*കോഴിക്കോടിന് കരുത്തായി മാറണം ഇവർ (നാം അറിയണം ഈ നേതാക്കളെ)*
മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയാണ് കോഴിക്കോട്. നിലവിൽ കോഴിക്കോട് രൂപതയിൽ കെഎൽസിഎ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എ എക്സ് നൈജു (ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥൻ)
പ്രസിഡണ്ടായി പ്രവർത്തിക്കുന്ന സമിതിയാണ്. പി ജെ സേവ്യർ ജനറൽസെക്രട്ടറിയും ബിനു എഡ്വേർഡ് ട്രഷററും ആയി പ്രവർത്തിക്കുന്നു. ജസ്റ്റിൻ ആൻറണി, ജോണി മുല്ലശ്ശേരി എന്നിവർ രൂപതയിൽ നിന്നും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളാണ്.
അഭിവന്ദ്യ പിതാവ് വർഗീസ് ചക്കാലക്കലിൻറെ പിന്തുണയും ആധ്യാത്മിക ഉപദേഷ്ടാവ് ഫാ പോൾ ആൻഡ്രൂസിൻറെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. ശ്രീമതി ലതാ മെൻഡസ്സിൻറെ നേതൃത്വത്തിൽ കെ എൽ സി ഡബ്ലിയു എ യും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നു.
കണ്ണൂർ രൂപതയുടെ ആദ്യ കെഎൽസിഎ പ്രസിഡൻറ് റിച്ചാർഡ് ഹേ ഇന്ന് പാർലമെൻറ് അംഗം ആണ് എന്ന് അഭിമാനിക്കാം, എന്നതുപോലെ തന്നെ കോഴിക്കോട് രൂപതയിൽ നിന്നുള്ള നേതാവും
ഒരുകാലത്ത് കെഎൽസിഎ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ജെ റോബിൻ, (കൊച്ചിയാണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം) കോഴിക്കോട് മേയർ ആയും പ്രവർത്തിച്ചിരുന്നു.
ലത്തീൻ കത്തോലിക്കാ ജാതിസർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസ്സമാണ് ഇന്ന് കോഴിക്കോട് രൂപത ഏറ്റവും കൂടുതലായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സാമുദായിക വിഷയങ്ങളിലൊന്ന്. ബിഷപ്പ് നൽകുന്ന കത്ത് ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണത്തിന് ആശ്രയിക്കാവുന്ന രേഖയായി കാണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽപോലും റവന്യൂ ഓഫീസുകളിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ചെറുപ്പക്കാർ ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
സമുദായം സുശക്തം എന്ന് റവന്യുവകുപ്പ് അറിയട്ടെ
ഡിസംബർ 9
സമുദായ ദിനം
സമുചിതമായി ആചരിക്കുക
ഇനി 28 ദിവസം
(ഡിസംബർ 2 പതാകദിനം കെഎൽസിഎ)
No comments:
Post a Comment