അവകാശ പോരാട്ടങ്ങളിൽ പരസ്പരം പിന്തുണ നൽകി ഒരുമിച്ചു നീങ്ങാൻ KLCA - KCYM സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനം.
കൊച്ചി : കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെ സമുദായ സംഘടനയായ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) യും, കേരള ലത്തീൻ കത്തോലിക്കാ സഭയുടെ യുവജന യുവജനപ്രസ്ഥാനമായ KCYM (ലാറ്റിൻ ) നും സമുദായ അംഗങ്ങളുടെ അവകാശ വിഷയങ്ങളിൽ കൂടുതൽ പരസ്പരം സഹകരിക്കാനും ഒരുമിച്ചു നീങ്ങാനും കൊച്ചിയിൽ നടന്ന ഇരു സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി.
KLCA യുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് കെ.സി.വൈ.എം. അതുപോലെ കെ.സി.വൈ.എം പ്രവർത്തങ്ങളിൽ KLCA യുടെ സഹകരണവും നിലവിൽ ഉള്ളതാണ്. ഇരു സംഘടനകളുടെയും സംയുക്ത യോഗം ചേർന്ന് പ്രവർത്തങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അത് സംബന്ധിച്ച് പ്രായോഗികതലത്തിൽ തുടർ നടപടികൾ കൈക്കൊള്ളാനും തീരുമാനമായി.
KLCA യുടെ സംസ്ഥാന, രൂപതാ, ഫോറോനാ, യൂണിറ്റ് ഘടകങ്ങളിൽ കെ.സി.വൈ.എം നേതാക്കൾക്ക് ക്ഷണിതാക്കളായി പങ്കെടുക്കാൻ അവസരം ഉണ്ടാകുന്ന തരത്തിൽ നിയമാവലി ഭേദഗതി വരുത്തിക്കഴിഞ്ഞു.
അതുപോലെ തന്നെ കെ.സി.വൈ.എം -ന്റെ സംസ്ഥാന, രൂപതാ , ഫോറോനാ , യൂണിറ്റ് തലങ്ങളിൽ അല്മായ ആനിമേറ്റതായി അതത് ഘടകങ്ങളുടെ പ്രസിഡൻറ് അല്ലെങ്കിൽ കെസിവൈഎം സംഘടനയുമായി കൂടിയാലോചിച്ചു നൽകുന്ന മറ്റൊരു ഭാരവാഹി എന്നിങ്ങനെ കെഎൽസിഎ നേതൃത്വത്തിന് യുവജന സംഘടനയിൽ ഉപദേശകപങ്കാളിത്തം ലഭിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ വരുത്താൻ കെസിവൈഎം ഔദ്യോഗിക തീരുമാനമെടുക്കുന്ന കാര്യവും ധാരണയായി.
യോഗത്തിൽ KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. KRLCC അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ ഡോ ജിജു അറക്കത്തറ യോഗം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. കെ.സി.വൈ.എം ( ലാറ്റിൻ ) സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന , KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , കെ.സി.വൈ.എം ( ലാറ്റിൻ ) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വർക്കി , KLCA സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , സിസ്റ്റർ നോർബർട്ട, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ, ട്രഷറർ ഫ്രാൻസിസ്, KLCA സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ജസ്റ്റിൻ കരിപാട്ട് , സാബു കാനക്കാപള്ളി , KLCA സംസ്ഥാന സെക്രട്ടറി ഷൈജ ആന്റണി , കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി അനുദാസ്, കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ, KCYM വരാപ്പുഴ അതിരൂപത പ്രസിഡന്റ് ആഷ്‌ലിൻ പോൾ, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, കെ എൽ സി എ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയി പാളയത്തിൽ, രാജീവ് പാട്രിക്, വിൻസ് പെരിഞ്ചേരി, റോയി ഡികുഞ്ഞ, ലൂയിസ് തണ്ണിക്കോട്, എൻ ജെ പൗലോസ്, എന്നിവർ സംസാരിച്ചു.
© Kerala Latin Catholic Association
25.09.23
No comments:
Post a Comment