Pages

Friday, January 27, 2017

KERALA LATIN CATHOLIC ASSOCIATION STATE COMMITTEE CIRCULAR 1-2017 ---45TH GENERAL COUNCIL AT KALAMASSERY

KERALA LATIN CATHOLIC ASSOCIATION STATE COMMITTEE CIRCULAR 1-2017



കെ.എല്‍.സി.എ. സംസ്ഥാന കാര്യാലയത്തില്‍ നിന്നും ആശംസകള്‍ 

സര്‍ക്കുലര്‍ നമ്പര്‍ - 1/2017 27.1.17

അഭിവന്ദ്യ പിതാവെ/ അച്ചാ/സുഹൃത്തേ, 

1. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ 2017 ഫെബ്രുവരി 19 ന് രാവിലെ 10 ന് വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്വത്തില്‍ കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വച്ച് ഷെവലിയര്‍ കെ ജെ ബെര്‍ളി അവാര്‍ഡ് വിതരണവും അനുമോദനവും നടക്കും. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബസ് മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്. കളമശ്ശേരി ഹൈവേയില്‍ തന്നെ യൂണിവേഴ്സിറ്റി സിഗ്നലിന് സമീപമാണ്ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്.  

2. ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്ന രൂപതയില്‍ നിന്നുള്ള പ്രതിനിധികളുടെ (നിയമാവലി വകുപ്പ് 9(1)(എ) എണ്ണം എത്രയും വേഗം ബന്ധപ്പെട്ട നേതാക്കള്‍ സംസ്ഥാന സമിതിയെ അറിയിക്കണം. എല്ലാ രൂപതാ സമിതികളും അന്നേ ദിവസം കഴിഞ്ഞ ഒരു വര്‍ഷത്തെ രൂപതാ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായ റിപ്പോര്‍ട്ട് (5 മിനുറ്റ് സമയം) അവതരിപ്പിക്കണം. എല്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും അതാത് രൂപതാ നേതാക്കള്‍ കൗണ്‍സില്‍ വിവരം അറിയിച്ച് സമ്മേളനത്തില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. 

3 അംഗങ്ങളുടെ ലിസ്റ്റും, അംഗത്വ വിഹിതവും, വാര്‍ഷിക അഫിലിയേഷന്‍ ഫീസും (നിയമാവലി വകുപ്പ് 12(ബി) സംസ്ഥാന സമിതിയെ ഏല്‍പ്പിക്കണം. രൂപതാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും  രൂപതകളിലെ എല്ലാ യൂണിറ്റുകളുടെയും പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി എന്നിവരുടെ പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും ഇമെയിലും അടങ്ങുന്ന വിവരങ്ങളുടെയും സോഫ്റ്റ് കോപ്പി മെേലേസഹരമ@ഴാമശഹ.രീാ ഇമെയിലില്‍ അയക്കാവുന്നതാണ്.  ജനറല്‍ കൗണ്‍സിലിലേക്കുള്ള പ്രമേയങ്ങള്‍ 15 ദിവസം മുമ്പ് അറിയിക്കേണ്ടതാണ്. (നിയമാവലി വകുപ്പ് 9(1)(ഡി)

4. ജനറല്‍ കൗണ്‍സില്‍ അജണ്ട- രാവിലെ 10 ന് രജിസ്ട്രേഷന്‍, 10 30 ന് പ്രതിനിധിസമ്മേളനം - ഷെവ. കെ ജെ ബെര്‍ളി അവാര്‍ഡ് വിതരണ ചടങ്ങ് - വാര്‍ഷിക റിപ്പോര്‍ട്ട് - വരവ് ചിലവ് കണക്ക് അവതരണം - സംഘടനാ ചര്‍ച്ച - ദിവ്യബലി - ഉച്ച ഭക്ഷണം- ബിസിനസ് സെഷന്‍ - രൂപതാ റപ്പോര്‍ട്ടിംഗ് - തുടര്‍ച്ച- 45 ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതി രൂപീകരണ ചര്‍ച്ച എന്നിങ്ങനെയാണ് അജണ്ട ക്രമീകരിച്ചിട്ടുള്ളത്. 

5 സംസ്ഥാന സര്‍ക്കാരിന് നാം നല്‍കാനുദ്ദേശിക്കുന്ന ആവശ്യ പത്രികയില്‍ ഉള്‍പ്പെടുത്താന്‍ രൂപതാപ്രദേശങ്ങളിലുള്ള സാമൂഹിക സമുദായ വിഷയങ്ങള്‍ സംസ്ഥാന സമിതിയെ എത്രയും വേഗം അറിയിക്കണം. ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള സെക്രട്ടറിയേറ്റ് ധര്‍ണ്ണ തിരുവനന്തപുരത്ത് മാര്‍ച്ച് 3 ന് വെള്ളിയാഴ്ച രാവിലെ 10 ന് നടത്തും. എല്ലാ മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളും കഴിയുന്നത്ര നേതാക്കളും പങ്കെടുക്കണം. 

6 നിയമാവലി ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്നതിന് പഠനം നടത്താന്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, അഡ്വ. വി എ ജെറോം, എഡിസന്‍ പി വര്‍ഗ്ഗീസ്, മോണ്‍ ജോസ് നവാസ്, ഇ ഡി ഫ്രാന്‍സീസ്, ഷാജി ജോര്‍ജ്ജ്, സി ജെ പോള്‍, ആന്‍റണി നൊറോണ, അഡ്വ. ഷെറി ജെ തോമസ്, ജോസഫ് പെരേര എന്നിവര്‍ അടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തി.

7 2017 മാര്‍ച്ച് 26 ന് സംഘടനയുടെ 45 മത് ജന്മദിനാചരണം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം രൂപതയുടെ ആതിഥേയത്വത്തില്‍ നടത്തും. മറ്റ് എല്ലാ രൂപതകളിലും ഇടവകകളിലും അന്നേ ദിവസം ജന്മദിനാചരണ പരിപാടികള്‍ (പതാകയുയര്‍ത്തല്‍, ചരിത്ര സെമിനാറുകള്‍, പ്രാദേശിക വിഷയങ്ങളിലെ ശ്രദ്ധക്ഷിക്കല്‍ സമ്മേളനങ്ങള്‍, നേതൃയോഗങ്ങള്‍,  സംരഭക യോഗങ്ങള്‍, ക്യാമ്പുകള്‍ തുടിങ്ങിയ ഉചിതമായ പരിപാടകള്‍) സംഘടിപ്പിക്കണം. രൂപതാ തലത്തില്‍ അതിനാവശ്യമായ റിസോര്‍സ് ടീം ക്രമീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യണമെന്ന് എല്ലാ രൂപതാ ഭാരവാഹികളോടും അഭ്യര്‍ത്ഥിക്കുന്നു.  

8 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് താഴെപറയും പ്രകാരം വിവിധ രൂപതകളുടെ ചാര്‍ജ്ജ് നല്‍കിയിട്ടുണ്ട്. 
വിശദവിവരങ്ങള്‍ -
നെയ്യാറ്റിന്‍കര രൂപത - ജോസഫ് ജോണ്‍സന്‍, എം നേശന്‍, സി ടി അനിത
തിരുവനന്തപുരം -സി ടി അനിത, ജോസഫ് പെരേര, ജാസഫ് ജോണ്‍സന്‍
കൊല്ലം        - ബേബി ഭാഗ്യോദയം, ജോസഫ് പെരേര
പുനലൂര്‍    - എം നേശന്‍, ബേബി ഭാഗ്യോദയം
വിജയപുരം - എഡിസന്‍ പി വര്‍ഗ്ഗീസ്, എബി കുന്നേപ്പറമ്പില്‍
ആലപ്പുഴ - ഷൈജ ആന്‍റണി, എഡിസന്‍ പി വര്‍ഗ്ഗീസ്
വരാപ്പുഴ - ഇ ഡി ഫ്രാന്‍സീസ്, അഡ്വ. വി എ ജെറോം
കൊച്ചി - ഇ ഡി ഫ്രാന്‍സീസ്, അഡ്വ. വി എ ജെറോം
കോട്ടപ്പുറം - അഡ്വ. വി എ ജെറോം, ഇ ഡി ഫ്രാന്‍സീസ്, ഷൈജ ആന്‍റണി
കോഴിക്കോട് - കെ എച്ച് ജോണ്‍, ജസ്റ്റിന്‍ ആന്‍റണി
കണ്ണൂര്‍ - ജോണി മുല്ലശ്ശേരി, കെ എച്ച് ജോണ്‍
സുല്‍ത്താന്‍പേട്ട് - ജസ്റ്റിന്‍ ആന്‍റണി

9. കെ.എല്‍.സി.എ. ടൈംസിലേക്കുള്ള വാര്‍ത്തകളും, പരസ്യങ്ങളും, സംഘടിപ്പിച്ച് മെേലേസഹരമ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ നല്‍കുന്നതിന് നേതാക്കളെല്ലാവരും പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  എല്ലാ യൂണിറ്റുകളിലേക്കും സൗജന്യമായി കെ.എല്‍.സി.എ.ടൈം നല്‍കുന്നതിന് കെ.എല്‍.സി.എ. സംസ്ഥാന ഓഫീസില്‍ കോപ്പികള്‍ ലഭ്യമാണ്.

10. ഹെല്‍പ്പ് ഡെസ്ക്- നാം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക് പദ്ധതി  എല്ലാ രൂപതകളിലും, ഇടവകകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഹെല്‍പ്പ് ഡെസ്ക് കൈപ്പുസ്തകം  ംംം.സഹരമ.ീിഹശില വെബ് സൈറ്റില്‍ ലഭ്യമാണ്. കെ എല്‍ സി എ ടൈംസ് പതിപ്പുകളും വെബ് സൈറ്റില്‍ ലഭ്യമാണ്.
   
സ്നേഹപൂര്‍വ്വം 

അഡ്വ. ഷെറി ജെ തോമസ്, 
ജനറല്‍ സെക്രട്ടറി
     

No comments:

Post a Comment