*സാമുദായികം ലക്കം- 3*
*ഒരിക്കലും മറക്കരുത് നരേന്ദ്രൻ കമ്മീഷനെ*
കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് ഒരിക്കലും മറക്കാനാവാത്ത അന്വേഷണ കമ്മീഷൻ ആണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ. ടി എം സാവൻകുട്ടി, കെ വി രബീന്ദ്രൻനായർ എന്നിവർ അംഗങ്ങളായുള്ള കമ്മീഷൻ 2000 ഫെബ്രുവരി 11ന് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചു. 4370 സർക്കാർ തൊഴിലവസരങ്ങൾ ലത്തീൻ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന
കമ്മീഷൻ റിപ്പോർട്ട് പലവുരു നാം പറഞ്ഞുകേട്ടിട്ടുള്ളതാണെങ്കിലും അത് എത്ര നാളത്തെ കണക്കാണ് എന്നതാണ് പ്രസക്തം. ആകെ 51 സിറ്റിങ്ങുകൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി നടത്തി. രണ്ടായിരത്തി ഒന്നിൽ ഇരുപത്തിയാറാമത് സാക്ഷിയായി ലത്തീൻ സമുദായത്തിനുവേണ്ടി അന്നത്തെ കെഎൽസിഎ യെ പ്രതിനിധീകരിച്ച് കെസിവൈഎം പ്രവർത്തകനായിരുന്ന ഞാനും മൊഴിനൽകിയിരുന്നു. (അനക്സർ 6- സാക്ഷി നം 26).
*കുറിപ്പ് -* 1980 മുതലുള്ള ഇരുപതുവർഷത്തെ നിയമനങ്ങളുടെ കണക്കാണ് പിഎസ്‌സിയോട് കമ്മീഷൻ ചോദിച്ചിരുന്നത്. രേഖകൾ ലഭ്യമല്ലാത്തതിനാൽ പി എസ് സി നൽകിയതാകട്ടെ 1986 മുതൽ 1990 വരെയുള്ള കണക്കുകളും, 2000 ലെ കണക്കും. (അവലംബം-കമ്മീഷൻ റിപ്പോർട്ട് ചാപ്റ്റർ 4) അങ്ങനെ ആകെ അഞ്ചുവർഷത്തെ മാത്രം കണക്കുകൾ പരിശോധിച്ചപ്പോഴാണ് 4370 തൊഴിലവസരങ്ങൾ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തത്. യഥാർത്ഥ കണക്കുകൾ കിട്ടിയിരുന്നെങ്കിൽ ഇതിലും എത്രയോ വലുതായിരിക്കുമായിരുന്നു നാമറിയുന്ന അറിയാത്ത തൊഴിൽ നഷ്ടം!
© | Sherry J Thomas | 4.3.19 |
No comments:
Post a Comment