*ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനം - ഒരിക്കൽ സ്ഥലം വിട്ടുകൊടുത്തവർക്കെതിരെ വീണ്ടും കുടിയിറക്കൽ ഉണ്ടാവരുതെന്ന് കെഎൽസിഎ*
ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനത്തിന്റെ ഭാഗമായി 30 മീറ്റർ റോഡ് നിർമാണത്തിന് ഒരിക്കൽ ഭൂമി വിട്ടുകൊടുത്ത് സ്വയം പുനരധിവാസം കണ്ടെത്തിയ ആളുകളെ അതേ പ്രദേശത്തെ തന്നെ ദേശീയപാതയുടെ വീതി 45 മീറ്റർ ആക്കുന്നതിൻറെ ഭാഗമായി വീണ്ടും കുടിയിറക്കുന്ന സമീപനം മനുഷ്യത്വപരമല്ലെന്ന് കെഎൽസിഎ. വിഷയത്തിൽ ചർച്ചയാകാമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയതിനു ശേഷം ചർച്ച പൂർണമാകുന്നതിന് മുമ്പ് തന്നെ ഇന്ന് വീണ്ടും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ വടക്കേക്കര പോലീസ് നടപടിയിലും കെഎൽസിഎ പ്രതിഷേധിച്ചു. 30 മീറ്റർ വീതിയിൽ തന്നെ ആറുവരിപാത പണിയാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനു പകരം 45 മീറ്ററാക്കി മതിയാകൂ എന്ന് ചില നിക്ഷിപ്ത താൽപര്യക്കാരുടെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ കുറ്റപ്പെടുത്തി.
© KLCA STATE COMMITTEE
31.12.18
No comments:
Post a Comment