Thursday, December 1, 2016

DEMANDS OF LATIN CATHOLICS - KERALA 2016 - NARENDRAN COMMISSION, FISHERIES MINISTRY IN CENTRAL GOVERNMENT, SPECIAL PACKAGE FOR COASTAL PEOPLE. DALIT CHRISTIAN RESERVATION, COASTAL REGLATION ZONE..

മുഴങ്ങട്ടെ മുദ്രാവാക്യങ്ങള്‍

2016  ലത്തീന്‍ സമുദായ ദിനത്തോടനുബന്ധിച്ച് കേരള ലത്തീന്‍ സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങള്‍

അഡ്വ ഷെറി ജെ തോമസ്
ജനറല്‍ സെക്രട്ടറി, കെ എല്‍ സി എ സംസ്ഥാന സമിതി

സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തണം 

ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടമായ തൊഴിലവസരങ്ങള്‍ നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തണം. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന മുറവിളിക്ക് പഴക്കം ഏറെയുണ്ട്. സംവരണക്കോട്ടയുണ്ടെങ്കിലും അതില്‍ കൃത്യമായി എല്ലാ പിന്നാക്ക സമുദായങ്ങള്‍ക്കും നിയമനം ലഭിക്കുന്നില്ല എന്നതായിരുന്നു കാരണം. ഒടുക്കം 2000 ഫെബ്രുവരി 11 ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ജസ്റ്റിസ് നരേന്ദ്രനെ കമ്മീഷനെ നിയമിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ മതിയായ പ്രാതിനിധ്യമുണ്ടോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയെന്നതായിരുന്നു 1952 ലെ കമ്മീഷന്‍ എന്‍ക്വയറി നിയമമനുസരിച്ച് നിയമിച്ച് കമ്മീഷന്‍റെ ഉത്തരവാദിത്വം. 51 സിറ്റിംഗുകള്‍ നടത്തിയാണ് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്-

ലത്തീന്‍ സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള്‍ തസ്തികകളുടെയും ഗ്രൂപ്പിന്‍റെയും അടിസ്ഥാനത്തിലുള്ള കണക്ക് -

ഗ്രൂപ്പ് 1 - (സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് ജിവനക്കാരുടെയും വിവിധ വകുപ്പ് തലവന്‍മാരുടെയും ഓഫീസ് ജീവനക്കാര്‍) - നഷ്ടം = 2798 ഒഴിവുകള്‍
ഗ്രൂപ്പ് 2 - (പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍) - നഷ്ടം = 1144 ഒഴിവുകള്‍
ഗ്രൂപ്പ് 3 - (യൂണിവേഴ്സിറ്റി ജീവനക്കാര്‍) - നഷ്ടം = 78 ഒഴിവുകള്‍
ഗ്രൂപ്പ് 4 - (സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍) - നഷ്ടം =350 ഒഴിവുകള്‍.
ആകെ തൊഴിലവസരങ്ങള്‍ നഷ്ടമായത് = 4370 ഒഴിവകള്‍

ഈ ഒഴിവുകള്‍ നികത്തുന്നതിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തണമെന്നതാണ് ആവശ്യം. നിലവിലെ നിയമനങ്ങളില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ എന്‍ സി എ (നോ കാന്‍ഡിഡേറ്റ് അവൈലബിള്‍) ഒഴിവുകള്‍ എന്ന തലത്തില്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നുവെങ്കിലും മുന്‍കാലങ്ങളില്‍ നഷ്ടമായ തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നില്ല.


തീര നിയന്ത്രണ വിജ്ഞാപനം - 

തിരുത്ത് അനിവാര്യം

ഇന്ത്യയിലെ തീരദേശപ്രദേശങ്ങളുടെ സുസ്ഥിര വികസനവും സുരക്ഷയും  സംരക്ഷണവും ലക്ഷ്യമാക്കിയാണ് CRZ   നിലവില്‍ വന്നത്.  വിരോധാഭാസം എന്ന് പറയട്ടെ തിരദേശവാസികളുടെ തൊഴില്‍ സുരക്ഷക്കും, പ്രദേശത്ത് വികസനം ശാസ്ത്രീയമായ രിതിയില്‍ സാദ്ധ്യമാകുന്നതിനും ലക്ഷ്യം വച്ച് കൂടിയാണ് വിജ്ഞാപനം നിലവില്‍ വന്നതെങ്കിലും ഒരു ഭവനം പോലും പണിയാനാകാത്ത സ്ഥിതിയാണ് ഫലത്തില്‍.
കേരളത്തിലെ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ CRZ II ലും പചഞ്ചായത്ത് പ്രദേശങ്ങള്‍ CRZ III ലും ഉള്‍പ്പെയുത്തിയിരിക്കുന്നു.  എന്നാല്‍ കേരളത്തില്‍ ബാക്ക് വാട്ടര്‍ (കായല്‍) ദീപുകളില്‍ നിയന്ത്രണ രേഖകളില്‍ നിന്നും (കൈതോട്, പൊക്കാളിപ്പാടം, കായല്‍, പുഴ) 50 മീറ്റര്‍ അകലം വിട്ട്  തദ്ദേശവാസികള്‍ക്ക് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതാണ് കേരളത്തിന് നല്‍കിയിട്ടുള്ള ആകെ ആനുകൂല്യം.  കേരളത്തിന് നല്‍കിയിട്ടുളള പ്രത്യേക പരിഗണന ഉള്‍ക്കൊളളുന്ന ഇഞദ ഢ -ല്‍ ഉള്‍പ്പെടുത്തിയാണ് 50 മീറ്ററിന്‍റെ ഇളവ് നല്‍കിയിരിക്കുന്നത്.  50 മീറ്ററിനുളളില്‍ തദ്ദേശവാസികളുടെ നിലവിലുളള കെട്ടിടങ്ങള്‍ കേടിപാടുകള്‍ തീര്‍ക്കുകയോ, പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യാം.  50 മീറ്ററിനപ്പുറത്ത് ബാക്ക്വാട്ടര്‍ ദ്വീപുകളില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം പഞ്ചായത്തിന്‍റെ മുന്‍ അനുമതിയോടെ നടത്താവുന്നതാണ്. അത്തരം മുന്‍കൂര്‍ അനുമതി ആദ്യം പഞ്ചായത്തുകള്‍ക്ക് നല്‍കാനുളള അധികാരമുണ്ടായിരുന്നുവെങ്കില്‍ 2013 ജനുവരിയില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം  തിരുവനന്തപുരത്ത് കോസ്റ്റല്‍ മാനേജ്മെന്‍റ് അതോറിറ്റിയെ സമീപിക്കണം.

CRZ എങ്ങനെ ബാധിക്കുന്നു ?
CRZ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ജനനിബിഡമായ ദ്വീപുകളെയാണ്. 50 മീറ്റര്‍ എന്ന നിയന്ത്രണമുള്ളതിനാല്‍ ജലാശയങ്ങള്‍ക്കു സമീപവും, കടലിനു 200 മീറ്റര്‍ സമീപവും പുതിയ ഭവന നിര്‍മ്മാണം അനുവദിക്കില്ല. എന്നല്‍ ജനങ്ങളുടെ നിസ്സഹായാവസ്ഥ കണ്ട് കോടതി മുഖേനെയും, മുമ്പ് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകളിലൂടെയും വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കുന്നു. പുനര്‍ നിര്‍മ്മാണത്തിനും അനുവദനീയ നിര്‍മ്മാണങ്ങള്‍ക്കും തിരുവനന്തപുരത്ത് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതാറിറ്റിയെ സമീപിക്കണം. അവിടെയാകട്ടെ ആവശ്യത്തിന് ഉദ്യോഗ്ഥരില്ല എന്ന കാരണത്താല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. വിരോധാഭാസമെന്ന് പറയട്ടെ, തീരനിയന്ത്രണ രേഖ നിശ്ചയിക്കുന്നതിനുള്ള മാനേജ്മെന്‍റ് പ്ളാന്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മുന്‍ വിജ്ഞാപനത്തിലെ പ്ളാന്‍ പ്രകാരം തന്നെയാണ് ഇപ്പോഴും നിയന്ത്രണ രേഖ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ നിര്‍ദ്ദേശങ്ങള്‍
ഈ വിഷയം പഠിക്കാന്‍ നിയോഗിച്ച ശൈലേഷ് നായക് കമ്മിറ്റി ശുപാര്‍ശകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കിലും വിവരാവകാശ നിയമം മൂലം അത് പുറത്തായി. പഞ്ചായത്തുകളെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നിരോധിത മേഖല 10 മീറ്റര്‍ ആയി ചുരുക്കുന്ന രീതിയില്‍ ശുപാര്‍ശകള്‍ ഉണ്ടെങ്കിലും അത് ജനനിബിഡ പ്രദേശങ്ങള്‍ക്കു മാത്രമായി ചുരുങ്ങുമോ എന്നും ആശങ്ക നിലനില്‍ക്കുന്നു. സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യയുള്ള പഞ്ചായത്തുകളെ മാത്രമായി കണക്കിലെടുത്ത് അങ്ങനെ ഒരു തീരുമാനം വന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം ദ്വീപുകള്‍ക്കും ഈ പരിഗണന ലഭിക്കാതെ വരും. അതേ സമയം കടല്‍ തീരത്ത് ഈ ആനുകൂല്യം നല്‍കി റോഡുകള്‍ക്കു കരഭാഗത്തേക്ക് നിര്‍മ്മാണം അനുവദിച്ചാല്‍ ടൂറിസം ലോബിയുടെ കടന്നുകയറ്റം മൂലം പരമ്പരാഗത തീരവാസികള്‍ പുറംതള്ളപ്പെടുമെന്നതും ചര്‍ച്ചയാണ്. ഏതായാലും ഈ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടാനോ ചര്‍ച്ച ചെയ്യാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കായല്‍തീര ദീപുകളില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ക്കും റോഡിനും കരഭാഗത്തേക്ക് നിര്‍മ്മാണം അനുവദിക്കാനുള്ള തീരുമാനമുണ്ടായാല്‍ അത് പ്രയോജനം ചെയ്യും. പക്ഷെ ഭവനനിര്‍മ്മാണത്തിനുള്ളതായി മാത്രം എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തീരം മൂഴുവന്‍ വന്‍കിട കെട്ടിടങ്ങള്‍ തിങ്ങി തദ്ദേശവാസികള്‍ പുറംതള്ളപ്പെടുന്ന സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ല.


തീരദേശത്തിന് സ്പെഷല്‍ പാക്കേജ്

കേവലം 590 കിലോമീറ്റര്‍കടല്‍ തീരമുള്ളകേരളത്തില്‍ നിന്ന് ദേശീയമത്സ്യ ഉല്പാദനത്തിന്‍റെ 1/4 ഉം, മത്സ്യോത്പാദനകയറ്റുമതിയുടെ 1/5 ഉം, ലഭ്യമാകുന്നു.  രാജ്യത്തിന്‍റെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള തീരപ്രദേശം കേരളത്തിന്‍റേതാണ്.  ഇതില്‍ 8.72 ലക്ഷം കടലോരത്തും, 2.60 ലക്ഷം ഉള്‍നാടന്‍  തീരത്തും, താമസിക്കുന്നു.  കേരളസര്‍ക്കാരും, കേന്ദ്രസര്‍ക്കാരും, കാലങ്ങളായി മത്സ്യമേഖലയില്‍ നിരവധി വികസന ഇടപെടലുകള്‍ നടത്തിയിട്ടും, തീരദേശത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് അവ കാര്യമായിഎത്തിയിട്ടില്ല.  തീരദേശത്തിന് അടിസ്ഥാനപരമായി ലഭിക്കേണ്ട ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള സ്പെഷല്‍ പാക്കേജ് ഉണ്ടാകണമെന്ന് ആവശ്യം ഉന്നയിക്കുന്നു.
വിദ്യാഭ്യാസമേഖലയിരും ആരോഗ്യമേഖലയിലും അത്യാവശ്യസൗകര്യങ്ങള്‍ ചെയ്യാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം. ഭവനനിര്‍മ്മാണത്തിലും ശ്രദ്ധവേണം. പാര്‍പ്പിടംജന്മാവകാശമാണെങ്കിലുംമത്സ്യത്തൊഴിലാളികളെസംബന്ധിച്ചിടത്തോളംഇന്നും നിരവധി ആളുകള്‍ജീര്‍ണ്ണിച്ച ഭവനങ്ങളില്‍കഴിയുന്നു.  സുനാമി ഫണ്ട് ഇതിനായി വകയിരുത്തിയിട്ടുണ്ടെങ്കിലും അവയെല്ലാംവകമാറ്റി ചിലവഴിക്കപ്പെട്ടെന്നോ, ചിലവഴിക്കപ്പെട്ടില്ലെന്നോ ആരോപണങ്ങള്‍ ഉയരുകയാണ്.  മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഭൂമി ലഭ്യമല്ലാ എന്ന പ്രശ്നം അടിയന്തിരമായി പരിഹാരം കണ്ട് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും കുറഞ്ഞത് ഭവനനിര്‍മ്മാണത്തിനായി 5 സെന്‍റ് ഭൂമിയെങ്കിലുംസംവിധാനംലഭ്യമാക്കണം.  ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക്ഹൗസ് പ്ലോട്ടുകള്‍വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കണം.വീടുകളുടെഅറ്റകുറ്റപ്പണികള്‍ക്കായിസഹായം അനുവദിക്കണം.  തീരപ്രദേശത്ത് ഭൂമികൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേകസഹായം അനുവദിക്കേണ്ടതാണ്. ഫോറസ്റ്റ് നിയമത്തില്‍ വനവാസികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നതുപോലെ തീരവാസികള്‍ക്കും സംരക്ഷണത്തിന്സാധ്യതയുണ്ടാക്കണം. മത്സ്യവിഭവപരിപാലനത്തിന് പ്രത്യേക സംവിധാനമൊരുക്കണം. മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുരക്ഷയ്ക്കാവശ്യമായ പദ്ധതികള്‍ ഉണ്ടാകണം.



കേന്ദ്രത്തില്‍ഫിഷറീസ് മന്ത്രാലയം ഉണ്ടാകണം.

എറെനാളുകളായി കേരളത്തിലെ മത്സ്യത്തൊഴിലാളിസമൂഹംഉയര്‍ത്തുന്ന ഒരുആവശ്യമാണ്കേന്ദ്രത്തില്‍ ഫിഷറീസ്കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് തനതായ ഒരുവകുപ്പ്ഉണ്ടാകണം എന്നുള്ളത്.  പ്രത്യേക സാമ്പത്തികസോണുകളായി കണക്കാക്കുമ്പോഴും, യന്ത്രവത്കൃതമത്സ്യബന്ധനവിഷയങ്ങള്‍വരുമ്പോഴും, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്നും പാടേതുടച്ചുമാറ്റപ്പെടുന്ന അവസ്ഥയിലേക്കെത്തുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.   മാറിമാറിവരുന്ന സര്‍ക്കാരുകളോട് ഈ വിഷയം മത്സ്യമേഖലയിലുള്ളവര്‍ ഉന്നയിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.  ഇന്ത്യയില്‍ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും, മത്സ്യമേഖലയില്‍ മത്സ്യവകുപ്പുകള്‍ പ്രത്യേകമായിട്ടുണ്ട്.  പക്ഷേ, അഖിലേന്ത്യാതലത്തില്‍ മത്സ്യമേഖലയ്ക്കുമാത്രമായിഒരു വകുപ്പില്ലാത്തത് അനുബന്ധപ്രവര്‍ത്തനങ്ങളേയും, വികസിതപ്രവര്‍ത്തനങ്ങളേയും, സാരമായി ബാധിക്കുന്നു എന്നാണ് ഈ മേഖലയിലെസാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന യന്ത്രവത്കൃതമത്സ്യബന്ധനത്തിന്‍റെ പാര്‍ശ്വഫലങ്ങളും, തീരദേശമണല്‍ഖനനത്തിന്‍റെപാര്‍ശ്വഫലങ്ങളും, ശരിയായരീതിയില്‍ ഉന്നയിക്കുന്നതിന് ഇത്തരംഒരു മന്ത്രാലയത്തിന്‍റെആവശ്യകത ഏറെയാണ.് വനം നിയമംആദിവാസികള്‍ക്ക്അവകാശം നല്‍കുന്നതുപോലെമത്സ്യമേഖലയിലുള്ളവര്‍ക്ക് നിലനില്‍പ്പിനായി പ്രത്യേകഒരുസംവിധാനവുംആവശ്യപ്പെട്ടുവരികയാണ്.  സാമ്പത്തികഅസമത്വം, ദാരിദ്ര്യം, പോഷകാഹാരങ്ങളുടെകുറവ്എന്നിങ്ങനെ നിരവധി വിഷയങ്ങളാണ്മത്സ്യമേഖലയിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത്.  തെരുവുനായയുടെകടിയേറ്റുപോലുംആളുകള്‍ മരിക്കാനിടയാവുന്നസാഹചര്യങ്ങള്‍ വരെകേരളത്തില്‍ഉണ്ടായത്ഇതിന്ഏറ്റവും നല്ല ഉദാഹരണമാണ്.  ലത്തീന്‍ സമുദായ ദിനത്തോടനുബന്ധിച്ച് സമുദായം ഉന്നയിക്കുന്ന ഈ ആവശ്യംഅതുകൊണ്ടുതന്നെ തികച്ചും ന്യായവും, വേണ്ടതുമാണ്.

ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ഉറപ്പാക്കുക

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് മുന്‍നിരയിലേക്ക് വരുന്നതിന്  ഭരണഘടനാപരമായ അവകാശമാണ് സംവരണം.  ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ദളിതര്‍ക്ക് സര്‍ക്കാരുദ്ദ്യോഗങ്ങളില്‍ ഉള്‍പ്പെടെ മുഖ്യധാരയിലേക്ക് വരുന്നതിന് സാമ്പത്തിക മാനദണ്ഡങ്ങളൊന്നുമില്ലാതെ സംവരണം നല്‍കുന്ന വ്യവസ്ഥ ഇന്ന് നിലവിലുണ്ട്.  സംവരണം ജാതിയുടേയോ, മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ഓരോ വിഭാഗത്തിന്‍റെയും പിന്നോക്കാവസ്ഥ കണക്കിലെടുത്താണ്.  ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ദളിതര്‍ക്കും പട്ടികജാതി പദവിയില്‍ സംവരണം ലഭിച്ചു പോരുന്നത്.

ദളലിത് ക്രൈസ്തവര്‍ക്ക് മാത്രമെന്താ ലഭിക്കാത്തത് ? 
ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ തങ്ങളുടെ څരണഘടനാപരമായ സംവരണാവകാശത്തിനുവേണ്ടി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രത്യക്ഷ സമരത്തിലാണ്. 1950-ലെ പ്രസിഡെന്‍ഷ്യല്‍ ഉത്തരവിലൂടെയാണ് ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നിഷേധിക്കപ്പെട്ടത്.  ഇന്ത്യയിലെ ദളിത് ക്രൈസ്തവര്‍ എല്ലാം തന്നെ സാമൂഹികമായും, രാഷ്ട്രീയപരമായും, സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്നവരാണെന്നതിന്മറിച്ച് ഒരു വാദമില്ല.  ഹിന്ദുമതത്തില്‍ നിന്ന് സിക്ക്, നിയോ ബുദ്ധിസ്റ്റ് തുടങ്ങിയ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ദളിത് ക്രൈസ്തവ സംവരണം നിലനില്‍ക്കുമ്പോള്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ആളുകള്‍ക്കുമാത്രം അത് നിഷേധിക്കുന്നത് അനീതിയാണ്.  ചാതുര്‍വര്‍ണ്യത്തിന്‍റെ തിക്തഫലങ്ങള്‍ അനുڅവിച്ച് ഇന്ത്യയില്‍ തൊട്ടുകൂടായ്മയിലൂടെ കടന്നുവന്ന് തൊടീലും, തീണ്ടലും അനുഭവിച്ചു വന്ന ജനവിഭാഗത്തിന് ഇന്ന് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരുന്നതിന് ഉണ്ടായിട്ടുള്ള പട്ടികജാതി എന്ന പദം തന്നെ ബ്രിട്ടീഷുസര്‍ക്കാര്‍ ഉന്നയിച്ചുപോന്നത് അടിച്ചമര്‍ത്തപ്പെട്ട വിڅാഗങ്ങളെ സൂചിപ്പിക്കാനാണ്.   ഇന്ത്യന്‍ څരണഘടനയെ സംബന്ധിച്ചിടത്തോളം പട്ടികജാതി എന്നത് څരണഘടന 341, 346 എന്ന അനുഛേദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.  څരണഘടനയുടെ 341(1) പ്രകാരം ഇന്ത്യന്‍ പ്രസിഡണ്ടിന്  പട്ടികജാതി ഗണത്തില്‍മതങ്ങളേയും, വംശങ്ങളേയും ആദിവാസികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ട.്  ഇപ്രകാരമുള്ളഅധികാരം ഉപയോഗിച്ച് 1950-ല്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പുറത്തിറക്കിയ ഉത്തരവുപ്രകാരം ഹിന്ദുമതവിശ്വാസിഅല്ലാത്ത യാതൊരു ആളെയും പട്ടികജാതിയായി കണക്കാക്കി കൂടാ എന്ന് വിവക്ഷിപ്പിച്ചിരിക്കുന്നതാണ് ഇന്ന് ദളിത് ക്രൈസ്തവര്‍ നേരിടുന്ന ബുദ്ധിമുട്ടിന്     കാരണം. അതേസമയം ദളിത് ബുദ്ധരെയും, ദളിത് സിക്കുകാരെയും,അതില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പിന്നീട് 1956-ലും, 1990-ലും ദേڅഗതികള്‍ വരുത്തി.  ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറിയതുകൊണ്ട് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളുകളുടെ സാമൂഹിക-സാംസ്ക്കാരിക-സാംമ്പത്തിക മേഖലകളില്‍ വ്യത്യാസം വരുന്നില്ല.  അവര്‍ അനുڅവിച്ചുപോരുന്ന അവസ്ഥയ്ക്കും മാറ്റം വരുന്നില്ല.  വിശ്വാസമായ ഒരു മാറ്റം മാത്രമാണ് വരുന്നത്.  ഈ പശ്ചാത്തലത്തിലാണ് ഇന്ന് ദളിത് ക്രൈസ്തവര്‍ തങ്ങള്‍ക്കും പട്ടികജാതി പദവി ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നത്.  ദളിത് ക്രൈസ്തവരുടെ സാമ്പത്തിക-സാമൂഹിക അവസ്ഥഇന്നും ദളിതരായിതന്നെ നിലനില്‍ക്കുന്നുഎന്നതിന് തെളിവാണ്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിവ്ഉണ്ടാക്കുന്നത്  څരണഘടനയുടെ മൗലീകാവകാശത്തിന്‍റെ ലംഘനമാണ്. ആര്‍ട്ടിക്കിള്‍ 15(1). മതത്തിന്‍റെയോ, ജാതിയുടേയോ, ലിംഗത്തിന്‍റേയോ, ജനനസ്ഥലത്തിന്‍റെയോ, എല്ലാം അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ അനുവദിക്കില്ലാ എന്നാണ് څരണഘടനാ പറയുന്നത്.
 70% ഇന്ത്യന്‍ ക്രൈസ്തവരും ദളിത് ക്രൈസ്തവരാണ്.  ആകെ ഇന്ത്യയില്‍ 25 മില്യന്‍ ദളിത് ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്ക്.പട്ടികജാതി വിڅാഗത്തിന്‍റെ സംവരണം കൂടണമെന്നല്ല ആവശ്യം മറിച്ച് തങ്ങളെ പട്ടികജാതി വിڅാഗത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.  ഒരു കാലത്ത് തങ്ങള്‍ ഉള്‍പ്പെടെ നിലനിന്നിരുന്ന അതേ വിڅാഗത്തിന്‍റെ സംവരണം മതം മാറിയതുകൊണ്ടുമാത്രം, വിശ്വാസം മാറിയതുകൊണ്ടുമാത്രം നിരസിച്ചു കൂടാ എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ഘര്‍വാപ്പസി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഈ സാഹചര്യങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.  സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നാളുകളായി വാദംകേള്‍ക്കുന്നതിന് കാത്തുനില്‍ക്കുന്നു. ഇതേ സമയംതിരികെ പഴയ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയാല്‍ ഈ സംവരണം ലڅിക്കുമെന്ന ചിന്തയുടെ അര്‍ത്ഥം തന്നെ വ്യക്തമാക്കുന്നു.  ഈയിടെ പുറത്തുവിട്ടൊരു വിധി ന്യായത്തില്‍ ഒരു വ്യക്തിയുടെ കാരണവന്മാര്‍ ഹിന്ദുവിڅാഗത്തില്‍പെടുകയും, പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും, ചെയ്ത ഒരു കേസില്‍ ക്രിസ്തുമതവിശ്വാസികളായി ജീവിച്ചുവന്നിരുന്നു പക്ഷേ, ചെറുമകന്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരികെ മതപരിവര്‍ത്തനം നടത്തി.  അങ്ങനെ ഹിന്ദുവായ മത സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തു.  ആ വ്യക്തിക്ക് ആ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ ജോലി ലڅിക്കുകയും, അവസാനം ഈ സര്‍ട്ടിഫിക്കറ്റ് നിയമപരമായി ചോദ്യം ചെയ്ത ഘട്ടത്തില്‍ കോടതി പറഞ്ഞത്  ഹിന്ദുമതത്തിലേക്ക് വീണ്ടും പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് പരിവര്‍ത്തനം സാധുവാണെങ്കില്‍ പട്ടികജാതി റിസര്‍വേഷന് അര്‍ഹതയുണ്ടെന്നതാണ്.  ഇത്തരം ചര്‍ച്ചകള്‍ ഈ സാഹചര്യത്തില്‍ ഉയര്‍ത്തിവിടുന്നത് വീണ്ടും ഘര്‍വാപ്പസി പോലുള്ള പുനര്‍ പരിവര്‍ത്തന പ്രവര്‍ത്തനത്തിനുള്ള നിര്‍ബന്ധ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment