സമുദായ സംഘടനയിലേക്ക് സാദരം സ്വാഗതം.......
അഡ്വ ഷെറി ജെ തോമസ്
ജന. സെക്രട്ടറി, കെ എല് സി എ സംസ്ഥാന സമിതി
മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും പ്രത്യേക താല്‍പര്യമില്ലായ്മ എന്നും വ്യാഖ്യാനിക്കാം. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പ്രത്യേകമായും വിവിധ സമുദായങ്ങള്‍ - മതവിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തില്‍ എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് പൊതുസമൂഹം പ്രവര്‍ത്തിച്ചുപോരുന്നത്.
കേരളസമൂഹത്തിലെ ഏതു ചലനങ്ങള്‍ നോക്കിയാലും, അതിന് സമുദായങ്ങളുമായും സമുദായിക ഇടപെടലുകളുമായും ചങ്ങലബന്ധമുള്ളതാണ്. അത്തരം ഒരു പശ്ചാത്തലത്തിലാണ്കേരളത്തില്‍ ലത്തീന്‍ കത്തോലിക്കരും വിവിധകാലങ്ങളില്‍ സംഘടിച്ചു പോന്നിരുന്നത്. 1972 -ല്‍ മാര്‍ച്ച് 26 ന് സംസ്ഥാനവ്യാപകമായി കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ രൂപം കൊണ്ടതിനു ശേഷം നാളിത്രയും യാതൊരു ഭംഗവും ഇല്ലാതെ വിവിധ രൂപതകളിലായി ഈ സമുദായ സംഘടന പ്രവര്‍ത്തിക്കുന്നു. 2002-ല്‍ കെആര്‍എല്‍സിസി രൂപം കൊണ്ടപ്പോഴും കെആര്‍എല്‍സിസി യുടെ നിര്‍ദ്ദേശപ്രകാരമുള്ള നിയമാവലിയില്‍ പ്രവര്‍ത്തിക്കുന്ന, ഔദ്യോഗിക സമുദായ സംഘടനയാണ് കെഎല്‍സിഎ. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലേയും സമുദായാംഗങ്ങളെ സമുദായ സംഘടന എന്ന രീതിയില്‍ കോര്‍ത്തിണക്കുന്നതിന് നിസ്തുലമായ പങ്കാണ് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ വഹിച്ചുപോരുന്നത്.
സംഘാത മുന്നേറ്റം
19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1897 ല്‍ നസ്രാണി ഭൂഷണസമാജം (അര്‍ത്തുങ്കല്‍) 1914 ലെ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, അഖില തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജന സഭ (കൊല്ലം) എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്. എന്നാല്‍ ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. മറ്റുള്ളവര്‍ രാഷ്ട്രീയ വിലപേശലുകള്‍ നടത്തി നേട്ടങ്ങള്‍ കൊയ്തു. ഈ സാഹചരര്യത്തിലാണ് കെഎല്‍സിഎ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചത്.
ലക്ഷ്യം
ക്രൈസ്തവദര്‍ശനങ്ങളില്‍ അധിഷ്ഠിതമായി കേരളത്തിലെ ലത്തീന്‍ സുമദായ അംഗങ്ങളുടെ സമഗ്ര പുരോഗതിക്കും നീതി നിഷ്ഠമായ സാമൂഹിക ക്രമത്തിനുമായി പ്രവര്‍ത്തിക്കുക എന്നതാണ് കെ എല് സി എ യുടെ നിയമാവലിയില്‍ നിര്‍വ്വചിച്ചിട്ടുള്ള ലക്ഷ്യം.
ഉദ്ദേശ്യങ്ങള്‍
ലത്തീന്‍ കത്തോലിക്ക സമുദായത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, നേടിയെടുക്കുന്നതിനും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുക. ഇന്ത്യാ രാജ്യത്തിന്‍റെ ഐക്യം അഖണ്ടത, മതേതരത്വം, എന്നിവയോടൊപ്പം പിന്നാക്ക, ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും വേണ്ടി പ്രയത്നിക്കുക.
സാമൂഹ്യസമ്പര്‍ക്ക മാദ്ധ്യമങ്ങള്‍ മുഖേന ഇന്ത്യന്‍ പൊതുജീവതത്തില്‍കത്തോലിക്കാആദര്‍ശങ്ങളും, തത്വങ്ങളും, പ്രചരിപ്പിക്കുക. സമുദായത്തിന്‍റെ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വളര്‍ച്ചക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക.
രാജ്യതാത്പര്യത്തിനായും സമുദായത്തിന്‍റെ പ്രത്യേക വ്യക്തിത്വവും അതിലധിഷ്ഠിതമായിരിക്കുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനായും, ആവശ്യഘട്ടങ്ങളില്‍ സമാന ചിന്താഗതിയുള്ള ഇതരസമുദായങ്ങളും, സ്ഥാപനങ്ങളും,സംഘടനകളുമായും യോജിച്ച് പ്രവര്‍ത്തിക്കുക.
സംഘടനയുടെ എംബ്ളം
സംഘടനയ്ക്ക് പൊതുവായ ഒരു എംബ്ലം ഉണ്ട്. ഒന്നിനുള്ളില്‍ ഒന്ന് എന്ന ക്രമത്തില്‍ രണ്ട് വൃത്തങ്ങള്‍ എംബ്ലത്തിനുണ്ട്. പുറമെയുള്ള വൃത്തത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഡഠ ഡചഡങ ടകചഠ എന്ന് രേഖപ്പെടുത്തണം. എല്ലാവരും ഒന്നായിരിക്കേണ്ടതിന് (യോഹ: 17,11) എന്ന ബൈബിള്‍ വചനം ഇത് അര്‍ത്ഥമാക്കുന്നു. അതിനു താഴെ (ഗലൃമഹമ ഘമശേി ഇമവേീഹശര അീരൈശമശേീി) കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ എന്ന് ഇംഗ്ലീഷിലും എഴുതണം. അകത്തെ വൃത്തത്തിനുള്ളില്‍ രണ്ട് കരങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കെഎല്‍സിഎ ഉള്‍ച്ചേര്‍ക്കണം. സമുദാംഗങ്ങള്‍ ഒന്നുചേര്‍ന്ന് കെ.എല്‍സിഎ-യെ ശക്തിപ്പെടുത്തണം എന്നാണ് ഇതിന്‍റെ സൂചന.
പതാക
സംഘടനക്ക് പൊതുവായഒരു പതാക ഉണ്ട്. 3:2 എന്ന അളവില്‍ നീലയും ഗോള്‍ഡന്‍ മഞ്ഞയും ചേര്‍ന്നതായിരിക്കും പതാകയുടെ നിറം. നീല നിറത്തില്‍ മുകളില്‍ നിന്നും അടിഭാഗംവരെ എത്തും വിധം വെളുത്ത നിറത്തില്‍ ഇംഗ്ലീഷ് അക്ഷരത്തില്‍ കെഎല്‍സിഎ (ഗഘഇഅ) എന്ന് എഴുതിയിരിക്കണം. പതാകയുടെ വലുപ്പം രണ്ടടി നീളത്തിന് ഒരടി വീതി എന്ന തോതിലായിരിക്കും.
അംഗത്വം
കത്തോലിക്ക ജീവിതം നയിക്കുന്ന 18 വയസ്സ് പൗര്‍ത്തിയായ എല്ലാ ലത്തീന്‍ കത്തോലിക്കര്‍ക്കും അംഗമായി ചേരാവുന്നതാണ്. സംസ്ഥാന സമിതി നല്‍കുന്ന അപേക്ഷാ പത്രികയില്‍ ഇടവക യൂണിറ്റ് ഭാരവാഹികള്‍ക്ക് സമുദായാംഗങ്ങളില്‍ നിന്നും അംഗത്വത്തിനുള്ള അപേക്ഷ നിശ്ചിതഫീസ് സഹിതം സ്വീകരിക്കാവുന്നതാണ്. അംഗത്വഫീസ് സമകാലീന സാഹചര്യങ്ങള്‍ക്കനുസരണമായി സംസ്ഥാന സമിതി നിശ്ചയിക്കുന്നതാണ്. നിലവില്‍ 25 രൂപയാണ് അംഗത്വ ഫീസ്. സംഘടനയില്‍ അംഗങ്ങളെ സ്വീകരിക്കുന്നതിനുള്ള അവകാശം രൂപതാ ഘടകങ്ങള്‍ക്കായിരിക്കും.
സ്വാഗതം
കെ എല് സി എ സംസ്ഥാനതലത്തില്‍ എല്ലാ യൂണിറ്റ്-ഫെറോന- രൂപതകളുടെയും മേല്‍ ഘടകമെന്ന നിലയില്‍ രൂപം കൊണ്ടത് 1972 മാര്‍ച്ച് 26 നാണ്. 2017 മാര്‍ച്ചില്‍ സംഘടന അതിന്‍റെ 45 ാം വര്‍ഷത്തിലേക്ക് കടന്നു. ഇനിയും വളരെയധികം പേര്‍ സമുദായ സംഘടനയെക്കുറിച്ച് അറിയാത്തവര്‍ സമുദായത്തിലുണ്ട്. അറിഞ്ഞിട്ടും അറിയാത്ത പോല ഭാവിക്കുന്നവരും ഇതിലൊന്നും ഇടപെടാതെ പെരുമാറുന്നവരുമുണ്ട്. പക്ഷെ സമുദായ സംവരണവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ വാങ്ങാന്‍ എല്ലാവരും വരും. ഒരു കുടുംബത്തില്‍ നിന്ന് ഒരംഗം എന്ന നിലയില്‍ സമുദായ സംഘടന ശക്തമാക്കാന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്..