തീരദേശ രൂപതകൾക്ക് തീരദേശവാസികളായ പുതിയ വികാരി ജനറൽമാർ.
തീരദേശ രൂപതാകളായ ആലപ്പുഴ, കൊച്ചി രൂപതകൾക്ക് തീരദേശവളികളായ പുതിയ വികാരി ജനറൽമാരായി റൈറ്റ് റവ മോൺ ഡോ ജോയി പുത്തൻവീട്ടിൽ അച്ചനും, റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരി അച്ചനും നിയമിതരായി. ആലപ്പുഴ രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ജോയി പുത്തൻവീട്ടിൽ അച്ചനെ അഭിവന്ദ്യ ആലപ്പുഴ രൂപതാ മെത്രാൻ HE റൈറ്റ് റവ ഡോ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ പിതാവ് നിയമിച്ചു. കൊച്ചി രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരി അച്ചനെ അഭിവന്ദ്യ കൊച്ചി രൂപതാ മെത്രൻ HE റൈറ്റ് റവ മോൺ ഡോ ജോസഫ് കരിയിൽ പിതാവ് നിയമിച്ചു. ആലപ്പുഴ രൂപതയുടെ വികാരി ജനറൽ മോൺ ജോയി ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയായ പള്ളിത്തോട് ഇടവക അംഗം ആണ്. കൊച്ചി രൂപതാ വികാരി ജനറൽ മോൺ ഷൈജു എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ കണ്ണമാലി ഇടവക അംഗം ആണ്. പ്രകൃതിദുരന്തമായ കടൽ ക്ഷോഭത്തിൽപെട്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർ തിങ്ങി പാർക്കുന്നത് കണ്ണമാലി , പള്ളിത്തോട് അടങ്ങുന്ന പ്രദേശങ്ങളിലാണ്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന യാതനകൾക്ക് ഒരു വലിയ പരിഹാരം ഉണ്ടാകുവാൻ പുതിയ നിയമനങ്ങൾ വഴി സാധ്യമാകും.View report in klca page
No comments:
Post a Comment