Wednesday, July 31, 2019

Klca state meeting at Neyyatinkara

https://m.facebook.com/story.php?story_fbid=706404929783259&id=100012412741623
KLCA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ നെയ്യാറ്റിൻകര രൂപത സമിതിയുമായി സംയുക്ത യോഗം ചേർന്നു.

Klca state committee met Neyyatinkara Bishop Dr Vincent Samuel

https://m.facebook.com/story.php?story_fbid=706397289784023&id=100012412741623

നെയ്യാറ്റിൻകര രൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

KLCA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രൂപത സന്ദർശനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിൽ  അഭിവന്ദ്യ വിൻസെൻറ് സാമുവൽ പിതാവുമായി കൂടിക്കാഴ്ച നടത്തി. കെഎൽസിഎ നെയ്യാറ്റിൻകര രൂപത നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഡിസംബർ ആദ്യവാരം കെഎൽസിഎ സംസ്ഥാനതല  സമ്പൂർണ്ണ നേതൃസമ്മേളനം നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കും.

Tuesday, July 30, 2019

Kerala Sangeetha Nataka Academy fellowship to Maradu Joseph

https://m.facebook.com/story.php?story_fbid=705869493170136&id=100012412741623

Congratulations
എറണാകുളം മരട് അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജനിച്ചു. സെൻറ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസം. സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടക കൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി. ജെ. ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായി. ഇൻക്വിലാബിന്റ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎൻവിയുടെ വരികളിൽ ദേവരാജന്റെസംഗീതത്തിൽ "കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി" എന്ന ഗാനവും ഒപ്പം "വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിൻ പനിനീരേ" എന്ന മറ്റൊരു ഗാനവും പാടി റെക്കോഡ് ചെയ്തു. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പം അഭിനയിക്കുകയും ചെയ്തു. പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയിലും എൻ. എൻ പിള്ളയുടെപ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരൻ അറസ്റ്റിൽ തുടങ്ങിയ നാടകങ്ങളിലും കെ. ടി മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളായ എൻ. ഗോവിന്ദൻകുട്ടി, സെയ്ത്താൻ ജോസഫ്, നോർബർട്ട് പാവനതുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങൾക്കും എം. ടി വാസുദേവൻ നായരുടെ ഒരേയൊരു നാടകം ഗോപുരനടയിൽ അരങ്ങിലെത്തിയപ്പോൾ അതിലെ ഒരു കഥാപാത്രത്തിനും ജീവൻ നൽകിയതും മരട് ജോസഫായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലും അഭിനയിച്ചു.

Sunday, June 23, 2019

2007 ൽ അയച്ച കത്തിന് 2019 ൽ സർക്കാറിൽനിന്ന് മറുപടി കിട്ടി

2007 ൽ അയച്ച കത്തിന് 2019 ൽ സർക്കാറിൽനിന്ന് മറുപടി കിട്ടി

https://m.facebook.com/story.php?story_fbid=2125783517543959&id=820809578041366

കണ്ണൂർ രൂപത കെഎൽസിഎ പ്രസിഡണ്ട് ആയിരുന്ന നെൽസൺ ഫെർണാണ്ടസ് 2007 ൽ സർക്കാർ കോളേജുകളിലെ വിദ്യാഭ്യാസ പ്രവേശന സംവരണം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം ഉയർത്തുന്ന വിഷയം, ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സംഭവങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ച് സർക്കാരിന് നൽകിയിരുന്ന കത്തിന് 2019 മറുപടി ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യ തുക വർദ്ധിപ്പിച്ചതായി പറയുന്നുണ്ട്. പ്രൊഫഷണൽ കോഴ്സുകളിൽ ശമ്പളം ഉയർത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ ആവശ്യം മുഴുവൻ കോഴ്സുകളിലും തൊഴിൽ സംവരണത്തിന് ന ആനുപാതികമായി നാല് ശതമാനം വിദ്യാഭ്യാസത്തിലും സംവരണം ലഭിക്കുക എന്നതാണ്. അതിന് ഇനിയും പോരാടേണ്ടിയിരിക്കുന്നു. ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നം ഇപ്പോഴും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Saturday, June 22, 2019

Coastal issues in Kerala

പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ ശരിയായ പ്രകൃത്യാഘാത പഠനങ്ങൾ നടത്തി വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന വീഴ്ച ജനങ്ങൾക്ക് വരുത്തിവയ്ക്കുന്ന വിനകൾക്ക് ഉദാഹരണമാണ് വലിയതുറയിലെ സംഭവപരമ്പരകൾ...

Read & Share:
https://signalnews.in/valiyathura-sea-erosion/

Klca leaders visit to Vypin Veliyathanparambu

https://youtu.be/WsKx3bxbiS4

*കടൽ കയറി ഇറങ്ങി, അവർ ഇറങ്ങി കയറി..വൈപ്പിൻ വെളിയത്താൻപറമ്പ് പുത്തൻകടപ്പുറം പ്രദേശത്ത് കടൽക്ഷോഭത്തോട് മല്ലടിക്കുന്ന  13 വീട്ടുകാർ !*
Visit by KLCA leaders

Thursday, April 18, 2019

Parliament election 2019 klca statement

പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും വിനിയോഗിക്കണം - മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവർ അധികാരത്തിൽ വരണം

പാർലമെൻറ് തെരഞ്ഞെടുപ്പ് അതീവ ഗൗരവത്തോടുകൂടി എല്ലാവരും കാണണം, വോട്ടവകാശം യാതൊരു കാരണവശാലും ആരും വിനിയോഗിക്കാതിരിക്കരുത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നായ മതേതരത്വം സംരക്ഷിക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്. മതേതരത്വം എന്ന തത്വം ഇന്ത്യയുടെ ഭരണഘടനയിൽ ഉൾച്ചേർക്കാൻ കാരണം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളുടെ സംരക്ഷണം മുന്നിൽ കണ്ടുകൊണ്ടാണ്. മതവിശ്വാസങ്ങളും മൗലികാവകാശങ്ങളും  പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന സമൂഹമാണ് നാടിന് ആവശ്യം. ഹിംസാ സംസ്കാരത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാകണം ഈ തിരഞ്ഞെടുപ്പ്.

ആൻറണി നൊറോണ
പ്രസിഡൻറ്

അഡ്വ ഷെറി ജെ തോമസ്
ജനറൽ സെക്രട്ടറി

© KLCA State Committee

Wednesday, March 20, 2019

SAMUDAAYIKAM KLCA STUDY CENTRE

✒|സാമുദായികം|KLCA പഠനകേന്ദ്രം|✒

23.3.19 ശനിയാഴ്ച 4 PM
എറണാകുളം സി എ സി യിൽ

സമകാലിക വിഷയങ്ങൾ അപഗ്രഥനം ചെയ്യുന്നതിന് കെഎൽസിഎ  സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ സാമുദായിക - സാമൂഹിക വിഷയങ്ങളിൽ  പഠനകേന്ദ്രം സംഘടിപ്പിക്കുന്നു. മാർച്ച് മാസത്തിലെ പഠനകേന്ദ്രം  സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ഉദ്ഘാടനം ചെയ്യും.

വിഷയങ്ങൾ-

1. ജാതി സർട്ടിഫിക്കറ്റ് - നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ്.

2. ഷെവലിയാർ എൽ എം പൈലി ചെയർ കൊച്ചിൻ യൂണിവേഴ്സിറ്റി.

3. ചെല്ലാനം കടൽ ഭിത്തി - ജിയോ ട്യൂബ്

4. നോൺ ക്രീമിലെയർ ഓൺലൈൻ ആപ്ലിക്കേഷൻ - ലാറ്റിൻ കാത്തലിക്/ ആംഗ്ലോ-ഇന്ത്യൻ പ്രത്യേക കോളങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്.

തീയതി - 23.3.19 ശനിയാഴ്ച
വൈകിട്ട് 4 മണിക്ക് എറണാകുളം ഐ എസ് പ്രസ് റോഡ് സി എ സി ബിൽഡിങ്ങിൽ കെഎൽസിഎ ഓഫീസിൽ.

പങ്കെടുക്കാനാഗ്രഹിക്കുന്നു എങ്കിൽ 9447200500  നമ്പറിൽ സന്ദേശം അയക്കുകയോ stateklca@gmail.com വിലാസത്തിൽ ഈമെയിൽ അയയ്ക്കുകയോ ചെയ്യാം. പഠന കേന്ദ്രത്തിൽ ഉൾപ്പെടുത്തേണ്ട സാമുദായ സംബന്ധിയായ വിഷയങ്ങളെപ്പറ്റിയും സൂചനകൾ നൽകാവുന്നതാണ്.

അഡ്വ ഷെറി ജെ തോമസ്
ജനറൽ സെക്രട്ടറി

© | KLCA | സാമുദായികം|✒

Monday, March 11, 2019

Samudayikam 3

*സാമുദായികം ലക്കം- 3* 

*ഒരിക്കലും മറക്കരുത് നരേന്ദ്രൻ കമ്മീഷനെ*

കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് ഒരിക്കലും മറക്കാനാവാത്ത അന്വേഷണ കമ്മീഷൻ ആണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ. ടി എം സാവൻകുട്ടി, കെ വി രബീന്ദ്രൻനായർ എന്നിവർ അംഗങ്ങളായുള്ള കമ്മീഷൻ 2000 ഫെബ്രുവരി 11ന് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചു. 4370 സർക്കാർ തൊഴിലവസരങ്ങൾ ലത്തീൻ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന
കമ്മീഷൻ റിപ്പോർട്ട് പലവുരു നാം പറഞ്ഞുകേട്ടിട്ടുള്ളതാണെങ്കിലും അത് എത്ര നാളത്തെ കണക്കാണ് എന്നതാണ് പ്രസക്തം. ആകെ 51 സിറ്റിങ്ങുകൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി നടത്തി. രണ്ടായിരത്തി ഒന്നിൽ ഇരുപത്തിയാറാമത് സാക്ഷിയായി ലത്തീൻ സമുദായത്തിനുവേണ്ടി അന്നത്തെ കെഎൽസിഎ യെ പ്രതിനിധീകരിച്ച് കെസിവൈഎം പ്രവർത്തകനായിരുന്ന ഞാനും മൊഴിനൽകിയിരുന്നു.  (അനക്സർ 6- സാക്ഷി നം 26).

*കുറിപ്പ് -* 1980 മുതലുള്ള ഇരുപതുവർഷത്തെ നിയമനങ്ങളുടെ കണക്കാണ് പിഎസ്‌സിയോട് കമ്മീഷൻ ചോദിച്ചിരുന്നത്. രേഖകൾ ലഭ്യമല്ലാത്തതിനാൽ പി എസ് സി നൽകിയതാകട്ടെ 1986 മുതൽ 1990 വരെയുള്ള കണക്കുകളും, 2000 ലെ കണക്കും. (അവലംബം-കമ്മീഷൻ റിപ്പോർട്ട് ചാപ്റ്റർ 4) അങ്ങനെ ആകെ അഞ്ചുവർഷത്തെ മാത്രം കണക്കുകൾ പരിശോധിച്ചപ്പോഴാണ് 4370 തൊഴിലവസരങ്ങൾ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തത്. യഥാർത്ഥ കണക്കുകൾ കിട്ടിയിരുന്നെങ്കിൽ ഇതിലും എത്രയോ വലുതായിരിക്കുമായിരുന്നു നാമറിയുന്ന അറിയാത്ത തൊഴിൽ നഷ്ടം!

© | Sherry J Thomas | 4.3.19 |

Samudayikam 2

*സാമുദായികം- ലക്കം 2*

*ന്യൂനപക്ഷ ക്ഷേമം - എല്ലാവർക്കും വേണം ക്ഷേമം* 

ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻറെ ഭാഗമായും തുടർന്നുണ്ടായ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായും കേരളത്തിൽ 2008 ൽ സംസ്ഥാനസർക്കാർ ന്യൂനപക്ഷ സെൽ രൂപീകരിക്കുകയുണ്ടായി. ന്യൂനപക്ഷ വിദ്യാർഥികളെ മത്സരപരീക്ഷക്കും തൊഴിൽ പരീക്ഷകൾക്കും ഒരുക്കുന്നതിനായി കോച്ചിംഗ് സെൻററുകളും ഇതോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ, ആലത്തിയൂർ, ആലുവ, കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി, കാസർഗോഡ് , കോഴിക്കോട്, പാലക്കാട്,
പത്തനംതിട്ട,  പയ്യന്നൂർ, പെരിന്തൽമണ്ണ, പൊന്നാനി, തിരുവനന്തപുരം, തൊടുപുഴ, തൃശൂർ, വേങ്ങര, വയനാട് എന്നിങ്ങനെ 17 കേന്ദ്രങ്ങളിലാണ് കോച്ചിംഗ് സെൻറർ പ്രവർത്തിക്കുന്നത്. 

*ചർച്ച* - ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് എല്ലാവർക്കും അവസരമുള്ള ഈ കോച്ചിംഗ് സെന്ററുകളിൽ നേതൃത്വംനൽകാൻ പ്രിൻസിപ്പാളായി  വരുന്നതും ന്യൂനപക്ഷ അംഗങ്ങൾ തന്നെയാണ്. പക്ഷേ 17 എണ്ണത്തിൽ 16 പ്രിൻസിപ്പാൾ പോസ്റ്റുകളും ഒരു ന്യൂനപക്ഷ സമുദായത്തിന്റെ മാത്രം കയ്യിലാണ് എന്ന് സർക്കാർ വെബ്സൈറ്റിൽ തന്നെ വെളിവാക്കുന്നു. ആകെ ഒരെണ്ണം ക്രൈസ്തവ വിഭാഗത്തിന്.പ്രസിദ്ധമായ പല കോളേജുകളിൽനിന്നും വിരമിച്ച ഉന്നത യോഗ്യതകളുള്ള ലത്തീൻ കത്തോലിക്കർ അപേക്ഷിച്ചിട്ടും ഒരു പ്രിൻസിപ്പാൾ പോലുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ നമ്മുടെ ആളുകളും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾക്കും കൂടുതൽ ശ്രദ്ധ കിട്ടുമായിരുന്നു. 

(അധികാരത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് കൂടുതൽ ചർച്ചകൾക്ക് ഉപകരിക്കും എന്ന് തോന്നുന്നുവെങ്കിൽ ഈ പോസ്റ്റ് സമുദായത്തിന്റെതായ വേദികളിൽ ഷെയർ ചെയ്യുമല്ലോ)

© | Sherry J Thomas | 3.3.19 | 
www.niyamadarsi.com 

Samudayikam 1

സാമുദായികം - ലക്കം 1

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ എംടെക് അഡ്മിഷന് SEBC വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സംവരണമുണ്ട്. ലത്തീൻ കത്തോലിക്കർക്ക് എത്രയാണെന്നറിയാമോ ?

1 ശതമാനം. അതും ലത്തീൻ കത്തോലിക്കർക്കും  എസ് ഐ യു സിയും ഒരുമിച്ച് ഒരു ശതമാനം മാത്രം. അതേസമയം ഈഴവ 8, മുസ്ലിം 7, ഒ ബി സി ക്രിസ്റ്റ്യൻസ്, 1 ഒ ബി സി ഹിന്ദു 3 എന്നിങ്ങനെയാണ് സംവരണം. ലത്തീൻ കത്തോലിക്കർക്ക് തൊഴിൽ സംവരണം 4% ലഭിക്കുമ്പോൾ എന്തുകൊണ്ട് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ എംടെക് അഡ്മിഷന് 1 ശതമാനം മാത്രമായി ഒതുങ്ങുന്നു ? എംടെക് മാത്രമല്ല മറ്റു പല ബിരുദാനന്തരബിരുദ പഠനങ്ങൾക്കും ലത്തീൻ കത്തോലിക്കരുടെ സംവരണം തുലോം കുറവാണ്. 

*വാൽക്കഷണം*- കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് പ്രകാരം GO (P) 208/66/Edn dated 2.5.96, GO (Ms) 95/08/SCSTDD Dated 6.10.08, GO (Ms) 10/2014/BCDD dated 23.5.14 ഇനി ഉത്തരവുകൾ പ്രകാരം പ്രൊഫഷണൽ കോളേജുകളിൽ SEBC ക്ക് 30 ശതമാനം സംവരണമാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനെയൊക്കെ അടിസ്ഥാനത്തിൽ എംടെക് അഡ്മിഷനും SEBC വിഭാഗത്തിലുള്ളവർക്ക്  30 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒരു ഹർജിയിൽ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടത് ഉണ്ട് എന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം. 

© | Sherry J Thomas | 2.3.19 |
www.niyamadarsi.com

Monday, January 7, 2019

Economic reservation is a move to cause friction between communities- KLCA

Press release

*സാമ്പത്തിക സംവരണത്തിനായി ഭരണഘടനാഭേദഗതി നീക്കം, രാജ്യത്ത് വിഭാഗീയത വളർത്താനുള്ള ശ്രമം - കെഎൽസിഎ*

മുന്നോക്ക സമുദായത്തിലെ വാർഷികവരുമാനം 8 ലക്ഷത്തിൽ താഴെയുള്ള ആളുകൾക്ക് 10% സംവരണം ഏർപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ നിലപാട് രാജ്യത്തെ വിഭാഗീയത വളർത്താൻ എന്ന് കെഎൽസിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഈ നീക്കത്തെ സ്വാഗതം ചെയ്യുന്ന സംസ്ഥാനസർക്കാർ
ആത്യന്തികമായി ഭരണഘടനയെ തകർക്കുന്നതിന് കൂട്ടുനിൽക്കുകയാണ്. 

80% വരുന്ന പിന്നോക്കക്കാർക്കും പട്ടികജാതി പട്ടിക വിഭാഗക്കാർക്കും ആയി 50% മാത്രം സംവരണം നൽകുമ്പോൾ
രാജ്യത്തെ 20 ശതമാനം മാത്രം വരുന്ന മുന്നോക്കക്കാർക്ക് 10% സംവരണം നൽകുക വഴി വലിയ അനീതിക്കാണ് കേന്ദ്രസർക്കാർ തുനിയുന്നത്.

നിലവിൽ 50 ശതമാനം സംവരണവും 50% ജനറൽ കാറ്റഗറിയിൽ എന്നുള്ളതാണ് സംവരണ തത്വം 10% മുന്നോക്ക വിഭാഗത്തിലെ ആളുകൾക്ക് സംവരണം ചെയ്താൽ സംവരണത്തിന് അർഹരായ വിഭാഗങ്ങൾ 60 ശതമാനമായി ഉയരും ജനറൽ കാറ്റഗറിയിൽ 40 ശതമാനമായി താഴുകയും ചെയ്യും. ഇത് സംവരണം 50 ശതമാനത്തിന് മേലെയാവാൻ പാടില്ലയെന്ന സുപ്രീം കോടതി വിധിക്ക് എതിരെയുമാണ്. അതിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പാർലമെൻറ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ഈ സമയത്ത് എത്തുന്ന ഇത്തരം നീക്കങ്ങൾക്ക് രാജ്യത്തെ പിന്നാക്കവിഭാഗങ്ങൾ ഉചിതമായ മറുപടി നൽകും.

സാമുദായികമായി അവശത അനുഭവിക്കുന്ന പട്ടികജാതി,പട്ടിക വിഭാഗ,മറ്റ് പിന്നോക്ക ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ആണ് ഭരണഘടന രൂപീകൃതമായപ്പോൾ അത്തരം വിഭാഗത്തിലുള്ള ആളുകൾക്ക് സംവരണം കൊണ്ടുവരുവാൻ ഭരണഘടനയിൽ സംവരണതത്വം ഉൾപ്പെടുത്തിയത്, അത് കേവലം തൊഴിലീൻറയോ പണത്തിന്റെയോ  അടിസ്ഥാനത്തിലല്ല. ഭരണഘടനാ തത്ത്വങ്ങൾ അട്ടിമറിക്കുന്ന രീതിയിലുള്ളതാണ് പൊതുവിഭാഗത്തിൽ 10% മുന്നോക്ക ജാതിക്കാർക്ക് കൊടുക്കാനുള്ള നീക്കം എന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

© KLCA STATE COMMITTEE
7.1.19

Wednesday, January 2, 2019

Protest letter to Chief Minister by KLCA - demanding reservation in KAS appointment- Representation

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍(കെഎഎസ്)  
നിയമനത്തില്‍ സംവരണം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് 
കെ എല്‍ സി എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുന്ന നിവേദനം 

 സംസ്ഥാനത്ത് പുതിയതായി രൂപം കൊള്ളുന്ന കെ എ എസില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കുള്‍പ്പെടെ ലഭിക്കേണ്ട സംവരണത്തിന് തടസ്സം വരുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന നിയമന ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും, നിലവില്‍ സമുദായത്തിന് ലഭിച്ചുവരുന്ന 4 ശതമാനം സംവരണം കെ എ എസിലെ മുഴുവന്‍ നിയമനങ്ങളിലും ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ടാണ് ഈ നിവേദനം സമര്‍പ്പിക്കുന്നത്.

സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ പ്രകാരം 4370 തൊഴിലവസരങ്ങള്‍ കേവലം 10 വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചതില്‍ ലത്തീന്‍ സമുദായത്തിന് നഷ്ടമായിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമായ വസ്തുതയാണ്.  പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം അവരുടെ പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന ഘടകം ആണ്. ഉദ്യോഗസ്ഥ പ്രാതിനിധ്യം അടക്കമുള്ള ഘടകങ്ങള്‍ അര്‍ഹമായ തോതില്‍ ലത്തീന്‍ സമുദായത്തിന്  ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അടിയന്തരായി ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

 കെ എ എസ് നിയമത്തിനുള്ള കരട് ചട്ടങ്ങളില്‍ പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവും അവസരസമത്വവും നിഷേധിക്കുകയും ഭരണഘടന പരിരക്ഷകള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതിലുള്ള പ്രതിഷേധം അറിയിക്കുന്നു.   പിന്നാക്കവിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 27% പങ്കാളിത്തം സുപ്രീം കോടതി വിധിയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ഒരു സര്‍വ്വീസ് (Kerala Administrative Service)  എന്ന പേരില്‍ 4-11-2017 -ല്‍ (G.O. (M.S.) No.  1/2017/P&ARD) എന്ന നമ്പരില്‍ ഉത്തരവായിട്ടുണ്ട്.   ഈ സര്‍വ്വീസില്‍ പ്രവേശിക്കപ്പെടുന്നവരാണ് Indian Administrative Service ലേക്ക് പ്രമോഷനിലൂടെ തിരഞ്ഞെടുക്കപ്പെടുവാന്‍ അര്‍ഹരാകുന്നത്. IAS ന്‍റെ ഫീഡര്‍ കാറ്റഗറിയായി കെ എ എസി നെ നിശ്ചയിച്ചിട്ടുണ്ട്.   KAS  ലെയ്ക്കുള്ള നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ നേരിട്ടുള്ളതാണ് എന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. നേരിട്ടുള്ള എല്ലാ നിയമനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ  പങ്കാളിത്തം ഭരണഘടനാപരമായും സുപ്രീം കോടതി വിധിയിലൂടെയും അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ പങ്കാളിത്തം അട്ടിമറിക്കുന്നതിന് കെ എ എസ്  ലേയ്ക്കുള്ള നിയമനചട്ടങ്ങള്‍ തെറ്റായ രീതിയില്‍ തയ്യാറാക്കുന്നതിന് ശ്രമം നടക്കുന്നതായി അറിയുന്നു.

 നിയമനരീതി 3 സ്ട്രീമുകളിലൂടെയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ സ്ട്രീമില്‍ യോഗ്യതയുള്ള  എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം ഉണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവസരമുളളൂ. തിരഞ്ഞെടുപ്പു രീതിയും മാനദണ്ഡങ്ങളും 3 സ്ടീമില്‍ ഉള്ളവര്‍ക്കും സമാനമാണ്. 3 സ്ട്രീമിലേയ്ക്കും നേരിട്ടുള്ള നിയമനം തന്നെയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. എന്നാല്‍ സംവരണം അട്ടിമറിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കു മാത്രം അവസരം നല്‍കി നടത്തുന്നതം രണ്ടും മൂന്നും സ്ട്രീമുകളിലെ നിയമനം ട്രാന്‍സഫര്‍ നിയമനം ആണെന്ന് തെറ്റായി വ്യാഖ്യാനിച്ച് അവസരം നിഷേധിക്കുകയാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പോലും അനുവദിക്കുന്ന അവകാശമാണ് കെ.എസ്.എ.ല്‍ നിഷേധിക്കുന്നത്. ഒരേ മത്സര പരീക്ഷയിലെ മികവുള്ള പിന്നോക്ക സമുദായ ഉദ്യോഗാര്‍ത്ഥികളെപ്പോലും ഉദ്യോഗം ഇല്ലാത്തതിന്‍റെ പേരിലും ഉദ്യോഗം ഉള്ളതിന്‍റെ പേരിലും ഒഴിവാക്കുന്നതിന് ഈ രീതി ഇടയാക്കും. സംവരണത്തിന്‍റെ യാതൊരു ആനുകൂല്യവും അനുഭവിക്കാതെ ഉദ്യോഗം നേടിയ പിന്നോക്ക വിഭാഗ ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിക്കും.

ആയതിനാല്‍ മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ച് ഭണഘടനാപരമായ സംവരണാവകാശവും ഭരണപങ്കാളിത്തവും ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി  ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

2-1-19 അഡ്വ ഷെറി ജെ  തോമസ്,
ജനറല്‍ സെക്രട്ടറി,
കെ എല്‍ സി എ സംസ്ഥാന സമിതി