*Kerala Latin Catholic Association*
Press Release:
20.07.23
*ഇന്ത്യൻ ഭരണകൂടത്തിന്റെ സ്ത്രീസുരക്ഷാ സംവിധാനങ്ങളുടെ കരണത്തേറ്റ അടിയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ*
കൊച്ചി: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടത്. സ്ത്രീകൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നിൽ തന്നെ രാജ്യത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരിമാരെ ഇത്തരം ക്രൂരതകൾക്ക് വിട്ടു കൊടുക്കേണ്ടിവന്നതിന് രാജ്യം മുഴുവൻ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്.
മണിപ്പൂർ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ ഉണർന്ന് പ്രതികരിക്കണം. പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 21 വെള്ളിയാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ സമാനമനസ്കരെയും സംഘടനകളെയും സഹകരിപ്പിച്ച് പ്രതികരണ പരിപാടികൾ സംഘടിപ്പിക്കാൻ കെഎൽസിഎ സംസ്ഥാന സമിതി ആഹ്വാനം ചെയ്തതായി പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. കെഎൽസിഎ വനിതാ നേതാക്കളായ വിൻസി ബൈജു, അഡ്വ. മഞ്ജു ആർ എൽ, ഷൈജ ടീച്ചർ, മോളി ചാർലി എന്നിവർ നേതൃത്വം നൽകും.
*ബിജു ജോസി കരുമാഞ്ചേരി*
ജനറൽ സെക്രട്ടറി
Sherry J Thomas
President
9447200500
Biju Josy
General Secretary
9447063855
Vincy Baiju
Vice President
91425 25810
©| Kerala Latin Catholic Association |
| 20.07.2023 |
No comments:
Post a Comment