Pages

Saturday, March 11, 2017

KLCA SECRETARIAT MARCH AND DHARNA - DEMANDS

----സമുദായത്തിന് സമനീതി----
അവകാശ സംരക്ഷണത്തിനായി
സെക്രട്ടറിയേറ്റ് മാർച്ച് രാവിലെ 10 30 ന്
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും... 
തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ--
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ലത്തീന് സമുദായം ഉന്നയിച്ചുവരുന്ന ആവശ്യങ്ങള് പരിഗണിക്കണമെന്നും സമുദായത്തിന് സമനീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് കെ എല് സി എ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുകയാണ്. കെ ആര് എല് സി സി യുടെ ഏകോപനത്താല് സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളുടെ പഠനം നടത്തി അവ ക്രോഡീകരിച്ച് പല തവണ അധികാരികളെ അറിയിച്ചുവെങ്കിലും ഇന്നും അവയില് ഭൂരിഭാഗവും അപരിഹാര്യമായി തുടരുന്നു.
ഈ സാഹചര്യത്തില് പ്രത്യക്ഷ പ്രതിഷേധത്തിന്റ ഒന്നാം ഘട്ടമെന്ന നിലയില് കെ എല് സി എ സംസ്ഥാന സമിതിയുടെ നേതൃത്വത്തില് എല്ലാ രൂപതകളില് നിന്നും പ്രതിനിധികള് പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് സമരം മാര്ച്ച് 14 ന് രാവിലെ 10 30 ന് തിരുവനന്തപുരത്ത് നടക്കും. 

ഉന്നയിക്കുന്ന വിഷയങ്ങള്

1. പാര്പ്പിടം ജന്മാവകാശം - തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള് പരിഹരിച്ച് തദ്ദേശവാസികളുടെ ഭവന നിര്മ്മാണത്തിന് അനുമതി ലഭ്യമാകുന്ന വിധത്തില് വിജ്ഞാപനത്തില് ഭേദഗതി വരുത്തുന്നതിന് അടിയന്തര നടപടികള് കൈക്കൊള്ളുക. സംസ്ഥാന സര്ക്കാരിന് ചെയ്യാവുന്ന അടിയന്തരപരിഹാരമെന്ന നിലയില് ഭവനനിര്മ്മാണത്തിനുള്ള അനുമതി നല്കുന്നതിന് ജില്ലാ തലത്തില് സംവിധാനമുണ്ടാക്കുക.
2. ജസ്റ്റീസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്ട്ടിനു ശേഷം ലത്തീന് സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള് തിട്ടപ്പെടുത്താന് കമ്മീഷനെ നിയോഗിക്കുക. സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുക. നഷ്ടമായ തൊഴിലവസരങ്ങള് പ്രത്യേക നിയമനത്തിലൂടെ പുനസ്ഥാപിക്കുക.
3. വിദ്യാഭ്യാസ മേഖലയില് ഡിഗ്രി, പി ജി കോഴ്സുകളില് ആംഗ്ളോ ഇന്ത്യന് സമുദായത്തിനുള്പ്പെടെ 4 ശതമാനമെങ്കിലും സംവരണം ഉറപ്പാക്കുക.
4 ജാതി സര്ട്ടിഫിക്കറ്റ് നല്കുന്നതിന് ബിഷപ്പ് നല്കുന്ന കത്ത് ആധികാരിക രേഖയാക്കി പരിഗണിക്കാന് ഉത്തരവുണ്ടായിട്ടും അത് പാലിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുക. ഒട്ടേറെ അവാന്തര വിഭാഗങ്ങള് ഉള്ള ലത്തീന് സമുദായാംഗങ്ങള്ക്ക് ജാതി സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങള് നീക്കുക.
5 വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ബി പി എല് പട്ടിക നിര്ണ്ണയത്തിലെയും പൊതുവിതരണ സമ്പ്രദായത്തിലെയും അപാകതകള് പരിഹരിക്കുക.
6 കേന്ദ്രത്തില് ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക
7 ക്രൈസ്തവ വിശേഷ ദിവസങ്ങളിലെ പൊതുപരീക്ഷകള് ഒഴിവാക്കാന് നയപരമായ തീരുമാനമെടുക്കുക
8 വിദ്യാര്ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികക്കെതിരെ ബാങ്കുകളുടെ ജപ്തി നടപടികള് നിര്ത്തിവയ്ക്കുക.
9 ദളിത് ക്രൈസ്തവര്ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണാനുകൂല്യം നല്കുക.
10. തീരമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക. കടലാക്രമണം, കടല് ദുരന്തം എന്നിവയെ പ്രകൃതിദുരന്തങ്ങളായി പ്രഖ്യാപിക്കുക, പിന്നാക്കാരായ ഭൂരഹിതര്ക്ക് വീടും ഭൂമിയും അനുവദിക്കുക, സമ്പൂര്ണ്ണ ഭവനപദ്ധതി രൂപീകരിക്കുക
11 ഗാഡ്ഗില് റിപ്പോര്ട്ടിലെ അപാകതകള് പരിഹരിക്കുക
12 രാഷ്ട്രീയ നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക. ഭരണഘടനാ സ്ഥാപനങ്ങളിലും ബോര്ഡുകളിലും ഭരണനിര്വ്വഹണ സമിതികളിലും ലത്തീന് സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്കുക.
13 സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, വിക്ടിം കോമ്പന്സേഷന് സ്കീം ഫലപ്രദമായി നടപ്പാക്കുക.
14 എയ്ഡഡ് സ്ഥാപനങ്ങളിടെ നിയമാനുസൃത നിയമനങ്ങള് അനാവശ്യമൊയി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടികള് കൈക്കൊള്ളുക
15 അസംഘടിത തൊഴിലാളി ക്ഷേമനിധി കാലോചിതമായി പരിഹരിക്കുക, മത്സ്യത്തൊഴിലാളികളുടെ തൊഴില് സംരക്ഷിക്കുക, ഇന്ധന ലഭ്യത ഉറപ്പുവരുത്തുക
16 വിഴിഞ്ഞം പദ്ധതിമൂലം നഷ്ടമുണ്ടാകുന്നവര്ക്ക് അര്ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പുന്തുറ തീരവും തൊഴിലും സംരക്ഷിക്കാന് ഫിഷിംഗ് ഹാര്ബര് പണി പൂര്ത്തിയാക്കുക
17 ഹയര്സെക്കന്ഡറി സ്കൂളുകള് ഇല്ലാത്ത തീരപ്രദേശങ്ങളില് സ്കൂള് അനുവദിക്കുക
18. ഹരിത പാത സംബന്ധിച്ച് ജനങ്ങളുടെ ആശകങ്കള് ദുരീകരിക്കുക
19. ഇടപ്പള്ളി- മൂത്തകുന്നം നിര്ദ്ദിഷ്ഠ പാത സമയബന്ധിതമായി പൂര്ത്തീകരിക്കുക
20. ചെല്ലാനം ഫിഷിംഗ് ഹാര്ബര് യാഥാര്ത്ഥ്യമാക്കുക
21 കൊല്ലം കോവില്ത്തോട്ടം പ്രദേശത്ത് ജനജീവിതം സുരക്ഷിതമാക്കുക
22 പൂനലൂര് ബെന്സിഗര് എസ്റ്റേറ്റ് വിഷയത്തില് പ്രശ്നപരിഹാരത്തിന് സര്ക്കാര് മുന്കൈയെടുക്കുക
23 മൂലമ്പിള്ളി പുനരധിവാസം പൂര്ണ്ണമായി നടപ്പാക്കുക
24 പുതുവൈപ്പ് ഐ ഒ സി യുടെ സംഭരണകേന്ദ്രം ജനസുരക്ഷ മാനിച്ച് മറ്റൊരിടത്തേക്ക് മാറ്റുക.
25 പൂന്തുറ തൊഴിലും തീരവും സംരക്ഷിക്കുന്നതിന് ഫിഷിംഗ് ഹാര്ബര് പണി പൂര്ത്തിയാക്കുക.
26 വലിയതുറയിൽ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട 194 കുടുംബങ്ങൾക്ക് ഭവനം പണിത് നൽകുക, തീരം സംരക്ഷിക്കാൻ പുലിമുട്ട് സ്ഥാപാക്കുക, വലിയതുറ ഫിഷിംഗ് ഹാർബർ യാഥാർത്യമാക്കുക.

No comments:

Post a Comment