Pages

Thursday, April 27, 2017

KLCA സംസ്ഥാന സമിതി സംഘടനാ അറിയിപ്പുകൾ..

KLCA  സംസ്ഥാന സമിതി സംഘടനാ അറിയിപ്പുകൾ..

സംസ്ഥാന നേതൃ ക്യാമ്പ് കുട്ടിക്കാനത്ത് നടക്കും.
മെയ്  12 ന് വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് 14 ന് ഞായാഴ്‌ച ഉച്ചക്ക് അവസാനിക്കും.
രൂപതയിൽ പങ്കെടുക്കുന്ന നേതാക്കളുടെ
പേര്, നമ്പർ, ഇ മെയിൽ എന്നിവ എത്രയും വേഗം  stateklca@gmail.com എന്ന വിലാസത്തിൽ അറിയിക്കണം.

രണ്ടാം ഘട്ട അവകാശ സംരക്ഷണ സമരം  കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലാ കേന്ദ്രങ്ങളിൽ മെയ് 22 തിങ്കളാഴ്ച രാവിലെ 10ന് നടക്കും. അതിന്റെ  ഒരുക്കത്തിനായുള്ള യോഗങ്ങളുടെ വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്.

ഷെറി, ജന സെക്രട്ടറി

KLCA Archdiocese of verapoly lucky draw

KLCA ARCHDIOCESE OF VERAPOLY
Mother Theresa Charitable Trust fund collection lucky draw results.

First prize car 1947
Second prize two wheeler  2227
Consolation prizes
6542, 6142, 3471, 2480, 3215, 3274, 3383, 5476, 4742, 1783

Vicar General Msgr Mathew Kallinkal inaugurated the event.

Munnar issue.. KLCA statementമൂന്നാര്‍ വിഷയത്തില്‍ മാനുഷിക പരിഗണന കാണിക്കണം

മൂന്നാര്‍ വിഷയത്തില്‍ മാനുഷിക പരിഗണന കാണിക്കണം

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ പ്രാദേശിക ചര്‍ച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം തീര്‍പ്പാക്കുന്നതിന് മൂന്നാറിലെ പാവപ്പെട്ടവരെ ബലിയാടാക്കരുത്. മൂന്നാറിലെ വന്‍കിട കൈയ്യേറ്റവും വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്ന കുടിയേറ്റകര്‍ഷകനെയും ഒരേ തട്ടില്‍ കാണരുത്. പ്രാകൃതമായ രീതിയില്‍ കുരിശ് തകര്‍ത്ത രീതി ഒഴിവാക്കാമായിരുന്നുവെന്നും കെ എല്‍ സി എ സംസ്ഥാന സമിതി വിലയിരുത്തി. കര്‍ഷകന്‍റെയും തൊഴിലാളിയുടെയും ഉപജീവനമാര്‍ഗ്ഗങ്ങളും തൊഴിലും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഒഴിപ്പിക്കല്‍ നടപടി. പ്രദേശത്തെ അരക്ഷിതാവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ നടപടികളില്‍ കൂടുതല്‍ മാനുഷിക മുഖം ഉണ്ടാകണം.
കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടറിയയേറ്റിന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. മോണ്‍ ജോസ് നവസ്, ഫാ. ടോം ഷെറി ജെ തോമസ്, ജോസഫ് പെരേര, എബി കുന്നേപ്പറമ്പില്‍, എഡിസന്‍ പി വര്‍ഗ്ഗീസ്, എം സി ലോറന്‍സ്, സി ടി അനിത, ഷൈജ ആന്‍റണി, കെ എച്ച് ജോണ്‍, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, ജോസഫ് ജോണ്‍സന്‍, ബാബു മാത്യു, കുട്ടിക്കാനം ജോസ്, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, March 19, 2017

WELCOME TO KLCA -ABOUT KLCA

സമുദായ സംഘടനയിലേക്ക് സാദരം സ്വാഗതം.......


അഡ്വ ഷെറി ജെ തോമസ്
ജന. സെക്രട്ടറി, കെ എല്‍ സി എ സംസ്ഥാന സമിതി

മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും പ്രത്യേക താല്‍പര്യമില്ലായ്മ എന്നും വ്യാഖ്യാനിക്കാം. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പ്രത്യേകമായും വിവിധ സമുദായങ്ങള്‍ - മതവിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തില്‍ എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്ന തത്വത്തെ  അടിസ്ഥാനമാക്കിയാണ് പൊതുസമൂഹം പ്രവര്‍ത്തിച്ചുപോരുന്നത്.
  
കേരളസമൂഹത്തിലെ ഏതു ചലനങ്ങള്‍ നോക്കിയാലും, അതിന് സമുദായങ്ങളുമായും സമുദായിക ഇടപെടലുകളുമായും ചങ്ങലബന്ധമുള്ളതാണ്.   അത്തരം ഒരു പശ്ചാത്തലത്തിലാണ്കേരളത്തില്‍ ലത്തീന്‍ കത്തോലിക്കരും വിവിധകാലങ്ങളില്‍ സംഘടിച്ചു പോന്നിരുന്നത്. 1972 -ല്‍ മാര്‍ച്ച് 26 ന് സംസ്ഥാനവ്യാപകമായി കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ രൂപം കൊണ്ടതിനു ശേഷം നാളിത്രയും യാതൊരു ഭംഗവും ഇല്ലാതെ വിവിധ രൂപതകളിലായി ഈ സമുദായ സംഘടന പ്രവര്‍ത്തിക്കുന്നു.  2002-ല്‍ കെആര്‍എല്‍സിസി രൂപം കൊണ്ടപ്പോഴും കെആര്‍എല്‍സിസി യുടെ നിര്‍ദ്ദേശപ്രകാരമുള്ള നിയമാവലിയില്‍ പ്രവര്‍ത്തിക്കുന്ന,  ഔദ്യോഗിക സമുദായ സംഘടനയാണ് കെഎല്‍സിഎ.  കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലേയും സമുദായാംഗങ്ങളെ സമുദായ സംഘടന എന്ന രീതിയില്‍ കോര്‍ത്തിണക്കുന്നതിന് നിസ്തുലമായ പങ്കാണ് കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ വഹിച്ചുപോരുന്നത്.  

സംഘാത മുന്നേറ്റം 

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1897 ല്‍ നസ്രാണി ഭൂഷണസമാജം (അര്‍ത്തുങ്കല്‍) 1914 ലെ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, അഖില തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജന സഭ (കൊല്ലം) എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്.  എന്നാല്‍ ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. മറ്റുള്ളവര്‍ രാഷ്ട്രീയ വിലപേശലുകള്‍ നടത്തി നേട്ടങ്ങള്‍ കൊയ്തു.  ഈ സാഹചരര്യത്തിലാണ് കെഎല്‍സിഎ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചത്. 

ലക്ഷ്യം

ക്രൈസ്തവദര്‍ശനങ്ങളില്‍ അധിഷ്ഠിതമായി കേരളത്തിലെ ലത്തീന്‍ സുമദായ അംഗങ്ങളുടെ സമഗ്ര പുരോഗതിക്കും നീതി നിഷ്ഠമായ സാമൂഹിക ക്രമത്തിനുമായി പ്രവര്‍ത്തിക്കുക എന്നതാണ് കെ എല്‍ സി എ യുടെ നിയമാവലിയില്‍ നിര്‍വ്വചിച്ചിട്ടുള്ള ലക്ഷ്യം. 

ഉദ്ദേശ്യങ്ങള്‍

ലത്തീന്‍ കത്തോലിക്ക സമുദായത്തിന്‍റെ അവകാശങ്ങള്‍  സംരക്ഷിക്കുന്നതിനും, നേടിയെടുക്കുന്നതിനും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുക. ഇന്ത്യാ രാജ്യത്തിന്‍റെ ഐക്യം അഖണ്ടത, മതേതരത്വം, എന്നിവയോടൊപ്പം പിന്നാക്ക, ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും വേണ്ടി പ്രയത്നിക്കുക. 

സാമൂഹ്യസമ്പര്‍ക്ക മാദ്ധ്യമങ്ങള്‍ മുഖേന ഇന്ത്യന്‍ പൊതുജീവതത്തില്‍കത്തോലിക്കാആദര്‍ശങ്ങളും, തത്വങ്ങളും, പ്രചരിപ്പിക്കുക. സമുദായത്തിന്‍റെ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വളര്‍ച്ചക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക.

രാജ്യതാത്പര്യത്തിനായും സമുദായത്തിന്‍റെ പ്രത്യേക വ്യക്തിത്വവും അതിലധിഷ്ഠിതമായിരിക്കുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനായും, ആവശ്യഘട്ടങ്ങളില്‍ സമാന ചിന്താഗതിയുള്ള ഇതരസമുദായങ്ങളും, സ്ഥാപനങ്ങളും,സംഘടനകളുമായും യോജിച്ച് പ്രവര്‍ത്തിക്കുക.
  
സംഘടനയുടെ എംബ്ളം

സംഘടനയ്ക്ക്  പൊതുവായ ഒരു എംബ്ലം ഉണ്ട്.  ഒന്നിനുള്ളില്‍ ഒന്ന്  എന്ന ക്രമത്തില്‍ രണ്ട് വൃത്തങ്ങള്‍ എംബ്ലത്തിനുണ്ട്.  പുറമെയുള്ള വൃത്തത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ഡഠ ഡചഡങ ടകചഠ എന്ന് രേഖപ്പെടുത്തണം.  എല്ലാവരും ഒന്നായിരിക്കേണ്ടതിന് (യോഹ: 17,11)  എന്ന ബൈബിള്‍ വചനം ഇത് അര്‍ത്ഥമാക്കുന്നു.  അതിനു താഴെ (ഗലൃമഹമ ഘമശേി ഇമവേീഹശര അീരൈശമശേീി) കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ എന്ന് ഇംഗ്ലീഷിലും എഴുതണം.  അകത്തെ വൃത്തത്തിനുള്ളില്‍ രണ്ട് കരങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കെഎല്‍സിഎ ഉള്‍ച്ചേര്‍ക്കണം. സമുദാംഗങ്ങള്‍ ഒന്നുചേര്‍ന്ന് കെ.എല്‍സിഎ-യെ ശക്തിപ്പെടുത്തണം എന്നാണ് ഇതിന്‍റെ സൂചന.

പതാക

സംഘടനക്ക് പൊതുവായഒരു പതാക ഉണ്ട്.  3:2 എന്ന അളവില്‍ നീലയും ഗോള്‍ഡന്‍ മഞ്ഞയും ചേര്‍ന്നതായിരിക്കും പതാകയുടെ നിറം. നീല നിറത്തില്‍ മുകളില്‍ നിന്നും അടിഭാഗംവരെ എത്തും വിധം വെളുത്ത നിറത്തില്‍ ഇംഗ്ലീഷ് അക്ഷരത്തില്‍ കെഎല്‍സിഎ (ഗഘഇഅ)   എന്ന് എഴുതിയിരിക്കണം. പതാകയുടെ വലുപ്പം രണ്ടടി നീളത്തിന് ഒരടി വീതി എന്ന തോതിലായിരിക്കും.

അംഗത്വം

കത്തോലിക്ക ജീവിതം നയിക്കുന്ന 18 വയസ്സ് പൗര്‍ത്തിയായ എല്ലാ ലത്തീന്‍ കത്തോലിക്കര്‍ക്കും അംഗമായി ചേരാവുന്നതാണ്. സംസ്ഥാന സമിതി നല്‍കുന്ന അപേക്ഷാ പത്രികയില്‍ ഇടവക യൂണിറ്റ് ഭാരവാഹികള്‍ക്ക് സമുദായാംഗങ്ങളില്‍ നിന്നും അംഗത്വത്തിനുള്ള അപേക്ഷ നിശ്ചിതഫീസ് സഹിതം സ്വീകരിക്കാവുന്നതാണ്.  അംഗത്വഫീസ് സമകാലീന സാഹചര്യങ്ങള്‍ക്കനുസരണമായി സംസ്ഥാന സമിതി നിശ്ചയിക്കുന്നതാണ്. നിലവില്‍ 25 രൂപയാണ് അംഗത്വ ഫീസ്.   സംഘടനയില്‍ അംഗങ്ങളെ സ്വീകരിക്കുന്നതിനുള്ള അവകാശം രൂപതാ ഘടകങ്ങള്‍ക്കായിരിക്കും.  

സ്വാഗതം

കെ എല്‍ സി എ സംസ്ഥാനതലത്തില്‍ എല്ലാ യൂണിറ്റ്-ഫെറോന- രൂപതകളുടെയും മേല്‍ ഘടകമെന്ന നിലയില്‍ രൂപം കൊണ്ടത് 1972 മാര്‍ച്ച് 26 നാണ്. 2017 മാര്‍ച്ചില്‍ സംഘടന അതിന്‍റെ 45 ാം വര്‍ഷത്തിലേക്ക് കടന്നു. ഇനിയും വളരെയധികം പേര്‍ സമുദായ സംഘടനയെക്കുറിച്ച് അറിയാത്തവര്‍ സമുദായത്തിലുണ്ട്. അറിഞ്ഞിട്ടും അറിയാത്ത പോല ഭാവിക്കുന്നവരും ഇതിലൊന്നും ഇടപെടാതെ പെരുമാറുന്നവരുമുണ്ട്. പക്ഷെ സമുദായ സംവരണവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ വാങ്ങാന്‍ എല്ലാവരും വരും. ഒരു കുടുംബത്തില്‍ നിന്ന് ഒരംഗം എന്ന നിലയില്‍ സമുദായ സംഘടന ശക്തമാക്കാന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്.. 

Wednesday, March 15, 2017

KLCA DEMANDS STERN ACTION AGAINST THE ACCUSED- IN KOLLAM KUNDARA 10 YEAR GIRL SUICIDE ISSUE (NAANTHIRIKKAL PARISH)

കൊല്ലം കുണ്ടറയില്‍ 10 വയസ്സുകാരി ആത്മഹത്യചെയ്തുവെന്ന വാര്‍ത്തയും പിന്നീട് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ അതിക്രൂരമായി  ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന വസ്തുതയും കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികള്‍ മുതല്‍ മൃതപ്രായര്‍ക്കതിരെ പോലും ലൈംഗീക ഭീകരത അഴിഞ്ഞാടുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഉടന്‍ കേസെടുക്കണമെന്ന് പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ ഉദ്യോഗ്ഥര്‍ പെരുമാറുന്നത് പ്രതിഷേധാര്‍ഹമാണ്. കുട്ടിയുടെതെന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിനെ സംബന്ധിച്ചും വിശദമായ അന്വേഷണം വേണം എന്ന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Saturday, March 11, 2017

KLCA SECRETARIAT MARCH AND DHARNA - DEMANDS

----സമുദായത്തിന് സമനീതി----
അവകാശ സംരക്ഷണത്തിനായി
സെക്രട്ടറിയേറ്റ് മാർച്ച് രാവിലെ 10 30 ന്
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും... 
തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ--
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ലത്തീന് സമുദായം ഉന്നയിച്ചുവരുന്ന ആവശ്യങ്ങള് പരിഗണിക്കണമെന്നും സമുദായത്തിന് സമനീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കെ എല് സി എ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുകയാണ്. കെ ആര് എല് സി സി യുടെ ഏകോപനത്താല് സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളുടെ പഠനം നടത്തി അവ ക്രോഡീകരിച്ച് പല തവണ അധികാരികളെ അറിയിച്ചുവെങ്കിലും ഇന്നും അവയില് ഭൂരിഭാഗവും അപരിഹാര്യമായി തുടരുന്നു.
ഈ സാഹചര്യത്തില് പ്രത്യക്ഷ പ്രതിഷേധത്തിന്റ ഒന്നാം ഘട്ടമെന്ന നിലയില് കെ എല് സി എ സംസ്ഥാന സമിതിയുടെ നേതൃത്വത്തില് എല്ലാ രൂപതകളില് നിന്നും പ്രതിനിധികള് പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് സമരം മാര്ച്ച് 14 ന് രാവിലെ 10 30 ന് തിരുവനന്തപുരത്ത് നടക്കും. 

ഉന്നയിക്കുന്ന വിഷയങ്ങള്

1. പാര്പ്പിടം ജന്മാവകാശം - തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള് പരിഹരിച്ച് തദ്ദേശവാസികളുടെ ഭവന നിര്മ്മാണത്തിന് അനുമതി ലഭ്യമാകുന്ന വിധത്തില് വിജ്ഞാപനത്തില് ഭേദഗതി വരുത്തുന്നതിന് അടിയന്തര നടപടികള് കൈക്കൊള്ളുക. സംസ്ഥാന സര്ക്കാരിന് ചെയ്യാവുന്ന അടിയന്തരപരിഹാരമെന്ന നിലയില് ഭവനനിര്മ്മാണത്തിനുള്ള അനുമതി നല്കുന്നതിന് ജില്ലാ തലത്തില് സംവിധാനമുണ്ടാക്കുക.
2. ജസ്റ്റീസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്ട്ടിനു ശേഷം ലത്തീന് സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള് തിട്ടപ്പെടുത്താന് കമ്മീഷനെ നിയോഗിക്കുക. സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുക. നഷ്ടമായ തൊഴിലവസരങ്ങള് പ്രത്യേക നിയമനത്തിലൂടെ പുനസ്ഥാപിക്കുക.
3. വിദ്യാഭ്യാസ മേഖലയില് ഡിഗ്രി, പി ജി കോഴ്സുകളില് ആംഗ്ളോ ഇന്ത്യന് സമുദായത്തിനുള്പ്പെടെ 4 ശതമാനമെങ്കിലും സംവരണം ഉറപ്പാക്കുക.
4 ജാതി സര്ട്ടിഫിക്കറ്റ് നല്കുന്നതിന് ബിഷപ്പ് നല്കുന്ന കത്ത് ആധികാരിക രേഖയാക്കി പരിഗണിക്കാന് ഉത്തരവുണ്ടായിട്ടും അത് പാലിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുക. ഒട്ടേറെ അവാന്തര വിഭാഗങ്ങള് ഉള്ള ലത്തീന് സമുദായാംഗങ്ങള്ക്ക് ജാതി സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള് നീക്കുക.
5 വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ബി പി എല് പട്ടിക നിര്ണ്ണയത്തിലെയും പൊതുവിതരണ സമ്പ്രദായത്തിലെയും അപാകതകള് പരിഹരിക്കുക.
6 കേന്ദ്രത്തില് ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക
7 ക്രൈസ്തവ വിശേഷ ദിവസങ്ങളിലെ പൊതുപരീക്ഷകള് ഒഴിവാക്കാന് നയപരമായ തീരുമാനമെടുക്കുക
8 വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികക്കെതിരെ ബാങ്കുകളുടെ ജപ്തി നടപടികള് നിര്ത്തിവയ്ക്കുക.
9 ദളിത് ക്രൈസ്തവര്ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണാനുകൂല്യം നല്കുക.
10. തീരമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക. കടലാക്രമണം, കടല് ദുരന്തം എന്നിവയെ പ്രകൃതിദുരന്തങ്ങളായി പ്രഖ്യാപിക്കുക, പിന്നാക്കാരായ ഭൂരഹിതര്ക്ക് വീടും ഭൂമിയും അനുവദിക്കുക, സമ്പൂര്ണ്ണ ഭവനപദ്ധതി രൂപീകരിക്കുക
11 ഗാഡ്ഗില് റിപ്പോര്ട്ടിലെ അപാകതകള് പരിഹരിക്കുക
12 രാഷ്ട്രീയ നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക. ഭരണഘടനാ സ്ഥാപനങ്ങളിലും ബോര്ഡുകളിലും ഭരണനിര്വ്വഹണ സമിതികളിലും ലത്തീന് സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്കുക.
13 സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, വിക്ടിം കോമ്പന്സേഷന് സ്കീം ഫലപ്രദമായി നടപ്പാക്കുക.
14 എയ്ഡഡ് സ്ഥാപനങ്ങളിടെ നിയമാനുസൃത നിയമനങ്ങള് അനാവശ്യമൊയി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടികള് കൈക്കൊള്ളുക
15 അസംഘടിത തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഹരിക്കുക, മത്സ്യത്തൊഴിലാളികളുടെ തൊഴില് സംരക്ഷിക്കുക, ഇന്ധന ലഭ്യത ഉറപ്പുവരുത്തുക
16 വിഴിഞ്ഞം പദ്ധതിമൂലം നഷ്ടമുണ്ടാകുന്നവര്ക്ക് അര്ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പുന്തുറ തീരവും തൊഴിലും സംരക്ഷിക്കാന് ഫിഷിംഗ് ഹാര്ബര് പണി പൂര്ത്തിയാക്കുക
17 ഹയര്സെക്കന്ഡറി സ്കൂളുകള് ഇല്ലാത്ത തീരപ്രദേശങ്ങളില് സ്കൂള് അനുവദിക്കുക
18. ഹരിത പാത സംബന്ധിച്ച് ജനങ്ങളുടെ ആശകങ്കള് ദുരീകരിക്കുക
19. ഇടപ്പള്ളി- മൂത്തകുന്നം നിര്ദ്ദിഷ്ഠ പാത സമയബന്ധിതമായി പൂര്ത്തീകരിക്കുക
20. ചെല്ലാനം ഫിഷിംഗ് ഹാര്ബര് യാഥാര്ത്ഥ്യമാക്കുക
21 കൊല്ലം കോവില്ത്തോട്ടം പ്രദേശത്ത് ജനജീവിതം സുരക്ഷിതമാക്കുക
22 പൂനലൂര് ബെന്സിഗര് എസ്റ്റേറ്റ് വിഷയത്തില് പ്രശ്നപരിഹാരത്തിന് സര്ക്കാര് മുന്കൈയെടുക്കുക
23 മൂലമ്പിള്ളി പുനരധിവാസം പൂര്ണ്ണമായി നടപ്പാക്കുക
24 പുതുവൈപ്പ് ഐ ഒ സി യുടെ സംഭരണകേന്ദ്രം ജനസുരക്ഷ മാനിച്ച് മറ്റൊരിടത്തേക്ക് മാറ്റുക.
25 പൂന്തുറ തൊഴിലും തീരവും സംരക്ഷിക്കുന്നതിന് ഫിഷിംഗ് ഹാര്ബര് പണി പൂര്ത്തിയാക്കുക.
26 വലിയതുറയിൽ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട 194 കുടുംബങ്ങൾക്ക് ഭവനം പണിത് നൽകുക, തീരം സംരക്ഷിക്കാൻ പുലിമുട്ട് സ്ഥാപാക്കുക, വലിയതുറ ഫിഷിംഗ് ഹാർബർ യാഥാർത്യമാക്കുക.

Friday, January 27, 2017

KERALA LATIN CATHOLIC ASSOCIATION STATE COMMITTEE CIRCULAR 1-2017 ---45TH GENERAL COUNCIL AT KALAMASSERY

KERALA LATIN CATHOLIC ASSOCIATION STATE COMMITTEE CIRCULAR 1-2017



കെ.എല്‍.സി.എ. സംസ്ഥാന കാര്യാലയത്തില്‍ നിന്നും ആശംസകള്‍ 

സര്‍ക്കുലര്‍ നമ്പര്‍ - 1/2017 27.1.17

അഭിവന്ദ്യ പിതാവെ/ അച്ചാ/സുഹൃത്തേ, 

1. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ 2017 ഫെബ്രുവരി 19 ന് രാവിലെ 10 ന് വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്വത്തില്‍ കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വച്ച് ഷെവലിയര്‍ കെ ജെ ബെര്‍ളി അവാര്‍ഡ് വിതരണവും അനുമോദനവും നടക്കും. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബസ് മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്. കളമശ്ശേരി ഹൈവേയില്‍ തന്നെ യൂണിവേഴ്സിറ്റി സിഗ്നലിന് സമീപമാണ്ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്.  

2. ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്ന രൂപതയില്‍ നിന്നുള്ള പ്രതിനിധികളുടെ (നിയമാവലി വകുപ്പ് 9(1)(എ) എണ്ണം എത്രയും വേഗം ബന്ധപ്പെട്ട നേതാക്കള്‍ സംസ്ഥാന സമിതിയെ അറിയിക്കണം. എല്ലാ രൂപതാ സമിതികളും അന്നേ ദിവസം കഴിഞ്ഞ ഒരു വര്‍ഷത്തെ രൂപതാ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായ റിപ്പോര്‍ട്ട് (5 മിനുറ്റ് സമയം) അവതരിപ്പിക്കണം. എല്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും അതാത് രൂപതാ നേതാക്കള്‍ കൗണ്‍സില്‍ വിവരം അറിയിച്ച് സമ്മേളനത്തില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. 

3 അംഗങ്ങളുടെ ലിസ്റ്റും, അംഗത്വ വിഹിതവും, വാര്‍ഷിക അഫിലിയേഷന്‍ ഫീസും (നിയമാവലി വകുപ്പ് 12(ബി) സംസ്ഥാന സമിതിയെ ഏല്‍പ്പിക്കണം. രൂപതാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും  രൂപതകളിലെ എല്ലാ യൂണിറ്റുകളുടെയും പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയിലും അടങ്ങുന്ന വിവരങ്ങളുടെയും സോഫ്റ്റ് കോപ്പി മെേലേസഹരമ@ഴാമശഹ.രീാ ഇമെയിലില്‍ അയക്കാവുന്നതാണ്.  ജനറല്‍ കൗണ്‍സിലിലേക്കുള്ള പ്രമേയങ്ങള്‍ 15 ദിവസം മുമ്പ് അറിയിക്കേണ്ടതാണ്. (നിയമാവലി വകുപ്പ് 9(1)(ഡി)

4. ജനറല്‍ കൗണ്‍സില്‍ അജണ്ട- രാവിലെ 10 ന് രജിസ്ട്രേഷന്‍, 10 30 ന് പ്രതിനിധിസമ്മേളനം - ഷെവ. കെ ജെ ബെര്‍ളി അവാര്‍ഡ് വിതരണ ചടങ്ങ് - വാര്‍ഷിക റിപ്പോര്‍ട്ട് - വരവ് ചിലവ് കണക്ക് അവതരണം - സംഘടനാ ചര്‍ച്ച - ദിവ്യബലി - ഉച്ച ഭക്ഷണം- ബിസിനസ് സെഷന്‍ - രൂപതാ റപ്പോര്‍ട്ടിംഗ് - തുടര്‍ച്ച- 45 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതി രൂപീകരണ ചര്‍ച്ച എന്നിങ്ങനെയാണ് അജണ്ട ക്രമീകരിച്ചിട്ടുള്ളത്. 

5 സംസ്ഥാന സര്‍ക്കാരിന് നാം നല്‍കാനുദ്ദേശിക്കുന്ന ആവശ്യ പത്രികയില്‍ ഉള്‍പ്പെടുത്താന്‍ രൂപതാപ്രദേശങ്ങളിലുള്ള സാമൂഹിക സമുദായ വിഷയങ്ങള്‍ സംസ്ഥാന സമിതിയെ എത്രയും വേഗം അറിയിക്കണം. ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള സെക്രട്ടറിയേറ്റ് ധര്‍ണ്ണ തിരുവനന്തപുരത്ത് മാര്‍ച്ച് 3 ന് വെള്ളിയാഴ്ച രാവിലെ 10 ന് നടത്തും. എല്ലാ മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളും കഴിയുന്നത്ര നേതാക്കളും പങ്കെടുക്കണം. 

6 നിയമാവലി ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്നതിന് പഠനം നടത്താന്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, അഡ്വ. വി എ ജെറോം, എഡിസന്‍ പി വര്‍ഗ്ഗീസ്, മോണ്‍ ജോസ് നവാസ്, ഇ ഡി ഫ്രാന്‍സീസ്, ഷാജി ജോര്‍ജ്ജ്, സി ജെ പോള്‍, ആന്‍റണി നൊറോണ, അഡ്വ. ഷെറി ജെ തോമസ്, ജോസഫ് പെരേര എന്നിവര്‍ അടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തി.

7 2017 മാര്‍ച്ച് 26 ന് സംഘടനയുടെ 45 മത് ജന്മദിനാചരണം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം രൂപതയുടെ ആതിഥേയത്വത്തില്‍ നടത്തും. മറ്റ് എല്ലാ രൂപതകളിലും ഇടവകകളിലും അന്നേ ദിവസം ജന്മദിനാചരണ പരിപാടികള്‍ (പതാകയുയര്‍ത്തല്‍, ചരിത്ര സെമിനാറുകള്‍, പ്രാദേശിക വിഷയങ്ങളിലെ ശ്രദ്ധക്ഷിക്കല്‍ സമ്മേളനങ്ങള്‍, നേതൃയോഗങ്ങള്‍,  സംരഭക യോഗങ്ങള്‍, ക്യാമ്പുകള്‍ തുടിങ്ങിയ ഉചിതമായ പരിപാടകള്‍) സംഘടിപ്പിക്കണം. രൂപതാ തലത്തില്‍ അതിനാവശ്യമായ റിസോര്‍സ് ടീം ക്രമീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യണമെന്ന് എല്ലാ രൂപതാ ഭാരവാഹികളോടും അഭ്യര്‍ത്ഥിക്കുന്നു.  

8 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് താഴെപറയും പ്രകാരം വിവിധ രൂപതകളുടെ ചാര്‍ജ്ജ് നല്‍കിയിട്ടുണ്ട്. 
വിശദവിവരങ്ങള്‍ -
നെയ്യാറ്റിന്‍കര രൂപത - ജോസഫ് ജോണ്‍സന്‍, എം നേശന്‍, സി ടി അനിത
തിരുവനന്തപുരം -സി ടി അനിത, ജോസഫ് പെരേര, ജാസഫ് ജോണ്‍സന്‍
കൊല്ലം        - ബേബി ഭാഗ്യോദയം, ജോസഫ് പെരേര
പുനലൂര്‍    - എം നേശന്‍, ബേബി ഭാഗ്യോദയം
വിജയപുരം - എഡിസന്‍ പി വര്‍ഗ്ഗീസ്, എബി കുന്നേപ്പറമ്പില്‍
ആലപ്പുഴ - ഷൈജ ആന്‍റണി, എഡിസന്‍ പി വര്‍ഗ്ഗീസ്
വരാപ്പുഴ - ഇ ഡി ഫ്രാന്‍സീസ്, അഡ്വ. വി എ ജെറോം
കൊച്ചി - ഇ ഡി ഫ്രാന്‍സീസ്, അഡ്വ. വി എ ജെറോം
കോട്ടപ്പുറം - അഡ്വ. വി എ ജെറോം, ഇ ഡി ഫ്രാന്‍സീസ്, ഷൈജ ആന്‍റണി
കോഴിക്കോട് - കെ എച്ച് ജോണ്‍, ജസ്റ്റിന്‍ ആന്‍റണി
കണ്ണൂര്‍ - ജോണി മുല്ലശ്ശേരി, കെ എച്ച് ജോണ്‍
സുല്‍ത്താന്‍പേട്ട് - ജസ്റ്റിന്‍ ആന്‍റണി

9. കെ.എല്‍.സി.എ. ടൈംസിലേക്കുള്ള വാര്‍ത്തകളും, പരസ്യങ്ങളും, സംഘടിപ്പിച്ച് മെേലേസഹരമ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ നല്‍കുന്നതിന് നേതാക്കളെല്ലാവരും പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  എല്ലാ യൂണിറ്റുകളിലേക്കും സൗജന്യമായി കെ.എല്‍.സി.എ.ടൈം നല്‍കുന്നതിന് കെ.എല്‍.സി.എ. സംസ്ഥാന ഓഫീസില്‍ കോപ്പികള്‍ ലഭ്യമാണ്.

10. ഹെല്‍പ്പ് ഡെസ്ക്- നാം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് പദ്ധതി  എല്ലാ രൂപതകളിലും, ഇടവകകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹെല്‍പ്പ് ഡെസ്ക് കൈപ്പുസ്തകം  ംംം.സഹരമ.ീിഹശില വെബ് സൈറ്റില്‍ ലഭ്യമാണ്. കെ എല്‍ സി എ ടൈംസ് പതിപ്പുകളും വെബ് സൈറ്റില്‍ ലഭ്യമാണ്.
   
സ്നേഹപൂര്‍വ്വം 

അഡ്വ. ഷെറി ജെ തോമസ്, 
ജനറല്‍ സെക്രട്ടറി
     

Saturday, January 14, 2017

Mission Congress KLCA unit strengthening programs..on April 2017

പ്രിയരെ,

മിഷൻ കോൺഗ്രസിനോടനുബന്ധിച്ച് 2017 ഏപ്രിൽ മാസത്തിലാണ് സമുദായ സംഘടനാ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. അതിനുള്ള മാർഗ്ഗരേഖ
KLCA ഫെയിസ് ബുക്ക് പേജിൽ ഉണ്ട്.
ലിങ്ക് ഇതോടൊന്നിച്ച് ഉണ്ട്.

https://m.facebook.com/story.php?story_fbid=1113639188758402&id=820809578041366

പ്രത്യേക ശ്രദ്ധ - മാർഗ്ഗരേഖ പേജ് 9,10,11.
കുടുംബ യൂണിറ്റ് അൽമായ ശുശ്രൂഷ സമിതി അംഗങ്ങളും സമുദായ സംഘടനയുമായുള്ള ഏകോപനം സാധ്യമാക്കുക.
സംഘടനയുടെ അംഗത്വം വർദ്ധിപ്പിക്കുക.
യൂണിറ്റില്ലാത്തിടത്ത് യൂണിറ്റുകൾ സ്ഥാപിക്കുക.
എല്ലാ അത്മായരെയും സംഘടനകളിൽ അംഗങ്ങളാക്കുക.

കേരള ലത്തീൻ സഭയിലെ എല്ലാ ഇടവകകളിലും ഈ മാർഗ്ഗരേഖ പ്രാവർത്തികമാക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കണം.

നേതാക്കൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന്  അഭ്യർത്ഥിക്കുന്നു.

അഡ്വ ഷെറി ജെ തോമസ്
അസോ സെക്ര അൽമായ കമ്മീഷൻ &
ജന.സെക്ര കെ എൽ സി എ