A.L Jacob - കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് നേതാവും 1982-1983 വർഷങ്ങളിൽ കെ.പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി, തിരുക്കൊച്ചി എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു.
1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
No comments:
Post a Comment