Wednesday, March 20, 2019

SAMUDAAYIKAM KLCA STUDY CENTRE

✒|സാമുദായികം|KLCA പഠനകേന്ദ്രം|✒

23.3.19 ശനിയാഴ്ച 4 PM
എറണാകുളം സി എ സി യിൽ

സമകാലിക വിഷയങ്ങൾ അപഗ്രഥനം ചെയ്യുന്നതിന് കെഎൽസിഎ  സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ സാമുദായിക - സാമൂഹിക വിഷയങ്ങളിൽ  പഠനകേന്ദ്രം സംഘടിപ്പിക്കുന്നു. മാർച്ച് മാസത്തിലെ പഠനകേന്ദ്രം  സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ഉദ്ഘാടനം ചെയ്യും.

വിഷയങ്ങൾ-

1. ജാതി സർട്ടിഫിക്കറ്റ് - നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ്.

2. ഷെവലിയാർ എൽ എം പൈലി ചെയർ കൊച്ചിൻ യൂണിവേഴ്സിറ്റി.

3. ചെല്ലാനം കടൽ ഭിത്തി - ജിയോ ട്യൂബ്

4. നോൺ ക്രീമിലെയർ ഓൺലൈൻ ആപ്ലിക്കേഷൻ - ലാറ്റിൻ കാത്തലിക്/ ആംഗ്ലോ-ഇന്ത്യൻ പ്രത്യേക കോളങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്.

തീയതി - 23.3.19 ശനിയാഴ്ച
വൈകിട്ട് 4 മണിക്ക് എറണാകുളം ഐ എസ് പ്രസ് റോഡ് സി എ സി ബിൽഡിങ്ങിൽ കെഎൽസിഎ ഓഫീസിൽ.

പങ്കെടുക്കാനാഗ്രഹിക്കുന്നു എങ്കിൽ 9447200500  നമ്പറിൽ സന്ദേശം അയക്കുകയോ stateklca@gmail.com വിലാസത്തിൽ ഈമെയിൽ അയയ്ക്കുകയോ ചെയ്യാം. പഠന കേന്ദ്രത്തിൽ ഉൾപ്പെടുത്തേണ്ട സാമുദായ സംബന്ധിയായ വിഷയങ്ങളെപ്പറ്റിയും സൂചനകൾ നൽകാവുന്നതാണ്.

അഡ്വ ഷെറി ജെ തോമസ്
ജനറൽ സെക്രട്ടറി

© | KLCA | സാമുദായികം|✒

Monday, March 11, 2019

Samudayikam 3

*സാമുദായികം ലക്കം- 3* 

*ഒരിക്കലും മറക്കരുത് നരേന്ദ്രൻ കമ്മീഷനെ*

കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് ഒരിക്കലും മറക്കാനാവാത്ത അന്വേഷണ കമ്മീഷൻ ആണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ. ടി എം സാവൻകുട്ടി, കെ വി രബീന്ദ്രൻനായർ എന്നിവർ അംഗങ്ങളായുള്ള കമ്മീഷൻ 2000 ഫെബ്രുവരി 11ന് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചു. 4370 സർക്കാർ തൊഴിലവസരങ്ങൾ ലത്തീൻ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന
കമ്മീഷൻ റിപ്പോർട്ട് പലവുരു നാം പറഞ്ഞുകേട്ടിട്ടുള്ളതാണെങ്കിലും അത് എത്ര നാളത്തെ കണക്കാണ് എന്നതാണ് പ്രസക്തം. ആകെ 51 സിറ്റിങ്ങുകൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി നടത്തി. രണ്ടായിരത്തി ഒന്നിൽ ഇരുപത്തിയാറാമത് സാക്ഷിയായി ലത്തീൻ സമുദായത്തിനുവേണ്ടി അന്നത്തെ കെഎൽസിഎ യെ പ്രതിനിധീകരിച്ച് കെസിവൈഎം പ്രവർത്തകനായിരുന്ന ഞാനും മൊഴിനൽകിയിരുന്നു.  (അനക്സർ 6- സാക്ഷി നം 26).

*കുറിപ്പ് -* 1980 മുതലുള്ള ഇരുപതുവർഷത്തെ നിയമനങ്ങളുടെ കണക്കാണ് പിഎസ്‌സിയോട് കമ്മീഷൻ ചോദിച്ചിരുന്നത്. രേഖകൾ ലഭ്യമല്ലാത്തതിനാൽ പി എസ് സി നൽകിയതാകട്ടെ 1986 മുതൽ 1990 വരെയുള്ള കണക്കുകളും, 2000 ലെ കണക്കും. (അവലംബം-കമ്മീഷൻ റിപ്പോർട്ട് ചാപ്റ്റർ 4) അങ്ങനെ ആകെ അഞ്ചുവർഷത്തെ മാത്രം കണക്കുകൾ പരിശോധിച്ചപ്പോഴാണ് 4370 തൊഴിലവസരങ്ങൾ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തത്. യഥാർത്ഥ കണക്കുകൾ കിട്ടിയിരുന്നെങ്കിൽ ഇതിലും എത്രയോ വലുതായിരിക്കുമായിരുന്നു നാമറിയുന്ന അറിയാത്ത തൊഴിൽ നഷ്ടം!

© | Sherry J Thomas | 4.3.19 |

Samudayikam 2

*സാമുദായികം- ലക്കം 2*

*ന്യൂനപക്ഷ ക്ഷേമം - എല്ലാവർക്കും വേണം ക്ഷേമം* 

ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻറെ ഭാഗമായും തുടർന്നുണ്ടായ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായും കേരളത്തിൽ 2008 ൽ സംസ്ഥാനസർക്കാർ ന്യൂനപക്ഷ സെൽ രൂപീകരിക്കുകയുണ്ടായി. ന്യൂനപക്ഷ വിദ്യാർഥികളെ മത്സരപരീക്ഷക്കും തൊഴിൽ പരീക്ഷകൾക്കും ഒരുക്കുന്നതിനായി കോച്ചിംഗ് സെൻററുകളും ഇതോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ, ആലത്തിയൂർ, ആലുവ, കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി, കാസർഗോഡ് , കോഴിക്കോട്, പാലക്കാട്,
പത്തനംതിട്ട,  പയ്യന്നൂർ, പെരിന്തൽമണ്ണ, പൊന്നാനി, തിരുവനന്തപുരം, തൊടുപുഴ, തൃശൂർ, വേങ്ങര, വയനാട് എന്നിങ്ങനെ 17 കേന്ദ്രങ്ങളിലാണ് കോച്ചിംഗ് സെൻറർ പ്രവർത്തിക്കുന്നത്. 

*ചർച്ച* - ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് എല്ലാവർക്കും അവസരമുള്ള ഈ കോച്ചിംഗ് സെന്ററുകളിൽ നേതൃത്വംനൽകാൻ പ്രിൻസിപ്പാളായി  വരുന്നതും ന്യൂനപക്ഷ അംഗങ്ങൾ തന്നെയാണ്. പക്ഷേ 17 എണ്ണത്തിൽ 16 പ്രിൻസിപ്പാൾ പോസ്റ്റുകളും ഒരു ന്യൂനപക്ഷ സമുദായത്തിന്റെ മാത്രം കയ്യിലാണ് എന്ന് സർക്കാർ വെബ്സൈറ്റിൽ തന്നെ വെളിവാക്കുന്നു. ആകെ ഒരെണ്ണം ക്രൈസ്തവ വിഭാഗത്തിന്.പ്രസിദ്ധമായ പല കോളേജുകളിൽനിന്നും വിരമിച്ച ഉന്നത യോഗ്യതകളുള്ള ലത്തീൻ കത്തോലിക്കർ അപേക്ഷിച്ചിട്ടും ഒരു പ്രിൻസിപ്പാൾ പോലുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ നമ്മുടെ ആളുകളും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾക്കും കൂടുതൽ ശ്രദ്ധ കിട്ടുമായിരുന്നു. 

(അധികാരത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് കൂടുതൽ ചർച്ചകൾക്ക് ഉപകരിക്കും എന്ന് തോന്നുന്നുവെങ്കിൽ ഈ പോസ്റ്റ് സമുദായത്തിന്റെതായ വേദികളിൽ ഷെയർ ചെയ്യുമല്ലോ)

© | Sherry J Thomas | 3.3.19 | 
www.niyamadarsi.com 

Samudayikam 1

സാമുദായികം - ലക്കം 1

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ എംടെക് അഡ്മിഷന് SEBC വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സംവരണമുണ്ട്. ലത്തീൻ കത്തോലിക്കർക്ക് എത്രയാണെന്നറിയാമോ ?

1 ശതമാനം. അതും ലത്തീൻ കത്തോലിക്കർക്കും  എസ് ഐ യു സിയും ഒരുമിച്ച് ഒരു ശതമാനം മാത്രം. അതേസമയം ഈഴവ 8, മുസ്ലിം 7, ഒ ബി സി ക്രിസ്റ്റ്യൻസ്, 1 ഒ ബി സി ഹിന്ദു 3 എന്നിങ്ങനെയാണ് സംവരണം. ലത്തീൻ കത്തോലിക്കർക്ക് തൊഴിൽ സംവരണം 4% ലഭിക്കുമ്പോൾ എന്തുകൊണ്ട് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ എംടെക് അഡ്മിഷന് 1 ശതമാനം മാത്രമായി ഒതുങ്ങുന്നു ? എംടെക് മാത്രമല്ല മറ്റു പല ബിരുദാനന്തരബിരുദ പഠനങ്ങൾക്കും ലത്തീൻ കത്തോലിക്കരുടെ സംവരണം തുലോം കുറവാണ്. 

*വാൽക്കഷണം*- കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് പ്രകാരം GO (P) 208/66/Edn dated 2.5.96, GO (Ms) 95/08/SCSTDD Dated 6.10.08, GO (Ms) 10/2014/BCDD dated 23.5.14 ഇനി ഉത്തരവുകൾ പ്രകാരം പ്രൊഫഷണൽ കോളേജുകളിൽ SEBC ക്ക് 30 ശതമാനം സംവരണമാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനെയൊക്കെ അടിസ്ഥാനത്തിൽ എംടെക് അഡ്മിഷനും SEBC വിഭാഗത്തിലുള്ളവർക്ക്  30 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒരു ഹർജിയിൽ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടത് ഉണ്ട് എന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം. 

© | Sherry J Thomas | 2.3.19 |
www.niyamadarsi.com