യു, ജോസ് കുട്ടിക്കാനം
കണ്‍വീനര്‍മാര്‍ ഷിജോ, റോബര്‍ട്ട് മാര്‍ട്ടിന്‍, ബിജോയ് കരകാലില്‍, പൂവം ബേബി
ക്യാമ്പ് കോര്‍ഡിനേറ്റര്‍ - എഡിസന്‍ പി വര്‍ഗ്ഗീസ്
ജില്ലാ കേന്ദ്രങ്ങളില്‍ സമരം മെയ് 22 ന് രാവിലെ 10 ന് -
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് കേന്ദ്രീരിച്ച് നത്തിയ സമരപരിപാടിയില്‍ പങ്കെടുത്ത എല്ലാ നേതാക്കള്‍ക്കും അത് വിജയിപ്പിക്കുന്നതിന് ശ്രമിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു. സമുദായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരത്തിന്‍റെ രണ്ടാം ഘട്ടമായി ജില്ലാ കേന്ദ്രങ്ങളിലേക്കുള്ള സമരം 2017 മെയ് 22 തിങ്കളാഴ്ച രാവിലെ 10 ന് നടക്കും. കേരളത്തിലെ 4 ജില്ലാ കേന്ദ്രങ്ങളില്‍ സമരം നടത്തുന്നതിനാണ് നാം തീരുമാനിച്ചിട്ടുള്ളത്.
കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലാ കേന്ദ്രങ്ങളിലേക്കാണ് കെഎല്‍സിഎയുടെ നേതൃത്വത്തില്‍എല്ലാവിഭാഗം സമുദായനേതാക്കളേയും ഉള്‍ക്കൊള്ളിച്ചു സമരം നടത്തുന്നത്. തിരുവനന്തപുരം സമരത്തില്‍ നാം ഉന്നയിച്ചതും സമുദായം ഏറെ നാളുകളായി ഉന്നയിച്ചുവരുന്നതുമായ 26 ഇന ആവശ്യങ്ങളോടൊപ്പം അതത് പ്രാദേശീക തലത്തിലുള്ള, ആവശ്യങ്ങള്‍ കൂടി ഈ സമരത്തില്‍ നമ്മള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതത് ജില്ലാ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട ജില്ലാ അതിര്‍ത്തിയില്‍ വരുന്ന രൂപതകളുടെ പ്രതിനിധികളും, നേതാക്കളുമാണ് സമരത്തില്‍ പങ്കെടുക്കേണ്ടത്. അതിനു മുന്നോടിയായി 4 കേന്ദ്രങ്ങളിലും, വെവ്വേറെ യോഗങ്ങള്‍ വിളിച്ച് സമരം വിജയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാവരുടേയും ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊല്ലം കേന്ദ്രമാക്കിയുള്ള സമരത്തിന് ശ്രീ. ജോസഫ് പെരേര, സി.ടി അനിത, ബേബി ഭാഗ്യോദയം, ജി സഹായദാസ്, ആന്‍റണി റോബര്‍ട്ട്, ജോസഫ് ജോണ്‍സണ്‍,സജിവ് പരശ്ശിവിള, അനില്‍ ജോണ്‍, എന്നിവര്‍ നേതൃത്വം നല്‍കും. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കൊല്ലം എന്നീരൂപതകളിലുള്ള പ്രതിനിധികളാണ് ഈ സമരത്തില്‍ പങ്കെടുക്കേണ്ടത്. കോര്‍ഡിനേറ്റര്‍ - ജോസഫ് പെരേര.
ആലപ്പുഴ ജില്ല കേന്ദ്രീരിച്ചു നടക്കുന്ന സമരത്തിന് എഡിസണ്‍ പി വര്‍ഗ്ഗീസ് , എബി കുന്നേപ്പറമ്പില്‍, ജോസഫ് സെബാസ്റ്റിന്‍, ക്ളീറ്റസ് കളത്തില്‍, ബാബു അത്തിപ്പൊഴിയില്‍, ബാബു മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. പുനലൂര്‍, വിജയപുരം, ആലപ്പുഴ, രൂപതകളാണ്ഇതില്‍ പങ്കെടുക്കേണ്ടത്. കോര്‍ഡിനേറ്റര്‍ - എഡിസണ്‍ പി വര്‍ഗ്ഗീസ്
എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തില്‍ ഇ.ഡി. ഫ്രാന്‍സീസ്, ഷൈജ ടീച്ചര്‍, എം.സി. ലോറന്‍സ്, പൈലി, പി.എം. ബഞ്ചമിന്‍, അലക്സ് താളൂപ്പാടത്ത്, സി ജെ പോള്‍, സാജു ലൂയിസ,് അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ്ജ് നാനാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. കോര്‍ഡിനേറ്റര്‍ - എം.സി. ലോറന്‍സ്
കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തില്‍ ശ്രീ. കെ. എച്ച് ജോണ്‍, രതീഷ് ആന്‍റണി, നൈജു, ആന്‍റണി റോബര്‍ട്ട്, ജോണി മുല്ലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും. കോര്‍ഡിനേറ്റര്‍ - കെ. എച്ച് ജോണ്‍.
നാല് കമ്മിറ്റികളും ആവശ്യാനുസരണം വിപുലീകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട്,
സ്നേഹപൂര്‍വ്വം,
29-4-17 അഡ്വ. ഷെറി ജെ തോമസ്,
ജനറല്‍ സെക്രട്ടറി
കെ.എല്‍.സി.എ. സംസ്ഥാന കാര്യാലയത്തില്‍ നിന്നും ആശംസകള്‍
സര്‍ക്കുലര്‍ നമ്പര്‍ - 3/2017
അഭിവന്ദ്യ പിതാവെ/ അച്ചാ/സുഹൃത്തേ,
1. മിഷന്‍ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് 2017 ഏപ്രില്‍ മാസം അല്‍മായ സംഘടനാ ശാക്തീകരണ മാസമായി ആചരിക്കുകയാണ്. എല്ലാ ഇടകകളിലും കുടുംബയൂണിറ്റുകളിലും അല്‍മായ സംഘടനകളെ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും കര്‍മ്മപരിപാടികളും നിലവിലുള്ള സംഘടനാ ഭാവാഹികളുടെ കൂടി നേതൃത്വത്തില്‍ നടക്കണമെന്നാണ് തീരുമാനം. അതുമായി ബന്ധപ്പെട്ട അല്‍മായ കമ്മീഷന്‍ സര്‍ക്കുലറും ഇതോടൊന്നിച്ചുണ്ട്. സംഘടനാ നേതാക്കള്‍ക്കും വികാരിയച്ചന്‍മാര്‍ക്കും കടുംബയൂണിറ്റ് കേന്ദ്രസമിതി ലീഡര്‍മാര്‍ക്കും ഉചിതമെന്ന് തോന്നുന്ന മറ്റ് അല്‍മായ സംവിധാനങ്ങള്‍ക്കും ഈ സര്‍ക്കുലറുകളുടെ പകര്‍പ്പ് നല്‍കി സമുദായ സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിക്കുന്നു.
2. ഏപ്രില്‍ മാസം 8 ന് എറണാകുളം ആശീര്‍ഭവനില്‍ രാവിലെ 10 മുതല്‍ 2 വരെ അല്‍മായ കമ്മീഷന്‍റെ ഏകോപനത്തില്‍ കൂടുന്ന അല്‍മായ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികള്‍, രൂപതാ പ്രസിഡന്‍റ്, ജന സെക്രട്ടറിമാര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് 2 മണിക്ക് കെ എല്‍ സി എ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗവും ചേരുന്നതാണ്.
3. സംസ്ഥാന ഭാരവാഹികളുടെ രൂപതാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി അടുത്ത രൂപതാ സമിതിയോഗങ്ങളുടെ തീയതിയും സമയും ചാര്‍ജുള്ള ഭാരവാഹികള്‍ മുഖേനെ സംസ്ഥാന സമിതിയെ അറിയിക്കണം.
4. കെ.എല്‍.സി.എ. ടൈംസിലേക്കുള്ള വാര്‍ത്തകളും, പരസ്യങ്ങളും, stateklca@gmail.com വിലാസത്തില്‍ നല്‍കുന്നതിന് നേതാക്കളെല്ലാവരും പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ യൂണിറ്റുകളിലേക്കും സൗജന്യമായി കെ.എല്‍.സി.എ.ടൈം നല്‍കുന്നതിന് കെ.എല്‍.സി.എ. സംസ്ഥാന ഓഫീസില്‍ കോപ്പികള്‍ ലഭ്യമാണ്.
സ്നേഹപൂര്‍വ്വം
31-3-17 അഡ്വ. ഷെറി ജെ തോമസ്,
ജനറല്‍ സെക്രട്ടറി
-------------------------------------------------------------------------------------------------------

സര്‍ക്കുലര്‍ നമ്പര്‍ - 1/2017 27.1.17
അഭിവന്ദ്യ പിതാവെ/ അച്ചാ/സുഹൃത്തേ,
1. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ 2017 ഫെബ്രുവരി 19 ന് രാവിലെ 10 ന് വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്വത്തില്‍ കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വച്ച് ഷെവലിയര്‍ കെ ജെ ബെര്‍ളി അവാര്‍ഡ് വിതരണവും അനുമോദനവും നടക്കും. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബസ് മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്. കളമശ്ശേരി ഹൈവേയില്‍ തന്നെ യൂണിവേഴ്സിറ്റി സിഗ്നലിന് സമീപമാണ്ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്.
2. ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്ന രൂപതയില്‍ നിന്നുള്ള പ്രതിനിധികളുടെ (നിയമാവലി വകുപ്പ് 9(1)(എ) എണ്ണം എത്രയും വേഗം ബന്ധപ്പെട്ട നേതാക്കള്‍ സംസ്ഥാന സമിതിയെ അറിയിക്കണം. എല്ലാ രൂപതാ സമിതികളും അന്നേ ദിവസം കഴിഞ്ഞ ഒരു വര്‍ഷത്തെ രൂപതാ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായ റിപ്പോര്‍ട്ട് (5 മിനുറ്റ് സമയം) അവതരിപ്പിക്കണം. എല്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും അതാത് രൂപതാ നേതാക്കള്‍ കൗണ്‍സില്‍ വിവരം അറിയിച്ച് സമ്മേളനത്തില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
3 അംഗങ്ങളുടെ ലിസ്റ്റും, അംഗത്വ വിഹിതവും, വാര്‍ഷിക അഫിലിയേഷന്‍ ഫീസും (നിയമാവലി വകുപ്പ് 12(ബി) സംസ്ഥാന സമിതിയെ ഏല്‍പ്പിക്കണം. രൂപതാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും രൂപതകളിലെ എല്ലാ യൂണിറ്റുകളുടെയും പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയിലും അടങ്ങുന്ന വിവരങ്ങളുടെയും സോഫ്റ്റ് കോപ്പി മെേലേസഹരമ@ഴാമശഹ.രീാ ഇമെയിലില്‍ അയക്കാവുന്നതാണ്. ജനറല്‍ കൗണ്‍സിലിലേക്കുള്ള പ്രമേയങ്ങള്‍ 15 ദിവസം മുമ്പ് അറിയിക്കേണ്ടതാണ്. (നിയമാവലി വകുപ്പ് 9(1)(ഡി)
4. ജനറല്‍ കൗണ്‍സില്‍ അജണ്ട- രാവിലെ 10 ന് രജിസ്ട്രേഷന്‍, 10 30 ന് പ്രതിനിധിസമ്മേളനം - ഷെവ. കെ ജെ ബെര്‍ളി അവാര്‍ഡ് വിതരണ ചടങ്ങ് - വാര്‍ഷിക റിപ്പോര്‍ട്ട് - വരവ് ചിലവ് കണക്ക് അവതരണം - സംഘടനാ ചര്‍ച്ച - ദിവ്യബലി - ഉച്ച ഭക്ഷണം- ബിസിനസ് സെഷന്‍ - രൂപതാ റപ്പോര്‍ട്ടിംഗ് - തുടര്‍ച്ച- 45 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതി രൂപീകരണ ചര്‍ച്ച എന്നിങ്ങനെയാണ് അജണ്ട ക്രമീകരിച്ചിട്ടുള്ളത്.
5 സംസ്ഥാന സര്‍ക്കാരിന് നാം നല്‍കാനുദ്ദേശിക്കുന്ന ആവശ്യ പത്രികയില്‍ ഉള്‍പ്പെടുത്താന്‍ രൂപതാപ്രദേശങ്ങളിലുള്ള സാമൂഹിക സമുദായ വിഷയങ്ങള്‍ സംസ്ഥാന സമിതിയെ എത്രയും വേഗം അറിയിക്കണം. ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള സെക്രട്ടറിയേറ്റ് ധര്‍ണ്ണ തിരുവനന്തപുരത്ത് മാര്‍ച്ച് 14 ന് രാവിലെ 10 ന് നടത്തും. എല്ലാ മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളും കഴിയുന്നത്ര നേതാക്കളും പങ്കെടുക്കണം.
6 നിയമാവലി ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്നതിന് പഠനം നടത്താന്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, അഡ്വ. വി എ ജെറോം, എഡിസന്‍ പി വര്‍ഗ്ഗീസ്, മോണ്‍ ജോസ് നവാസ്, ഇ ഡി ഫ്രാന്‍സീസ്, ഷാജി ജോര്‍ജ്ജ്, സി ജെ പോള്‍, ആന്‍റണി നൊറോണ, അഡ്വ. ഷെറി ജെ തോമസ്, ജോസഫ് പെരേര എന്നിവര്‍ അടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തി.
7 2017 മാര്‍ച്ച് 26 ന് സംഘടനയുടെ 45 മത് ജന്മദിനാചരണം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം രൂപതയുടെ ആതിഥേയത്വത്തില്‍ നടത്തും. മറ്റ് എല്ലാ രൂപതകളിലും ഇടവകകളിലും അന്നേ ദിവസം ജന്മദിനാചരണ പരിപാടികള്‍ (പതാകയുയര്‍ത്തല്‍, ചരിത്ര സെമിനാറുകള്‍, പ്രാദേശിക വിഷയങ്ങളിലെ ശ്രദ്ധക്ഷിക്കല്‍ സമ്മേളനങ്ങള്‍, നേതൃയോഗങ്ങള്‍, സംരഭക യോഗങ്ങള്‍, ക്യാമ്പുകള്‍ തുടിങ്ങിയ ഉചിതമായ പരിപാടകള്‍) സംഘടിപ്പിക്കണം. രൂപതാ തലത്തില്‍ അതിനാവശ്യമായ റിസോര്‍സ് ടീം ക്രമീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യണമെന്ന് എല്ലാ രൂപതാ ഭാരവാഹികളോടും അഭ്യര്‍ത്ഥിക്കുന്നു.
8 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് താഴെപറയും പ്രകാരം വിവിധ രൂപതകളുടെ ചാര്‍ജ്ജ് നല്‍കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ -
നെയ്യാറ്റിന്‍കര രൂപത - ജോസഫ് ജോണ്‍സന്‍, എം നേശന്‍, സി ടി അനിത
തിരുവനന്തപുരം -സി ടി അനിത, ജോസഫ് പെരേര, ജാസഫ് ജോണ്‍സന്‍
കൊല്ലം - ബേബി ഭാഗ്യോദയം, ജോസഫ് പെരേര
പുനലൂര്‍ - എം നേശന്‍, ബേബി ഭാഗ്യോദയം
വിജയപുരം - എഡിസന്‍ പി വര്‍ഗ്ഗീസ്, എബി കുന്നേപ്പറമ്പില്‍
ആലപ്പുഴ - ഷൈജ ആന്‍റണി, എഡിസന്‍ പി വര്‍ഗ്ഗീസ്
വരാപ്പുഴ - ഇ ഡി ഫ്രാന്‍സീസ്, അഡ്വ. വി എ ജെറോം
കൊച്ചി - ഇ ഡി ഫ്രാന്‍സീസ്, അഡ്വ. വി എ ജെറോം
കോട്ടപ്പുറം - അഡ്വ. വി എ ജെറോം, ഇ ഡി ഫ്രാന്‍സീസ്, ഷൈജ ആന്‍റണി
കോഴിക്കോട് - കെ എച്ച് ജോണ്‍, ജസ്റ്റിന്‍ ആന്‍റണി
കണ്ണൂര്‍ - ജോണി മുല്ലശ്ശേരി, കെ എച്ച് ജോണ്‍
സുല്‍ത്താന്‍പേട്ട് - ജസ്റ്റിന്‍ ആന്‍റണി
9. കെ.എല്‍.സി.എ. ടൈംസിലേക്കുള്ള വാര്‍ത്തകളും, പരസ്യങ്ങളും, സംഘടിപ്പിച്ച് മെേലേസഹരമ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ നല്‍കുന്നതിന് നേതാക്കളെല്ലാവരും പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ യൂണിറ്റുകളിലേക്കും സൗജന്യമായി കെ.എല്‍.സി.എ.ടൈം നല്‍കുന്നതിന് കെ.എല്‍.സി.എ. സംസ്ഥാന ഓഫീസില്‍ കോപ്പികള്‍ ലഭ്യമാണ്.
10. ഹെല്‍പ്പ് ഡെസ്ക്- നാം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് പദ്ധതി എല്ലാ രൂപതകളിലും, ഇടവകകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹെല്‍പ്പ് ഡെസ്ക് കൈപ്പുസ്തകം www.klca.in വെബ് സൈറ്റില്‍ ലഭ്യമാണ്. കെ എല്‍ സി എ ടൈംസ് പതിപ്പുകളും വെബ് സൈറ്റില്‍ ലഭ്യമാണ്.
11. കെ സി എഫ് ജനറല്‍ ബോഡി യോഗം എറണാകുളം പി ഒ സി യില്‍ മാര്‍ച്ച് 10 വൈകീട്ട് 5 ന് ആരംഭിച്ച് 11 ന് ഉച്ചക്ക് 1 ന് സമാപിക്കും. 20 വര്‍ഷമായി യുവജന-അല്‍മായ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ അല്‍മായരെ എല്ലാ രൂപതകളില്‍ നിന്നും തെരഞ്ഞെടുത്ത് പേര് നല്‍കണം. അവര്‍ക്ക് ആദരവ് നല്‍കുന്നു.
സ്നേഹപൂര്‍വ്വം
അഡ്വ. ഷെറി ജെ തോമസ്,
27.1.17 ജനറല്‍ സെക്രട്ടറി
-----------------------------------------------------------------------------------------------------------
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലത്തീന്‍ സമുദായം ഉന്നയിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും സമുദായത്തിന് സമനീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കെ എല്‍ സി എ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുകയാണ്. കെ ആര്‍ എല്‍ സി സി യുടെ ഏകോപനത്താല്‍ സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളുടെ പഠനം നടത്തി അവ ക്രോഡീകരിച്ച് പല തവണ അധികാരികളെ അറിയിച്ചുവെങ്കിലും ഇന്നും അവയില്‍ ഭൂരിഭാഗവും അപരിഹാര്യമായി തുടരുന്നു. അങ്ങയുടെ സജീവമായ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉന്നയിക്കുന്ന വിഷയങ്ങള്‍
1. പാര്‍പ്പിടം ജന്മാവകാശം - തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുമതി ലഭ്യമാകുന്ന വിധത്തില്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളുക. സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന അടിയന്തരപരിഹാരമെന്ന നിലയില്‍ ഭവനനിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുന്നതിന് ജില്ലാ തലത്തില്‍ സംവിധാനമുണ്ടാക്കുക.
2. ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷം ലത്തീന്‍ സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള്‍ തിട്ടപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുക. സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുക. നഷ്ടമായ തൊഴിലവസരങ്ങള്‍ പ്രത്യേക നിയമനത്തിലൂടെ പുനസ്ഥാപിക്കുക.
3. വിദ്യാഭ്യാസ മേഖലയില്‍ ഡിഗ്രി, പി ജി കോഴ്സുകളില്‍ ആംഗ്ളോ ഇന്ത്യന്‍ സമുദായത്തിനുള്‍പ്പെടെ 4 ശതമാനമെങ്കിലും സംവരണം ഉറപ്പാക്കുക.
4 ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് നല്‍കുന്ന കത്ത് ആധികാരിക രേഖയാക്കി പരിഗണിക്കാന്‍ ഉത്തരവുണ്ടായിട്ടും അത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക. ഒട്ടേറെ അവാന്തര വിഭാഗങ്ങള്‍ ഉള്ള ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുക.
5 വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ബി പി എല്‍ പട്ടിക നിര്‍ണ്ണയത്തിലെയും പൊതുവിതരണ സമ്പ്രദായത്തിലെയും അപാകതകള്‍ പരിഹരിക്കുക.
6 കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക
7 ക്രൈസ്തവ വിശേഷ ദിവസങ്ങളിലെ പൊതുപരീക്ഷകള്‍ ഒഴിവാക്കാന്‍ നയപരമായ തീരുമാനമെടുക്കുക
8 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികക്കെതിരെ ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക.
9 ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണാനുകൂല്യം നല്‍കുക.
10. തീരമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക. കടലാക്രമണം, കടല്‍ ദുരന്തം എന്നിവയെ പ്രകൃതിദുരന്തങ്ങളായി പ്രഖ്യാപിക്കുക, പിന്നാക്കാരായ ഭൂരഹിതര്‍ക്ക് വീടും ഭൂമിയും അനുവദിക്കുക, സമ്പൂര്‍ണ്ണ ഭവനപദ്ധതി രൂപീകരിക്കുക
11 ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുക
12 രാഷ്ട്രീയ നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക. ഭരണഘടനാ സ്ഥാപനങ്ങളിലും ബോര്‍ഡുകളിലും ഭരണനിര്‍വ്വഹണ സമിതികളിലും ലത്തീന്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കുക.
13 സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം ഫലപ്രദമായി നടപ്പാക്കുക.
14 എയ്ഡഡ് സ്ഥാപനങ്ങളിടെ നിയമാനുസൃത നിയമനങ്ങള്‍ അനാവശ്യമൊയി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക
15 അസംഘടിത തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഹരിക്കുക, മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ഇന്ധന ലഭ്യത ഉറപ്പുവരുത്തുക
16 വിഴിഞ്ഞം പദ്ധതിമൂലം നഷ്ടമുണ്ടാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പുന്തുറ തീരവും തൊഴിലും സംരക്ഷിക്കാന്‍ ഫിഷിംഗ് ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കുക
17 ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത തീരപ്രദേശങ്ങളില്‍ സ്കൂള്‍ അനുവദിക്കുക
18. ഹരിത പാത സംബന്ധിച്ച് ജനങ്ങളുടെ ആശകങ്കള്‍ ദുരീകരിക്കുക
19. ഇടപ്പള്ളി- മൂത്തകുന്നം നിര്‍ദ്ദിഷ്ഠ പാത സമയബന്ധിതമായി പൂര്‍ത്തീകരിക്കുക
20. ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുക
21 കൊല്ലം കോവില്‍ത്തോട്ടം പ്രദേശത്ത് ജനജീവിതം സുരക്ഷിതമാക്കുക
22 പൂനലൂര്‍ ബെന്‍സിഗര്‍ എസ്റ്റേറ്റ് വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുക
23 മൂലമ്പിള്ളി പുനരധിവാസം പൂര്‍ണ്ണമായി നടപ്പാക്കുക
24 പുതുവൈപ്പ് ഐ ഒ സി യുടെ സംഭരണകേന്ദ്രം ജനസുരക്ഷ മാനിച്ച് മറ്റൊരിടത്തേക്ക് മാറ്റുക.
25 പൂന്തുറ തൊഴിലും തീരവും സംരക്ഷിക്കുന്നതിന് ഫിഷിംഗ് ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കുക.
26 വലിയതുറയില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 194 കുടുംബങ്ങള്‍ക്ക് ഭവനം പണിത് നല്‍കുക, തീരം സംരക്ഷിക്കാന്‍ പുലിമുട്ട് സ്ഥാപിക്കുക, വലിയതുറ ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുക.
ആന്‍റണി നൊറോണ അഡ്വ ഷെറി ജെ തോമസ്
പ്രസിഡന്‍റ് ജന. സെക്രട്ടറി

സര്‍ക്കുലര്‍ നമ്പര്‍ - 6/2016 7.11.16
അഭിവന്ദ്യ പിതാവെ/ അച്ചാ/സുഹൃത്തേ,
1. ഡിസംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന സമുദായ സമ്മേളനത്തിനു മുന്നോടിയായി വരാപ്പുഴ, കോട്ടപ്പുറം, ആലപ്പുഴ രൂപതകള്‍ സംയുക്തമായും, കൊല്ലത്തു നന്നും, കൊച്ചിയില്‍ നിന്നും പ്രചരണജാഥകള്‍ സംഘടിപ്പിക്കുന്നുണ്ട്. കെ ആര്‍ എല്‍ സി സി അല്‍മായ കമ്മീഷന്‍റെ ഏകോപനത്തില്‍ സമുദായ നേതാക്കള്‍ ജാഥ നയിക്കും. നവംബര്‍ 26ന് വൈകീട്ട് 3 ന് കോട്ടപ്പുറത്ത് നിന്നും ആരംഭിക്കുന്ന ജാഥ വരപ്പുഴ, ആലപ്പുഴ രൂപതകളിലൂടെ 27 ന് വൈകീട്ട് ആലപ്പുഴ കത്തീഡ്രലില്‍ സമാപിക്കും. നവംബര്‍ 27 ന് തന്നെ കൊല്ലത്തു നിന്നുള്ള ജാഥയും അന്ന് വൈകീട്ട് ആലപ്പുഴയില്‍ എത്തും. കൊച്ചിയില്‍ നിന്നുള്ള ജാഥ ഡിസംബര്‍ 2 നാണ് നടത്താനാണ് ആലോചനയുള്ളത്. ജാഥകളില്‍ കഴിയുന്നത്ര നേതാക്കള്‍ മുഴുവന്‍ സമയം പങ്കെടുക്കണം.
2 ഈ വര്‍ഷത്തെ ഷെവലിയാര്‍ കെ.ജെ. ബെര്‍ലി മെമ്മോറിയല്‍ കെ എല്‍ സി എ അവാര്‍ഡ് സമര്‍പ്പണം മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 ന് നടക്കും. വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും.
3 സംസ്ഥാന ജനറല്‍ കൗണ്‍സില്‍ 2016 ഡിസംബര്‍ 10 ന് നടത്താന്‍ ഉദ്ദേശിക്കുന്നു. എല്ലാ രൂപതാ സമിതികളും അന്നേ ദിവസം രൂപതാ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കണം. എല്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും അതാത് രൂപതാ നേതാക്കള്‍ കൗണ്‍സില്‍ വിവരം അറിയിച്ച് സമ്മേളനത്തില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. രൂപതകളിലെ എല്ലാ യൂണിറ്റുകളുടെയും പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയിലും അതാത് രൂപതസമിതികള്‍ മുന്‍കൈയെടുത്ത് രൂപതാ റിപ്പോര്‍ട്ടിനോടൊപ്പം ഹാജരാക്കണം.
4. കെ.എല്‍.സി.എ. ടൈംസിലേക്കുള്ള വാര്‍ത്തകളും, പരസ്യങ്ങളും, സംഘടിപ്പിച്ച് മെേലേസഹരമ@ഴാമശഹ.രീാഎന്ന വിലാസത്തില്‍ നല്‍കുന്നതിന് നേതാക്കളെല്ലാവരും പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ യൂണിറ്റുകളിലേക്കും സൗജന്യമായി കെ.എല്‍.സി.എ.ടൈം നല്‍കുന്നതിന് കെ.എല്‍.സി.എ. സംസ്ഥാന ഓഫീസില്‍ കോപ്പികള്‍ ലഭ്യമാണ്.
5. ഹെല്‍പ്പ് ഡെസ്ക്- നാം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് പദ്ധതി എല്ലാ രൂപതകളിലും, ഇടവകകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹെല്‍പ്പ് ഡെസ്ക് കൈപ്പുസ്തകം ംംം.സഹരമ.ശി വെബ് സൈറ്റില്‍ ലഭ്യമാണ്. തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച വിഷയത്തില്‍ ശൈലേഷ് നായ്ക്ക് കമ്മറ്റി പ്രസിദ്ധീകരിച്ച നിര്‍ദ്ദിഷ്ട കരട് വിജ്ഞാപനവും ചര്‍ച്ചക്കായി ംംം.സഹരമ.ശി വെബ് സൈറ്റില്‍ ലഭ്യമാണ്.

സര്‍ക്കുലര്‍ നമ്പര്‍ - 5/2016 19.8.16
അഭിവന്ദ്യ പിതാവെ/ അച്ചാ/സുഹൃത്തേ,
1. കെ.എല്‍.സി.എ.-യുടെ സംസ്ഥാന ആദ്ധ്യാത്മീക ഉപദേഷ്ടാവായി വിജയപുരം രൂപതാംഗമായ മോണ്‍ ജോസ് നവാസ് ( 9446119427) ചുമതലയേറ്റവിവരം അറിയിക്കുന്നു. അതോടൊപ്പം കഴിഞ്ഞകാലങ്ങളില്‍ സംഘടനയുടെ ആദ്ധ്യാത്മീക ഉപദേഷ്ടാവായിസേവനം ചെയ്തിരുന്ന ഫാദര്‍ ജോയ് ചക്കാലക്കലിന് (കൊച്ചി രൂപത) സംഘടനയുടെ പേരിലുള്ള നന്ദി അറിയിക്കുന്നു.
2. ഷെവലിയാര്‍ കെ.ജെ. ബെര്‍ലി മെമ്മോറിയല്‍ കെ എല്‍ സി എ അവാര്‍ഡിന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. അക്കാര്യം സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍, എക്സിക്യൂട്ടീവ് എന്നിവയിലെ അതത് രൂപത പ്രതിനിധികളിലൂടെ വിവരം അറിയിച്ചിരുന്നു. സമുദായത്തിനും, സമൂഹത്തിനും, പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയോ, സ്ഥാപനങ്ങളെയോ ആണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്. ശ്രീ. ഷാജി ജോര്‍ജ്, അലക്സ് ചാവുപാടത്ത്, ക്ലീറ്റസ് കളത്തില്‍, ആന്‍റണി നൊറോണ, അഡ്വ; ഷെറി ജെ.തോമസ് എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. എന്‍ട്രികള്‍ സെപ്തം 10 വരെ സ്വീകരിക്കും.
3. കെ.എല്‍.സി.എ. ടൈംസ് ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു. സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി. രണ്ടുമാസം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുവാനാണ് (ദ്വൈമാസിക) ഉദ്ദേശിക്കുന്നത്. കെ.എല്‍.സി.എ. ടൈംസിലേക്കുള്ള വാര്‍ത്തകളും, പരസ്യങ്ങളും, സംഘടിപ്പിച്ച് മെേലേസഹരമ@ഴാമശഹ.രീാഎന്ന വിലാസത്തില്‍ നല്‍കുന്നതിന് നേതാക്കളെല്ലാവരും പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാഹ ആഘോഷം, വിവാഹവാര്‍ഷികം, പരേതസ്മരണ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. എല്ലാ യൂണിറ്റുകളിലേക്കും സൗജന്യമായി കെ.എല്‍.സി.എ.ടൈം നല്‍കുന്നതിന് കെ.എല്‍.സി.എ. സംസ്ഥാന ഓഫീസില്‍ കോപ്പികള്‍ ലഭ്യമാണ്. ഏകീകൃത സിവില്‍ കോഡും മതേതരത്വവും എന്ന വിഷയത്തില്‍ കെ എല്‍ സി എ ടൈംസ് രചനാമത്സരം നടത്തുന്നു.സെപ്തംബര്‍ 15 നു മുമ്പായി രചനകള്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് എഡിറ്റര്‍മാരുമായോ, മറ്റ് പത്രാധിപസംഘങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. മാനേജിംഗ് എഡിറ്റര്‍- മാധ്യമഫോറം കണ്‍വീനര്‍ ജോര്‍ജ് നാനാട്ട് (9446606036).
4. സെപ്തംബര്‍ 24,25 തീയതികളില്‍ കണ്ണൂര്‍ രൂപതയില്‍ വച്ച് അത്മായ സംഗമം നടക്കുന്നു. രൂപതാതലത്തിലുള്ള സംഘടനാ നോതാക്കളെല്ലം സംഗമത്തില്‍ പങ്കെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
5 ഹെല്‍പ്പ് ഡെസ്ക്- നാം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് പദ്ധതി എല്ലാ രൂപതകളിലും, ഇടവകകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഔപചാരിക ഉദ്ഘാടനം രൂപതാതലത്തില്‍ നടത്തുന്നതിനോടൊപ്പം തന്നെ എല്ലാ ഇടവകകളിലും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. ഹെല്‍പ്പ് ഡെസ്ക് കൈപ്പുസ്തകം ംംം.സഹരമ.ശി വെബ് സൈറ്റില്‍ ലഭ്യമാണ്.
6 എല്ലാ രൂപതകളിലും നല്‍കിയിട്ടുള്ള അംഗത്വപത്രിക തിട്ടപ്പെടുത്തി അംഗങ്ങളുടെ ഒരു ലിസ്റ്റ് സഹിതം അംഗത്വപത്രികയുടെ കൗണ്ടര്‍ഫോയില്‍ സംസ്ഥനസമിതിയെ തിരികെ ഏല്പിക്കേണ്ടതാണ്.
7 പ്രവര്‍ത്തന ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായി കെ.എല്‍.സി.എ.ടൈംസ് മാസികയിലേക്ക് എല്ലാ രൂപതകളും കുറഞ്ഞത് 10000 രൂപയെങ്കിലും പരസ്യം ഇനത്തില്‍ സംഘടിപ്പിച്ചുതരുവാന്‍ താല്‍പര്യമെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 3000 കോപ്പി അച്ചടിക്കും. എല്ലാ ഇടവകകളിലും പ്രധാന സ്ഥാപനങ്ങളിലും എത്തുന്ന രീതിയില്‍ സര്‍ക്കുലേഷന്‍ ഉണ്ടാകും. ( നിരക്ക് - കളര്‍ പകുതി പേജ് -5000, ഫുള്‍-10000; ബ്ളാ&വൈ 2500,5000) മാസികയുടെ ഓരോ പേജും സ്പോണ്‍സര്‍ ചെയ്യാന്‍ സമുദായസ്നേഹികള്‍ക്ക് അവസരമുണ്ട്. ഒരു പേജ് 1000 രൂപ. പേജിന്‍റെ താഴെ സ്പോണ്‍സറുടെ വിവരങ്ങള്‍ കാണിക്കും. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
8 തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച വിഷയത്തില്‍ ശൈലേഷ് നായ്ക്ക് കമ്മറ്റി പ്രസിദ്ധീകരിച്ച നിര്‍ദ്ദിഷ്ട കരട് വിജ്ഞാപനം ചര്‍ച്ചക്കായി ംംം.സഹരമ.ശി വെബ് സൈറ്റില്‍ ലഭ്യമാണ്. ആദ്യഘട്ട ചര്‍ച്ച എറണാകുളം പി ഒ സി യില്‍ നടന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും ചര്‍ച്ച നടന്നു. ഒക്ടോബര്‍ 2 ന് ആലപ്പുഴയില്‍ രാവിലെ 10 മുതല്‍ 2 വരെ ഈ വിഷയത്തില്‍ സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നു.
9 ക്രീമിലെയര്‍ പരിധി നിര്‍ണ്ണയിക്കുന്നതിന് ശമ്പളം കണക്കാക്കേണ്ട എന്നു കാണിക്കുന്ന സര്‍ക്കാരിന്‍റെ ഉത്തരവ് പല ആളുകളുടേയും, വില്ലേജ് ഓഫീസര്‍മാരുടെയും ശ്രദ്ധയില്‍ ഇനിയും പെട്ടിട്ടില്ല എന്ന് അറിവായിട്ടുണ്ട്. ഉത്തരവിന്‍റെ പകര്‍പ്പ് ംംം.സഹരമ.ശി വെബ് സൈറ്റില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് വിവരങ്ങള്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കുമല്ലോ.
10 തിരുവനന്തപുരം മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് വരുന്ന മാസങ്ങളില്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നു. വിശദവിവരങ്ങള്‍ അറിയിക്കും.
11 ഡിസംബര്‍ 4 - സമുദായ ദിനമായി നാം ആചരിക്കുന്നു. അതിനു മുന്നോടിയായി നവംബര്‍ 27 നും സമീപ ദിവസങ്ങളിലും ഇടവകകളില്‍ കെ എല്‍ സി എ പതാക ദിനമായി ആചരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
12 മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ ആദ്യവാരങ്ങളില്‍ രൂപത/ ഫെറോന / ഇടവക തലങ്ങളില്‍ മദര്‍ തെരേസ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മദര്‍ ഫേട്ടോ പ്രദര്‍ശനം, സിനിമാ പ്രദര്‍ശനം, മദര്‍ പ്രസംഗ മത്സരം, അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയ ഉചിതമായ പരിപാടികള്‍ നടത്താന്‍ ശ്രമിക്കുമല്ലോ.
സ്നേഹപൂര്‍വ്വം
അഡ്വ. ഷെറി ജെ തോമസ്,
ജനറല്‍ സെക്രട്ടറി
--------------------------------------------------------------------------
സമുദായ കാര്യാലയത്തില്‍ നിന്നും ക്ഷേമാശംസകള്‍. 21-6-16
1. കെ.എല്‍.സി.എ.-യുടെ സംസ്ഥാന പ്രസിഡണ്ടും, സമുദായ നേതാവുമായിരുന്ന പ്രൊഫ. ആന്‍റണി ഐസക് അനുസ്മരണ യോഗം 2016 ജൂലൈ 1 ന് എറണാകുളം ടൗണ്‍ ഹാളില്‍ വൈകീട്ട് 4.30 ന് സംഘടിപ്പിക്കുന്നു. വരാപ്പുഴ അതിരൂപത കെ എല്‍ സി എ യുടെ കൂടി പങ്കാളിത്തത്തോടെയാണ് അനുസ്മരണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്യും. നേതാക്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു.
2. മുന്‍ തീരുമാനപ്രകാരം കെ.എല്‍.സി.എ. ഹെല്‍പ്പ് ഡെസ്ക് എല്ലാ ഇടവകകളിലും തുടങ്ങുന്നതിനായി ഹെല്‍പ്പ് ഡെസ്ക് കൈ പുസ്തകം നാം പ്രസിദ്ധീകരിച്ച വിവരം അറിയാമല്ലോ. എല്ലാ ഇടവകകളിലും ഹെല്‍പ്പ് ഡെസ്കിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എല്ലാ ഭാരവാഹികളോടും അഭ്യര്‍ത്ഥിക്കുന്നു. രൂപതാതലത്തില്‍ ഏതെങ്കിലും ഒരു ഇടവക തിരഞ്ഞെടുത്ത് അവിടെ ഹെല്‍പ്പ് ഡെസ്കിന്‍റെ ഔദ്യോഗിക രൂപതാതല ഉദ്ഘാടനം സംഘടിതമായ ഒരു ചടങ്ങോടുകൂടി നടത്തുന്നത് ഉചിതമായിരിക്കും. അതുപ്രകാരം അങ്ങയുടെ രൂപതയില്‍ ഏതെങ്കിലും ഒരു ഇടവകയില്‍ സമയവും, തീയതിയും നിശ്ചയിച്ച് അറിയിക്കണമെന്ന് അദ്യര്‍ത്ഥിക്കുന്നു. ആവശ്യമുള്ളത്രയും ഹെല്‍പ്പ് ഡെസ്ക് പുസ്തകങ്ങള്‍ സംസ്ഥാനസമിതി ഓഫീസില്‍ നിന്നും ഒരു ഇടവകയ്ക്ക് ഒരെണ്ണം എന്ന കണക്കില്‍ സൗജന്യമായി ലഭിക്കുന്നതാണ്.
3. സംസ്ഥാനതലത്തില്‍ 3 മേഖലകളായി തിരിച്ച് കെ.ആര്‍.എല്‍.സി.സി.-യുടെ സഹകരണത്തോടെ ജൂലൈ-ആഗസ്ത് മാസം നടത്തുന്ന നേതൃത്വ ക്യാമ്പിന്‍റെ ആദ്യ പരിശീലനപരിപാടി തിരുവനന്തപുരം മേഖലയില്‍ നടക്കും. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ എന്നീ രൂപതകളില്‍ നിന്നുള്ള നേതാക്കന്മാരാണ് ഈ ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘടനയ്ക്ക് ഭാവിയിലും മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ ഒരു രൂപതിയില്‍ നിന്ന് 20 നേതാക്കളെ ഈ നേതൃക്യാമ്പില്‍ പങ്കെടുപ്പിക്കേണം. ശനിയാഴ്ച ദിവസം വൈകുന്നേരം ആരംഭിച്ച്ഞായറാഴ്ച വൈകുന്നേരം അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിക്കുന്നത്.
4 സംഘടനക്ക് ഒരു ഫണ്ട് സമാഹരിക്കുന്നതിന്‍റെ ഭാഗമായി ബെനഫാക്റ്റര്‍ പദ്ധതിക്ക് രൂപം കൊടുക്കുന്നതിന് സംസ്ഥാനസമിതിയോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ചുരുങ്ങിയത് 5000/ രൂപയോ അതിലധികമോ സംഘടനക്ക് സംഭാവന ചെയ്യുന്ന വ്യക്തിക്ക് ബെനഫാക്ടര്‍ എന്ന ഒരു മുദ്രാഫലകം നല്‍കി ആദരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
5 എല്ലാ രൂപതകളില്‍ നിന്നും സംഘടനാ അംഗങ്ങളുടെ ലിസ്റ്റ് അവരുടെ ഫോണ്‍ നമ്പരും, ഇ-മെയില്‍ സഹിതം സംസ്ഥാനതല ഓഫീസില്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കഴിയുമെങ്കില്‍ വിലാസവും കൂടി ഉള്‍പ്പെടുത്തണം. രൂപതാ പ്രസിഡന്‍റും, സെക്രട്ടറിയും, ഡയറക്ടറും ഒപ്പിട്ടാണ് ലിസ്റ്റ് നല്‍കേണ്ടത്.
6. നിയമസഭാ സാമാജികരായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ സമുദായാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. കൊല്ലം പുറ്റിങ്ങല്‍ ദുരന്തത്തില്‍ പെട്ടവരുടെ തുടര്‍ കാര്യങ്ങളിലും, പുനലൂര്‍ രൂപതാംഗം പ്രസവത്തിനിടെ ഡോക്ടറുടെ അനാസ്ഥമൂലം മരിക്കാനിടയായ വിഷയത്തിലും അവരോടൊപ്പം പക്ഷം ചേരുന്നതിനും സംസ്ഥാന സമിതി തീരുമാനിച്ച വിവരവും അറിയിക്കുന്നു.
അഡ്വ. ഷെറി ജെ തോമസ,്
ജനറല്‍ സെക്രട്ടറി
----------------------------------------------------------------------------------------------------------
പ്രിയ അച്ചാ/ സുഹൃത്തേ, സര്‍ക്കുലര്‍ നം. 2/2016
കെ എല്‍ സി എ സംസ്ഥാന സംഘടനാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി സംഘടനാ നേതൃത്വത്തിന്‍റേയും, ഫോട്ടോയും മേല്‍വിലാസവും അടങ്ങുന്ന ഒരു ഭയറക്ടറി പ്രസിദ്ധീകരിക്കുന്നതിന് നാം ആലോചിക്കുകയാണ്. അതോടൊപ്പം തന്നെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ആര്‍ എല്‍ സി സി നയങ്ങള്‍ക്കനുസൃതമായി രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയും ഉണ്ട്. ഈ പശ്ചാത്തലത്തില്‍ കെ.എല്‍.സി.എ. നേതൃസംഗമം ഏപ്രില്‍ 10 ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളേജ്, ആര്‍ച്ച് ബിഷപ്പ് ബാച്ചിനലി ഹാളില്‍ ചേരുന്നതിന് കഴിഞ്ഞ സംയുക്ത മാനേജിങ്ങ് കൗണ്‍സില്‍ തീരുമാനിച്ച വിവരം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. മേല്‍ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി എല്ലാ നേതാക്കളുടേയും സജീവമായ നേതൃത്വവും, പ്രോത്സാഹനവും, പങ്കാളിത്തവും, അഭ്യര്‍ത്ഥിക്കുന്നു. അങ്ങയുടെ ശ്രദ്ധയിലേക്കായി കൗണ്‍സില്‍ തീരുമാനങ്ങള്‍ ഇപ്രകാരം ക്രോഢീകരിക്കുന്നുന്നു. നേതൃസമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും സംസ്ഥാന ഫോറം കണ്‍വീനര്‍മാരെ നിയമിക്കുന്നതിനും ഏപ്രില്‍ 3 ന് രാവിലെ 11 ന് തിരുവനന്തപുരത്ത് വച്ച് സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം ചേരും.
(1) സംസ്ഥാന നേതൃ സംഗമം ഏപ്രില്‍ 10 ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളേജ്, ആര്‍ച്ച് ബിഷപ്പ് ബാച്ചിനലി ഹാളില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ ഉദ്ഘാടനം ചെയ്യും. കെ എല്‍ സി എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന നേതൃ സമ്മേളനം ഏപ്രില്‍ 10 ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളേജ്, ആര്‍ച്ച് ബിഷപ്പ് ബച്ചിനലി ഹാളില്‍ രാവിലെ 10.30 മുതല്‍ 2.30 വരെ നടക്കുന്നു. ഈ സമ്മേളനത്തില്‍ എല്ലാ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും, സമുദായ നേതാക്കളെയും പങ്കെടുപ്പിക്കുന്നതിനുവേണ്ട ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓരോ രൂപതയില്‍ നിന്നും പങ്കെടുക്കുന്ന നേതാക്കളുടെ എണ്ണം എത്രയും വേഗം സംസ്ഥാന സമിതിയെ അറിയിക്കണം.
(2) സമുദായത്തിന് അര്‍ഹമായ രാഷ്ട്രീയ നീതി ലഭ്യമാക്കുക, തീരദേശനിയന്ത്രണവിഞ്ജാപനത്തിലെ അപാകതകള്‍ മാറ്റി ഭവനനിര്‍മ്മാണം സാദ്ധ്യമാക്കുക, സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതികതടസ്സങ്ങള്‍ നീക്കുക, സമുദായത്തിന്‍റെ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കുന്നതിന് സംസ്ഥാനതലത്തില്‍ കമ്മീഷനെ നിയമിക്കുക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കുന്നതിന് സാമൂഹിക നീതി സമുദായത്തിന് എന്ന ഉദ്ദേശത്തോടെ ഏപ്രില്‍ 10 ലെ നേതൃ സമ്മേളനത്തില്‍ കെ എല്‍ സി എ പ്രകടന പത്രിക പുറത്തിറക്കുന്നതിനും ആലോചിക്കുന്നു.
(3) സംസ്ഥാന ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതിനായി എല്ലാ രൂപതകളും ഓരോ പേജ് സ്പോണ്‍സര്‍ ചെയ്യുന്നതിന് 2000 രൂപ വീതം എല്ലാ സംസ്ഥാന ട്രഷററേയോ, ഡയറക്ടറി കമ്മിറ്റി അംഗങ്ങളേയോ, ഏല്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാന മാനേജിങ്ങ് കൗണ്‍സില്‍ അംഗങ്ങള്‍, രൂപതാ സെക്രട്ടറിയേറ്റ് ഭാരവാഹികള്‍, ഡയറക്ടര്‍ എന്നിവരുടെ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്ഡ്രസ്സ് എന്നിവ എത്രയും പെട്ടെന്ന് എല്ലാ രൂപതകളും സംസ്ഥാനസമിതിയെ ഏല്‍പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. (വിവരങ്ങള്‍ സഹരമമെേലേ@്യമവീീ.രീാ എന്ന ഇ-മെയില്‍ അഡ്രസ്സിലൂടെ അറിയിച്ചാലും മതി).
(4) സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളുടെ രൂപതാ സന്ദര്‍ശനത്തിന് ഉചിതമായ തീയതി ആലോചിച്ച് സംസ്ഥാനസമിതിയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(5) അംഗത്വവിതരണത്തിനായി കൈപ്പറ്റിയിട്ടുള്ള അംഗത്വബുക്ക് എത്രയും വേഗം (മാര്‍ച്ച് 31 ന് മുമ്പായി) സംസ്ഥാന ഓഫീസിലോ ചാര്‍ജ്ജുള്ള ഭാരവാഹികളുടെ പക്കലോ ഏല്‍പ്പിക്കണം. യൂണിറ്റു തലം മുതല്‍ അംഗത്വവിതരണം സജീവമാക്കുന്നതിന് എല്ലാവരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിയമാവലി (20/- രൂപ) സംസ്ഥാന ഓഫീസില്‍ ലഭ്യമാണ്.
(6) കെ ആര്‍ എല്‍ സി സി യുടെ സഹായത്തോടെ നടത്തുന്ന നേതൃത്വപരിശീലന കളരി ഏപ്രില്‍ - മെയ് മാസം മുതല്‍ മൂന്ന് മേഖലകളായി (തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍) തിരിച്ച് നടത്താന്‍ ആലോചിക്കുന്നു. നേതൃത്വപരിശീലനത്തില്‍ ബന്ധപ്പെട്ട രൂപതകളില്‍ നിന്ന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഫെറോനതല നേതാക്കളും പങ്കെടുക്കണം. (തിരുവനന്തപുരം മേഖല- തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പുനലൂര്‍, കൊല്ലം), (എറണാകുളം മേഖല -വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ, വിജയപുരം), (കണ്ണൂര്‍ മേഖല - കണ്ണൂര്‍, കോഴിക്കോട്, സുല്‍ത്താന്‍പേട്ട്)
16-3-16 സ്നേഹപൂര്‍വ്വം
അഡ്വ. ഷെറി ജെ തോമസ,്
ജനറല്‍ സെക്രട്ടറി
-----------------------------------------------------------------
Office Bearers 2015-2018
പ്രിയ സുഹൃത്തേ, സര്‍ക്കുലര്‍ നം. 1/2016
കെ എല്‍ സി എ സംസ്ഥാന സമിതി കാര്യാലയത്തില്‍ നിന്നും അഭിവാദ്യങ്ങള്‍!
2015 - 2018 വര്‍ഷത്തേക്കുള്ള സംസ്ഥാന സമിതി ഭാരവാഹികളായി ആന്‍റണി നൊറോണ - പ്രസിഡന്‍റ് (കണ്ണൂര്‍ രൂപത), അഡ്വ. ഷെറി ജെ തോമസ് - ജനറല്‍ സെക്രട്ടറി (വരാപ്പുഴ), ജോസഫ് പെരേര (ട്രഷറര്‍) എന്നിവരെയും, വൈസ് പ്രസിഡന്‍റുമാരായി സി ടി അനിത (നെയ്യാറ്റിന്‍കര), ഇ ഡി ഫ്രാന്‍സീസ് (കോട്ടപ്പുറം), ജോണി മുല്ലശ്ശേരി (കോഴിക്കോട്), എം നേശന്‍ (നെയ്യാറ്റിന്‍കര), അഡ്വ. വി എ ജെറോം (വരാപ്പുഴ), എബി കുന്നേപ്പറമ്പില്‍ (വിജയപുരം), എഡിസന്‍ പി വര്‍ഗ്ഗീസ് (ആലപ്പുഴ) എന്നിവരെയും സെക്രട്ടറിമാരായി ഷൈജ ആന്‍റണി (കോട്ടപ്പുറം), കെ എച്ച് ജോണ്‍ (കണ്ണൂര്‍), ജസ്റ്റിന്‍ ആന്‍റണി (കോഴിക്കോട്), ബേബി ഭാഗ്യോദയം (പുനലൂര്‍), ജോസഫ് ജോണ്‍സന്‍ (തിരുവനന്തപുരം) എന്നിവരെയും തെരഞ്ഞെടുത്തു. 2-1-16 തീയതി പ്രസിഡന്‍റ് ആന്‍റണി നൊറോണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗവിവരങ്ങള്‍ താങ്കളുടെ ശ്രദ്ധയിലേക്കായി അറിയിക്കുന്നു.
1. സംയുക്ത മാനേജിംഗ് കൗണ്‍സില്‍ യോഗം ജനുവരി 23 ന് പാലാരിവട്ടം പി ഒ സി യില്‍ 2 മണി മുതല്‍ 4 വരെ ചേരും. അന്നേദിവസം തന്നെ രാവിലെ 10 മുതല്‍ 1 വരെയുള്ള കെ സി എഫ് ശില്പശാലയില്‍ പങ്കെടുക്കുന്നതിനും എല്ലാ മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നു.
2 അംഗത്വവിതരണത്തിനായി കൈപ്പറ്റിയിട്ടുള്ള അംഗത്വബുക്ക് മാര്‍ച്ച് 31 ന് മുമ്പായി സംസ്ഥാന ഓഫീസിലോ ചാര്‍ജ്ജുള്ള ഭാരവാഹികളുടെ പക്കലോ ഏല്‍പ്പിക്കണം. യൂണിറ്റു തലം മുതല്‍ അംഗത്വവിതരണം സജീവമാക്കുന്നതിന് എല്ലാവരുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിയമാവലി (20/- രൂപ) സംസ്ഥാന ഓഫീസില്‍ ലഭ്യമാണ്.
3 കെ ആര്‍ എല്‍ സി സി യുടെ സഹായത്തോടെ നടത്തുന്ന നേതൃത്വപരിശീലന കളരി ഏപ്രില്‍ - മെയ് മാസം മുതല്‍ മൂന്ന് മേഖലകളായി (തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍) തിരിച്ച് നടത്താന്‍ ആലോചിക്കുന്നു. നേതൃത്വപരിശീലനത്തില്‍ ബന്ധപ്പെട്ട രൂപതകളില്‍ നിന്ന് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഫെറോനതല നേതാക്കളും പങ്കെടുക്കണം. (തിരുവനന്തപുരം മേഖല- തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പുനലൂര്‍, കൊല്ലം), (എറണാകുളം മേഖല -വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ, വിജയപുരം), (കണ്ണൂര്‍ മേഖല - കണ്ണൂര്‍, കോഴിക്കോട്, സുല്‍ത്താന്‍പേട്ട്)
4 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് താഴെപറയും പ്രകാരം വിവിധ രൂപതകളുടെ ചാര്‍ജ്ജ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ -

5 രൂപതാ പ്രസിഡന്‍റ്, ജന സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ ഫോട്ടോ സംസ്ഥാന സമിതിയിലേക്ക് ഇമെയില്‍ അയച്ചു തരണം (ഡയറക്ടറിയുടെ പ്രസിദ്ധീകരണത്തിനു വേണ്ടി). സംഘടനാ തലത്തില്‍ മുഴുവന്‍ നേതാക്കളുടെയും വിവരശേഖരണത്തിന്‍റെ ഭാഗമായി രൂപത ഭാരവാഹികളുടെയും യൂണിറ്റ് -ഫെറോന തലത്തില്‍ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ മേല്‍വിലാസം, ഫോണ്‍, ഇമെയില്‍ എന്നിവ യൂണിറ്റുകളുടെ പേരുവിവരം സഹിതം ഇതോടൊന്നിച്ചുള്ള ഫോര്‍മാറ്റില്‍ രേഖപ്പെടുത്തി സംസ്ഥാന സമിതിയെ ഏല്‍പ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
6 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ രൂപത സന്ദര്‍ശനത്തിന് ഉചിതമായ തീയതി ചാര്‍ജ്ജുള്ള ഭാരവാഹികളുമായി ആലോചിച്ച് സംസ്ഥാന സമിതിയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഘടനയുടെ യൂണിറ്റ്,മേഖല, രൂപത പരിപാടികളുടെ വാര്‍ത്താക്കുറിപ്പും ഫോട്ടോയും കെ എല്‍ സി എ യുടെ www.klca.in വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് സഹരമമെേലേ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.
13-1-16 സ്നേഹപൂര്‍വ്വം
അഡ്വ. ഷെറി ജെ തോമസ,് ജനറല്‍ സെക്രട്ടറി

---------------------------------------------------------------------------------------------------------------------

No comments:
Post a Comment