KLCA അതിരൂപത ഭാരവാഹികളോടും സമുദായ സ്നേഹികളോടുമുള്ള പ്രത്യേക അഭ്യർത്ഥന -
ഈസ്റ്റർ ശനിയാഴ്ച 26/3/2016 സി ബി എസ് ഇ ബോർഡ് പരീക്ഷ നടത്തുന്നതിനെതിരെ കേരളത്തിലെ എല്ലാ KLCA യൂണിറ്റുകളിലും 24/1/16 ഞായറാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിന് അങ്ങയുടെ സജീവ നേതൃത്വം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
ഈസ്റ്റർ ശനിയാഴ്ച നടത്താനിരിക്കുന്ന CBSE പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 24/1/16 ഞായറാഴ്ച രാവിലെ ദിവ്യബലിക്കു ശേഷം ബഹുജന പരാതി തയ്യാറാക്കുന്നു. ഓരോ സമുദായ സ്നേഹിയുo പേരും വിലാസവും എഴുതി പൂരിപ്പിച്ച മാതൃകാ പരാതി അധികാരികൾക്ക് പോസ്റ്റൽ/ഇമെയിൽ/ ഫാക്സ് ആയി അയച്ചുകൊടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്യണം.
പരാതിയുടെ മാതൃക www.klca.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
എല്ലാ യൂണിറ്റുകളിലേക്കും ഈ വിവരം അറിയിച്ച്, കേരളം മുഴുവൻ ഒരേ സമയം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ യൂണിറ്റുകളിലേക്കും ഈ വിവരം അറിയിച്ച്, കേരളം മുഴുവൻ ഒരേ സമയം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഘാടന കാര്യങ്ങൾ പ്രത്യേകം അറിയിക്കേണ്ട കാര്യം ഇല്ല എന്ന് അറിയാമെങ്കിലും പൊതുവായ ക്രമീകരണങ്ങൾ അറിയിക്കുന്നു.
1. ഇടവക വികാരിയുടെ സഹകരണം മുൻകൂട്ടി അഭ്യർത്ഥിച്ച് 24/1 ഞായാഴ്ച ദിവ്യബലി മധ്യേ ഇക്കാരം പ്രത്യേകം അറിയിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുമല്ലോ!
2. മാതൃകാ പരാതി KLCA സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ള ഫോട്ടോ കോപ്പികൾ തയ്യാറാക്കി വയ്ക്കുക. പ്രേഷിതന്റെ വിലാസം എഴുതേണ്ട ഭാഗം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും സ്വന്തം വിലാസം പൂരിപ്പിച്ച് ഏറ്റവും അടുത്ത ലഭ്യമായ സമയം ഫാക്സ് / തപാൽ മുഖേനെ CBSE ചെയർമാൻ, പരീക്ഷാ കൺകോളർ എന്നിവർക്ക് അയച്ചു കൊടുക്കണം.(മറ്റ് അധികാരികൾക്കും അയക്കാം )
3. പരിപാടിയുടെ ഫോട്ടോയും വാർത്താക്കുറിപ്പും klcastate@yahoo.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരുമല്ലോ. പ്രാദേശിക തലത്തിൽ പത്ര വാർത്തകളും നൽകുവാൻ ശ്രമിക്കുമല്ലോ!
4 ഇടവക തലത്തിലും മറ്റുമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊണ്ട് എല്ലാവരുടെയും സഹകരണത്തോടെ ഈ പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്യുമല്ലോ!
സ്നേഹപൂർവ്വം,
കെ എൽ സി എ സംസ്ഥാന സമിതിക്ക് വേണ്ടി,
അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി.
അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി.
No comments:
Post a Comment