മുഖത്ത് നോക്കി; മുഖം നോക്കാതെ പറയും.
ആരുടെയും മുഖത്ത് നോക്കി സംസാരിക്കും, എന്നാൽ ഏത് അധികാരിയാണ് മുന്നിൽ എന്ന് മുഖം നോക്കാതെ പറയുന്ന ഒരു ആത്മിയ നേതാവ് കേരള ലത്തീൻ കത്തോലിക്ക സഭയുടെ അധ്യക്ഷ പദവിയിൽ നിന്ന്, കെ ആർ എൽ സി എ പ്രസിഡന്റ് എന്ന കാലയളവ് കഴിഞ്ഞ് മാറുകയാണ്. അധികാരമുള്ളിടത്ത് അധികം ആധികാരികമായി അവകാശങ്ങൾക്ക് വേണ്ടി വാദിച്ചാൽ പല തരത്തിലുളള ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച് നിലവിലുള്ള സംവിധാനങ്ങൾ നേരിടേണ്ടി വരുമെന്ന റിസ്ക് ഏറ്റെടുത്ത് തന്നെയാണ് അദ്ദേഹം പലതും സമുദായത്തിന് വേണ്ടി പറഞ്ഞത്.
കൊച്ചി രൂപതയുടെ അധ്യക്ഷനും കെ ആർ എൽ സി സി പ്രസിഡന്റുമായിരുന്ന ബിഷപ്പ് ജോസഫ് കരിയിലിന് ശേഷം അധ്യക്ഷപദം പുതിയ പ്രസിഡന്റ് ബിഷപ് വർഗ്ഗീസ് ചക്കാലക്കൽ ഏറ്റെടുത്തിരിക്കുകയാണ്. കോഴിക്കോട് രൂപതാ ബിഷപ്പായ പുതിയ പ്രസിഡന്റ് കാര്യങ്ങൾ കൃത്യമായി നർമ്മം കലർത്തി ഏത് വേദിയിലും പറയുന്നയാളാണ്. ബിഷപ്പ് കരിയിലന് നന്ദിയും, ബിഷപ്പ് ചക്കാലക്കലിന് അഭിവാദ്യങ്ങളും നേരുന്നു !
വൈസ് പ്രസിഡന്റ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിലിനും സെക്രട്ടറി ജനറൽ ബിഷപ്പ് ക്രിസ്തുദാസിനും അഭിനന്ദനങ്ങൾ!
അഡ്വ. ഷെറി ജെ തോമസ്,
പ്രസിഡന്റ്
No comments:
Post a Comment