Tuesday, April 19, 2022

ഗ്രാന്റ് ഷെവലിയർ എൽ. എം. പൈലി

ഇന്ത്യയുടെ സ്വാതന്ത്യസമരത്തെ പിന്തുണച്ച കത്തോലിക്ക നേതാക്കളിൽ പ്രമുഖനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഷെവലിയർ എൽ. എം. പൈലി. 1918 ഡിസംബറിൽ ഇൻഡ്യൻ റിവ്യൂവിൽ അദ്ദേഹം എഴുതിയ ലേഖനം സ്വതന്ത്യസമരത്തെ പിന്തുണക്കാൻ കത്തോലിക്കരെ ശക്തമായി ആഹ്വാനം ചെയ്യുന്നതായിരുന്നു. 1938 ൽ സെന്റ് ബർക്കുമെൻ കോളെജിൽ അദ്ധ്യാപകനായിരിക്കെ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1945 ൽ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1946 ഡിസംബർ 31 ന് ലത്തീൻ കത്തോലിക്കരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഗുരുതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ശക്തമായ മുന്നറിയിപ്പ് അദ്ദേഹം ഉയർത്തി. 1946 ൽ എറണാകുളത്ത് സെന്റ് ആൽബർട്സ് കോളെജ് സ്ഥാപിച്ചപ്പോൾ പ്രഥമ പ്രിൻസിപ്പലും ഇദ്ദേഹമായിരുന്നു.

കൊച്ചി സംസ്ഥാനത്തെ നിയമസഭയുടെ അദ്ധ്യക്ഷത വഹിച്ചിരുന്നത് ദിവാനായിരുന്നു. 1946 ൽ കൊച്ചി നിയമസഭയുടെ ആദ്യത്തെ സ്പീക്കർ (non official president) ആയി എൽ എം പൈലി തെരഞ്ഞെടുക്കപ്പെട്ടു. 1949 ജൂലൈ ഒന്നിനാണ് തിരുവതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ സംയോജിച്ച് തിരു കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത്. 1951 ൽ തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രിയായി. സർക്കാരും സ്വകാര്യ സ്ക്കൂൾ  മാനേജ്മെമെന്റും തമ്മിലുയർന്ന ഗൗരവമേറിയ പ്രശ്നങ്ങളും തുടർന്നുണ്ടായ പ്രക്ഷോഭവും രണ്ടു കൂട്ടർക്കും തൃപ്തികരമായി പരിഹരിക്കുന്നത് അദ്ദേഹമായിരുന്നു. 

1906 ൽ വരാപ്പുഴ അതിരൂപതയിൽ കാത്തലിക് അസോസിയേഷൻ രൂപം കൊള്ളുന്നുണ്ട്. ആർച്ച്ബിഷപ്പ് ഡോ ബർണാഡ് ഓഫ് ജീസസ്സ് പ്രസിഡന്റും എൽ എം പൈലി സെക്രട്ടറിയുമായിരുന്നു.1919 ൽ  ബെനഡിക്റ്റ്  പതിനഞ്ചാമൻ പാപ്പ "മാക്സിമും ഇല്ലൂദ്" എന്ന ചാക്രിക ലേഖനത്തിൽ ഏതദ്ദേശിയ മെത്രാന്മാർ അജപാലന ചുമതല ഏറ്റെടുക്കണമെന്ന സാധ്യത അവതരിപ്പിക്കപ്പെടുന്നുണ്ട്. 1920 ൽ കാത്തലിക് അസ്റ്റോസിയേഷന്റെ വാർഷിക യോഗത്തിൽ  എൽ. എം. പൈലി ഈ ചാക്രിക ലേഖനം പരാമർശിച്ച് ഏതദ്ദേശിയ മെത്രാനെന്ന ആവശ്യം ശക്തമായി അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷന്റെ പ്രവർത്തനം തന്നെ നിലച്ചു.  

1948 ൽ ഷെവലിയർ പദവിയും 1962 ൽ ഗ്രാന്റ് ഷെവലിയർ പദവിയും നല്കി മാർപാപ്പ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചു.

1967 ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷൻ പുനസംഘടിപ്പിക്കുമ്പോഴും 1972 ൽ കെഎൽസി എ രൂപപ്പെടുംമ്പോഴും ഷെവലിയർ ഒരു പ്രേരക ശക്തിയായി ഉണ്ടായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സ്ഥാപനത്തിലും ഡോ എൽ എം പൈലി നേതൃപരമായ പങ്കു വഹിച്ചു.
കല്ലട ലോറൻസ് -  പാർശ്വവത്കരിക്കപ്പെട്ടു പോയിരുന്ന ഒരു തൊഴിലാളി വിഭാഗത്തെ കരുതലോടെ ചേർത്ത് പിടിച്ച് അവരിൽ സംഘടനാബോധം വളർത്തി രാഷ്ട്രീയപാർട്ടികൾക്ക് മാത്രം വശമുണ്ടായിരുന്ന തൊഴിലാളി സംഘടനാ പ്രവർത്തനം സ്വതന്ത്രമായി നടത്താമെന്നു തെളിയിച്ച അഖില കേരള  സ്വാതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു, ശ്രീ. കല്ലട ലോറൻസ്.

മോൺ. ആൽബർട്ട് പരിശവിളയുടെകൂടെ സംസ്ഥാനമെമ്പാടും  മത്സ്യതൊഴിലാളികളെ ഒരുമിച്ചു കൂട്ടി സംഘശക്തിയാക്കി മാറ്റിയ ഈ അദ്ധ്യാപകൻ  പാവപ്പെട്ട മത്സ്യതൊഴിലാളി സുഹൃത്തുകൾക്ക് പ്രിയപ്പെട്ട ലോറൻസ് സാർ ആയിരുന്നു. Central Board of Fishers അംഗമായ ആദ്യ മലയാളി ആയിരുന്നു  ഇദ്ദേഹം.  KLCA യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Mayyanad John - പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു മയ്യനാട് എ. ജോൺ(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968).കൊല്ലം ജില്ലയിലെ മയ്യനാട് കോടിയിൽ വീട്ടിൽ വറീത് ആന്റണിയുടെയും മറിയത്തിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തുമായിരുന്നു. ബിരുദം നേടിയശേഷം പത്ര പ്രവർത്തനത്തിലും സാഹിത്യ രചനയിലും ശ്രദ്ധയൂന്നി. പതിനാറ് പുസ്തകങ്ങൾ രചിച്ചു. 
കൃതികൾ

വേദഗ്രന്ഥം

ശ്രീയേശുക്രിസ്തു(1924)

ശ്രീ യേശുചരിതം(1927)

കന്യകാമറിയം

അന്തോണി പാദുവാ(1932)

ഫ്രാൻസിസ് അസീസി(1936)

ഫ്രാൻസിസ് സേവ്യർ (1939)

ക്രിസ്തുദേവാനുകരണം (1939)(തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷൻസ് ഓഫ് ജീസസ് ക്രൈസ്റ്റ് പരിഭാഷ)

ഫബിയോള(1940) - കാർഡിനൽ വൈസ്മെന്റെ ഫബിയോള ആഖ്യായികയുടെ പരിഭാഷ

ഭക്തമിത്രം(1944)

ക്രിസ്തുവിന്റെ ചരമകാലം(1948)

കൊച്ചുപൂക്കൾ(1956) - ലിറ്റിൽ ഫ്ളവേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് എന്ന കവിതയുടെ പരിഭാഷ

സെന്റ് പോൾ (1957)

ഫാദർ ഡാമിയൻ(1957)

ബിഷപ്പ് ബെൻസിഗർ

വിൻസെന്റ് ഡി പോൾ

സെന്റ് മാത്യുവിന്റെ സുവിശേഷം(ബൈബിൾ പരിഭാഷ. പഴയ നിയമം അച്ചടിപ്പിച്ചിട്ടില്ല) -ഫാ. മാർക്ക് പി. ഫെർണാണ്ടസ് പ്രസിദ്ധീകരിച്ചു, അസ്സീസി പ്രസ്, നാഗർകോവിൽ, ജൂലൈ 1947.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |

Monday, April 18, 2022

K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു.  ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ  ഉപനേതാവ്  അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു.  ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ  ഉപനേതാവ്  അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
P C Varky - 1876 മെയ് മൂന്നിനാണ് പള്ളിപ്പുറത്ത്  പി സി വർക്കി ജനിക്കുന്നത് അധ്യാപകനായി  പൊതുജീവിതമാരംഭിച്ച പി സി വർക്കി പിന്നീട് വർക്കി മാസ്റ്റർ എന്നറിയപ്പെട്ടു.  അക്കാലത്തെ പ്രമുഖ പത്രമാധ്യമം ആയിരുന്നു സത്യനാദത്തിന്റെ സഹ പത്രാധിപരായി വർക്കി മാസ്റ്റർ 1899 ലാണ് ചുമതലയേല്ക്കുന്നത്.
കൊച്ചിൻ ആർഗസ്,  വെസ്റ്റേൺ സ്റ്റാർ, കേരളപത്രിക, കേരള സഞ്ചാരി,
നസ്രാണി ദീപിക, മലയാള മനോരമ, സത്യനാദം എന്നിവയായിരുന്നു അക്കാലത്തെ പ്രമുഖ പത്രമാധ്യമങ്ങൾ. ഇതിൽ സത്യനാദം  ആയിരുന്നു ഏറ്റവും പഴക്കമേറിയത്.  പക്ഷേ ഇന്ന് മനോരമയും ദീപികയും  ഒഴികെ ബാക്കിയെല്ലാം അപ്രത്യക്ഷമായി.

സത്യനാദത്തിന്റെ പത്രാധിപരായി
അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ച വർക്കി മാസ്റ്റർ സത്യനാദത്തെ അക്കാലത്തെ ഏറ്റവും പ്രമുഖമായ പത്രമായി വളർത്തിയെടുത്തു. അദ്ദേഹം  സത്യനാദത്തിന്റെ ചുമതലയേൽക്കുമ്പോൾ ദ്വൈ വാരികയായിരുന്ന സത്യനാദം പിന്നീട്  വാരികയും, കേരളത്തിലെ ആദ്യത്തെ സചിത്ര വരികയും ആയി മാറി.

വാർത്തകളെ അതിവേഗം കണ്ടെത്തിയ വളരെ പ്രഗൽഭനായ പത്രപ്രവർത്തകനായിരുന്നു വർക്കി മാസ്റ്റർ . സ്വദേശാഭിമാനി കെ രാമചന്ദ്രൻ പിള്ളയെ നിരോധിച്ച തിരുവിതാംകൂറിലെ ദിവാനായിരുന്ന പി രാജഗോപാലാചാരി പിന്നീട് കൊച്ചിയുടെയും ദിവാനായി. ദിവാന്റെ  നയങ്ങളെ അതിരൂക്ഷമായും
എന്നാൽ ക്രിയാത്മകവുമായ വിമർശനം ഉന്നയിച്ച വർക്കി മാസ്റ്റർ വ്യക്തിപരമായ ആക്രമണം ഒഴിവാക്കിയിരുന്നു. ഇത് ദിവാന്റെ ബഹുമാനത്തിനും ആദരവിനും കാരണമായി.  കൊച്ചി രാജകുടുംബമായും പ്രധാന ഉദ്യോഗസ്ഥരുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാൻ വർക്കി മാസ്റ്റർക്ക് കഴിഞ്ഞിരുന്നു. ഭരണപരമായ കാര്യങ്ങളിൽ മാസ്റ്ററുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലമതിക്കപെട്ടു. സത്യനാദത്തിന്റെ
പത്രാധിപരെന്ന നിലയിൽ മലയാളഭാഷയ്ക്കും സമുദായത്തിനും രാജ്യത്തിനും ഉചിതമായ സംഭാവനകളാണ് വർക്കി മാസ്റ്റർ നൽകിയിട്ടുള്ളത്. 

രാഷ്ട്രീയ മണ്ഡലത്തിലും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. കൊച്ചി നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെടുകയും ഒരു പ്രാവശ്യ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തും. 
ഏറെ പ്രഗത്ഭനായ സമുദായ നേതാവുമായിരുന്നു അദ്ദേഹം. ലാറ്റിൻ ക്രിസ്ത്യൻ കോൺസ്സിന്റെ വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡണ്ടുമായും അദ്ദേഹം പ്രവർത്തിച്ചു. അഖില കേരള കത്തോലിക്ക കോൺഗ്രസ്സിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു. പത്രപ്രവർത്തന മണ്ഡലത്തിലെ അതികായകനായിരുന്ന പി.സി. വർക്കി മാസ്റ്റർ 1951 ൽ മരണമടഞ്ഞു.
| KLCA GOLDEN JUBILEE CHRONICLES |
സുവർണ്ണ സ്മൃതി
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |Xavier Arakkal - എറണാകുളം സെന്റ് ആൽബർട്സ്‌ കോളേജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തേവര എസ്‌എച്ച്‌ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ചിക്കാഗോയിൽനിന്ന് എംഎസ്ഐആർ ബിരുദവും ലയോള സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദവും ലണ്ടനിൽനിന്ന് ബാർ അറ്റ് ലോയും സമ്പാദിച്ചു. പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയ അദ്ദേഹം എംഎൽഎ, എംപി എന്നീ നിലകളിൽ നല്ല രതിയിൽ പ്രവർത്തിച്ചു. 
ആദ്യം 1977 ൽ പറവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചുകൊണ്ടാണ് പൊതുപ്രവർത്തകനാകുന്നത്. പിന്നീട് 1980 ൽ കോൺഗ്രസ് പ്രതിനിധിയായും 1996ൽ ഇടതുപിന്തുണയോടുകൂടിയും സേവ്യർ അറക്കൽ എറണാകുളത്തെലോകസഭയിൽ പ്രതിനിധീകരിച്ചു.

B Wellington - വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് വെല്ലിംഗ്ടൺ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് ഫാ. ജോസഫ് വടക്കൻറെ അനുയായി, കർഷക തൊഴിലാളി പാർട്ടിയുടെ പ്രസിഡണ്ടായി. 1965 ലും 1967 ലും കൽപ്പറ്റയിൽനിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967 മുതൽ 1969 വരെ ഇഎംഎസ് നമ്പൂതിരിപ്പാടിൻറെ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു. 1970 ൽ പള്ളുരുത്തി മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം, കാവനാട് ആണ് സ്വദേശം. 

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
A.L Jacob - കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് നേതാവും 1982-1983 വർഷങ്ങളിൽ കെ.പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി, തിരുക്കൊച്ചി എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. 
1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Alexander Parambithara - കേരളാ നിയമസഭയിലെ നാലാമത്തെ സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ (ഫെബ്രുവരി 1900 - 10 ജൂൺ 1989 ). കൊച്ചി നിയമസഭാംഗം (1935-38) & (1948-49), തിരുക്കൊച്ചി നിയമസഭാംഗം (1949-56), പള്ളുരുത്തി നിയോജകമണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളനിയമസഭയിലും അംഗമായിട്ടുണ്ട് അലക്സാണ്ടർ. എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി മൂന്നാമത് കേരളനിയമസഭയിലേക്ക് അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്.
കുമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ഔദ്യോഗിക ജോലിയാരംഭിച്ച അലക്സാണ്ടർ ഗവണ്മെന്റ് കമ്മിറ്റി ഓഫ് അഷുറൻസിന്റെ ചെയർമാൻ(1967-68), ലൈബ്രറി ഉപദേശക കമ്മിറ്റി ചെയർമാൻ(1969-70), എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്(1947-57), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്(1961) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Baby John - കേരള കിസിഞ്ചർ എന്നറിയപ്പെടുന്ന *ബേബിജോൺ* ആ പേരിൽ അറിയപ്പെടാനുള്ള പ്രധാന കാരണം പ്രതിസന്ധിഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള രാഷ്ട്രീയ നയതന്ത്ര കഴിവ് മൂലമാണ്. 1952 മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ട്. കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് പല തവണ നിയമസഭാ സാമാജികനായി. സി അച്യുതമേനോൻ, കെ കരുണാകരൻ, കെ ആൻറണി, പി കെ വാസുദേവൻ നായർ, ഇ കെ നായനാർ എന്നിവരുടെ മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു. ദീർഘകാലം കേരളരാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായിരുന്നു.
*| KLCA GOLDEN JUBILEE CHRONICLES|*

*Annie Mascarene*- കേരള രാഷ്ട്രീയ ചരിത്രത്തിലെ പുരുഷാധിപത്യ വിവരണങ്ങള്‍ക്കിടയില്‍ സുവര്‍ണ്ണ ലിപിക്കൊണ്ട് എഴുതപ്പെട്ട വനിതാ രത്നമാണ് തിരുവതാംകൂറിന്‍റെ ഝാന്‍സി റാണി എന്ന വിശേഷണത്തിന് ഉടമയായ ആനി മസ്ക്രീന്‍. സ്വാതന്ത്ര്യസമര സേനാനി, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ പ്രമുഖ, സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമാകുന്ന ആദ്യത്തെ വനിത, തിരു-കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലി അംഗം, കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ആദ്യ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത, കേരളത്തിലെ ആദ്യ വനിതാ മന്ത്രി, മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ആദ്യ വനിത, ഭരണഘടനയുടെ കരട് രേഖയില്‍ ഒപ്പുവെച്ച വനിത തുടങ്ങിയ എണ്ണമറ്റ വിശേഷണത്തിന് ഉടമയാണ് ഈ സ്ത്രീരത്നം. ദേശീയ വിമോചനത്തിനായി അടങ്ങാത്ത പോരാട്ട വീര്യത്തോടെ നിര്‍ഭയം പടപൊരുതിയ ആനി മസ്ക്രീനിനെ ഝാന്‍സി റാണിയോടാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. 
1902 ല്‍ തിരുവനന്തപുരത്തെ ഒരു ലത്തീന്‍ കത്തോലിക്കാ കുടുംബത്തിലാണ് ആനി മസ്ക്രീന്‍ ജനിച്ചത്. ഹോളി ഏഞ്ചല്‍സ് ഹൈസ്കൂള്‍, ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ്, മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്), ഗവണ്മെന്‍റ് ആര്‍ട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചരിത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ശ്രീലങ്കയിലെ കൊളമ്പോ സംഘമിത്ര കോളേജില്‍ അധ്യാപികയായി അല്പകാലം പ്രവര്‍ത്തിച്ചു. നാട്ടില്‍ മടങ്ങിവന്ന ആനി മസ്ക്രീന്‍ ബി എല്‍ ബിരുദം കരസ്ഥമാക്കി വഞ്ചിയൂര്‍ കോടതിയില്‍ മികച്ച അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യ ദാഹത്താല്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായത്. പട്ടം താണുപിള്ള അധ്യക്ഷനായി 1938 ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവര്‍.
ദേശീയ പ്രസ്ഥാനത്തിന്‍റെ തീക്ഷ്ണ പോരാട്ടത്തിന്‍റെ ഫലമായി സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്ന ഇന്ത്യയില്‍ തിരുവിതാംകൂറിന്‍റെ സ്ഥാനം സമന്വയിപ്പിക്കുന്നതിനും, ഉറപ്പിക്കുന്നതിനുമുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ പോരാളിയാണ് ആനി മസ്ക്രീന്‍. നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ നേതാവും, സജീവ പ്രവര്‍ത്തകയുമായിരുന്ന കേരളത്തിന്‍റെ ഝാന്‍സി റാണി പല കാരണങ്ങളാല്‍ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് വരിക്കുകയും, ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിറയന്‍കീഴിലും കാട്ടാകടയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചും, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്ക് വഹിച്ചതിനാലും, പുന്നപ്ര-വയലാര്‍ സമരത്തെ സര്‍ക്കാര്‍ നിണമൊഴുക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ തീപ്പൊരി പ്രസംഗം നടത്തിയതിന്‍റെ പേരിലുമൊക്കെയാണ് ഭരണകൂടം ആനി മസ്ക്രീനെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചത്.
ലിംഗപരമായ വിവേചനം അതിശക്തമായ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത്, തന്‍റെ ആശയങ്ങളെ ജനങ്ങളിലെത്തിക്കാന്‍ ആവേശകരമായ പ്രസംഗങ്ങളെ ശക്തമായ ആയുധങ്ങളായി ആനി മസ്ക്രീന്‍ ഉപയോഗിച്ചിരുന്നു. തന്‍റെ ജീവിതത്തിലുടനീളം സ്ത്രീകളുടെ രാഷ്ട്രീയ-സാമൂഹിക പങ്കാളിത്തവും,സമത്വവും ഉറപ്പുവരുത്തുന്നതിനായി അവര്‍ തീക്ഷ്ണമായി പരിശ്രമിച്ചിരുന്നു. ആയിരങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയേറിയ പ്രഭാഷണ പാടവത്താല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാക്കളിലെ പ്രധാനിയാകുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്നു. ആനി മസ്ക്രീന്‍റെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ മത്സരിച്ച് ജയിച്ചത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. അതിനുശേഷം ഒരു സ്ത്രീയും കേരളത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടില്ല. അന്നവര്‍ തോല്‍പ്പിച്ചത് തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പരവൂര്‍ ടി കെ നാരായണ പിള്ളയെ ആയിരുന്നു. 68,117 വോട്ടിനായിരുന്നു സ്വതന്ത്രയായി പോരാടിയ ആനി മസ്ക്രീന്‍റെ ചരിത്ര വിജയം. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ അതികായകനായ പരവൂര്‍ ടി കെ ക്ക് 48,500 വോട്ടും ആനി മസ്ക്രീനിന് 1,16,617 വോട്ടുമാണ് ലഭിച്ചത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പോരാടാനും, സ്ഥാനമുറപ്പിക്കാനും, പ്രതികരിക്കാനും കഴിയുന്ന ശക്തരായ സ്ത്രീകള്‍ നമ്മുടെ സമൂഹനിര്‍മ്മിതിക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് ഈ ധീര വനിതയുടെ ചരിത്രം.
| KLCA GOLDEN JUBILEE CHRONICLES |

*സുവർണ്ണ സ്മൃതി സമ്മേളനം*
2022 ഏപ്രിൽ 29, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ

Saturday, April 9, 2022

KLCA STATE MANAGING COUNCIL MEETING 09.04.2022 at Ernakulam

Adieu for Bishop Emeritus Stephen Athipozhiyil

ആലപ്പുഴ രൂപത ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന് ആദരാഞ്ജലികൾ. 

Bishop Stephen was born on 18 May 1944, in Alleppey. He was ordained priest at Mount Carmel Cathedral, by Bishop Michael Arattukulam on 5 October, 1969. He served as prefect of the diocesan minor seminary and as parish priest in Omanappuzha. After earning an M.A.in philosophy from University College, Trivandrum, in 1982, he was appointed rector of the minor seminary and manager of Leo XIII high school. He was also the teaching staff of St. Josephs Pontifical Seminary, Aluva. He also served the diocese as the consultor and the executive director of the dioceses social welfare society.

He was appointed coadjutor Bishop with right of succession on 16 November 2000 at the age of 56. He was ordained Bishop 11 February 2001, and he succeeded Bishop Peter M. Chenaparampil on 9 December 2001 as Bishop of Alleppey. He was retired from active episcopal ministry on 11 October, 2019. He is a priest for 52 years and a bishop for 21 years.