*സാമുദായികം- ലക്കം 2*
*ന്യൂനപക്ഷ ക്ഷേമം - എല്ലാവർക്കും വേണം ക്ഷേമം*
ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻറെ ഭാഗമായും തുടർന്നുണ്ടായ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായും കേരളത്തിൽ 2008 ൽ സംസ്ഥാനസർക്കാർ ന്യൂനപക്ഷ സെൽ രൂപീകരിക്കുകയുണ്ടായി. ന്യൂനപക്ഷ വിദ്യാർഥികളെ മത്സരപരീക്ഷക്കും തൊഴിൽ പരീക്ഷകൾക്കും ഒരുക്കുന്നതിനായി കോച്ചിംഗ് സെൻററുകളും ഇതോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ, ആലത്തിയൂർ, ആലുവ, കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി, കാസർഗോഡ് , കോഴിക്കോട്, പാലക്കാട്,
പത്തനംതിട്ട, പയ്യന്നൂർ, പെരിന്തൽമണ്ണ, പൊന്നാനി, തിരുവനന്തപുരം, തൊടുപുഴ, തൃശൂർ, വേങ്ങര, വയനാട് എന്നിങ്ങനെ 17 കേന്ദ്രങ്ങളിലാണ് കോച്ചിംഗ് സെൻറർ പ്രവർത്തിക്കുന്നത്.
*ചർച്ച* - ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് എല്ലാവർക്കും അവസരമുള്ള ഈ കോച്ചിംഗ് സെന്ററുകളിൽ നേതൃത്വംനൽകാൻ പ്രിൻസിപ്പാളായി വരുന്നതും ന്യൂനപക്ഷ അംഗങ്ങൾ തന്നെയാണ്. പക്ഷേ 17 എണ്ണത്തിൽ 16 പ്രിൻസിപ്പാൾ പോസ്റ്റുകളും ഒരു ന്യൂനപക്ഷ സമുദായത്തിന്റെ മാത്രം കയ്യിലാണ് എന്ന് സർക്കാർ വെബ്സൈറ്റിൽ തന്നെ വെളിവാക്കുന്നു. ആകെ ഒരെണ്ണം ക്രൈസ്തവ വിഭാഗത്തിന്.പ്രസിദ്ധമായ പല കോളേജുകളിൽനിന്നും വിരമിച്ച ഉന്നത യോഗ്യതകളുള്ള ലത്തീൻ കത്തോലിക്കർ അപേക്ഷിച്ചിട്ടും ഒരു പ്രിൻസിപ്പാൾ പോലുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ നമ്മുടെ ആളുകളും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾക്കും കൂടുതൽ ശ്രദ്ധ കിട്ടുമായിരുന്നു.
(അധികാരത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് കൂടുതൽ ചർച്ചകൾക്ക് ഉപകരിക്കും എന്ന് തോന്നുന്നുവെങ്കിൽ ഈ പോസ്റ്റ് സമുദായത്തിന്റെതായ വേദികളിൽ ഷെയർ ചെയ്യുമല്ലോ)
© | Sherry J Thomas | 3.3.19 |
www.niyamadarsi.com
No comments:
Post a Comment