കല്ലട ലോറൻസ് - പാർശ്വവത്കരിക്കപ്പെട്ടു പോയിരുന്ന ഒരു തൊഴിലാളി വിഭാഗത്തെ കരുതലോടെ ചേർത്ത് പിടിച്ച് അവരിൽ സംഘടനാബോധം വളർത്തി രാഷ്ട്രീയപാർട്ടികൾക്ക് മാത്രം വശമുണ്ടായിരുന്ന തൊഴിലാളി സംഘടനാ പ്രവർത്തനം സ്വതന്ത്രമായി നടത്താമെന്നു തെളിയിച്ച അഖില കേരള സ്വാതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു, ശ്രീ. കല്ലട ലോറൻസ്.
മോൺ. ആൽബർട്ട് പരിശവിളയുടെകൂടെ സംസ്ഥാനമെമ്പാടും മത്സ്യതൊഴിലാളികളെ ഒരുമിച്ചു കൂട്ടി സംഘശക്തിയാക്കി മാറ്റിയ ഈ അദ്ധ്യാപകൻ പാവപ്പെട്ട മത്സ്യതൊഴിലാളി സുഹൃത്തുകൾക്ക് പ്രിയപ്പെട്ട ലോറൻസ് സാർ ആയിരുന്നു. Central Board of Fishers അംഗമായ ആദ്യ മലയാളി ആയിരുന്നു ഇദ്ദേഹം. KLCA യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.
No comments:
Post a Comment