Saturday, February 26, 2022

കെഎൽസിഎ -സമൂഹത്തിൻ്റെ ഉന്നതിക്കായി സേവനം ചെയ്ത പ്രസ്ഥാനം-- ടി.ജെ.വിനോദ് എംഎൽഎ

കെഎൽസിഎ -സമൂഹത്തിൻ്റെ ഉന്നതിക്കായി സേവനം ചെയ്ത പ്രസ്ഥാനം-- ടി.ജെ.വിനോദ് എംഎൽഎ

കൊച്ചി: ലത്തീൻ സമുദായത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള നിയമസഭാസമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ടി.ജെ.വിനോദ് എംഎൽഎ അഭിപ്രായപ്പെട്ടു.
കെഎൽസിഎ
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ നവോത്ഥാന തലങ്ങളിൽ നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള ലത്തീൻ സമുദായത്തിൻ്റെ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. സമുദായത്തിൻ്റെ ശക്തമായ അത്മായ മുന്നേറ്റമായി കെഎൽസിഎ മാറിയിട്ടുണ്ട് എന്നത് അഭിമാനകരമായ വസ്തുതയാണ്. സംഘടനയുടെ നേട്ടവും കോട്ടവും വിലയിരുത്തി കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകാൻ ജൂബിലി ആഘോഷങ്ങൾ കാരണമാകട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നൊറോണ അധ്യക്ഷനായിരുന്നു. കിൻഫ്ര  ചെയർമാൻ സാബു ജോർജ് മുഖ്യാഥിതിയായിരുന്നു.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്,
കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്,
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, കെഎൽസിഎ  മുൻ സംസ്ഥാന പ്രസിഡൻ്റ്
 ഷാജി ജോർജ്, വരാപ്പുഴ അതിരൂപത അസോ. ഡയറക്ടർ ഫാ.രാജൻ കിഴവന, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ കരിപ്പാട്ട്, കെസിഎഫ് സെക്രട്ടറി ജസ്റ്റീന തോമസ്, കെഎൽസിഎ വൈസ് പ്രസിഡൻ്റുമാരായ ഇ.ഡി.ഫ്രാൻസീസ്, ജോസഫ് ജോൺസൻ, ട്രഷറർ എബി കുന്നേപ്പറമ്പിൽ, 
വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.

ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാര്‍ച്ച് 27-ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.
1972 മാര്‍ച്ച് 26-നാണ്  ലത്തീന്‍ കത്തോലിക്കരുടെ ഔദ്യോഗിക സമുദായ സംഘടനയായ കെഎൽസിഎ 
സംസ്ഥാനതലത്തില്‍
രൂപം കൊണ്ടത്.

T J Vinod MLA inaugurated KLCA Golden Jubilee Organising Committee Office

No comments:

Post a Comment