Pages

Sunday, April 18, 2021

klca state 49th anniversary

Klca page - news

നിസ്വാർത്ഥരായ നിരവധി നേതാക്കൾ നേതൃത്വം നൽകി  കടന്നുപോയ പ്രസ്ഥാനമാണ് കെഎൽസിഎ - സ്ഥാപക സ്ഥാപക ദിനാചരണത്തിൽ ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ 49 മത് വാർഷികത്തോടനുബന്ധിച്ച് സ്ഥാപക ദിനം ആചരിച്ചു. എറണാകുളത്ത് നടന്ന ചടങ്ങ്  വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ  ഉദ്ഘാടനം നിർവഹിച്ചു. 49 വർഷക്കാലം സമുദായത്തിനുവേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെക്കാൻ വിവിധ കാലയളവുകളിൽ കെഎൽസിഎ  പ്രവർത്തകർക്ക് ആയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് യാതൊരു സ്വാർത്ഥ താല്പര്യങ്ങളും ഇല്ലാതെ നൂറുകണക്കിന് നേതാക്കൾ ഈ കാലഘട്ടത്തിൽ സംഘടനയിലൂടെ കടന്നുപോയിട്ടുണ്ട്. അവരൊക്കെ അനുസ്മരിക്കാൻ ഉള്ള അവസരംകൂടിയാണ് സ്ഥാപക ദിനാചരണം എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി ജെ പോൾ, സംസ്ഥാന ഭാരവാഹികളായ എംസി ലോറൻസ്, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, വിൻസ് പെരിഞ്ചേരി, പി എം ബെഞ്ചമിൻ, റോയി പാളയത്തിൽ, സെബാസ്റ്റിൻ വലിയപറമ്പിൽ, ബാബു ആൻറണി, ഫിലോമിന ലിങ്കൻ, മോളി ചാർലി, സിബി ജോയ്, എൻ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment