Pages

Monday, February 17, 2020

Dr E P Antony KLCA Former General Secretary Mourned.

കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി  ഡോ ഇ പി ആൻറണിയുടെ നിര്യാണത്തിൽ കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ  അനുശോചനം രേഖപ്പെടുത്തി. 

1972 ലെ
രണ്ടാം ലോക മഹായുദ്ധത്തിൽ ഇൻഡ്യൻ വ്യാമസേനയിൽ വൈമാനികനായിരുന്ന ആൻ്റണി 1964ൽ കളമശ്ശേരി സെൻ്റ് പോൾസ് കോളെജിൽ ചരിത്രാദ്ധ്യാപകനായും വൈസ് പ്രിൻസിപ്പലായും സേവനം ചെയ്തു.  1975 മുതൽ ആറു വർഷം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻ്റർമീഡിയറ്റും, പൂന, പഞ്ചാബ് യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1981ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. നാഗാലാൻ്റിൽ മൂന്നു വർഷം താമസിച്ചാണ് നാഗ കുടുംബങ്ങളുടെ ജീവിത സവിശേഷതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഈ ഗവേഷണ ഗ്രന്ഥം കേംബ്രിഡ്ജ് സർവ്വകലാശാലയിലാണ് സൂക്ഷിച്ചിട്ടുള്ളത്. 1991 ൽ ബ്രിട്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.

1967ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന് രൂപം നല്കാൻ നേതൃത്വം നല്കി. 1972 ൽ ഷെവലിയർ കെ ജെ ബർലി, ഫാ ജോർജ് വെളിപ്പറമ്പിൽ എന്നിവർക്കൊപ്പം കെ എൽ സി എ യ്ക്ക് രൂപം നല്കി.

1972 ൽ കേരള സർക്കാർ കേരളത്തിലെ ന്യൂനപക്ഷ കോളെജുകളെ ദേശാസൽക്കരിക്കാൻ ശ്രമിച്ചപ്പോൾ എൻ എസ് എസ്സിനൊപ്പം ക്രൈസ്തവ സഭകൾ പ്രക്ഷോഭണം നയിക്കുന്നതിൽ ഡോ ആൻ്റണി മുൻനിരയിൽ നിന്നു. മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിച്ചപ്പോൾ കളത്തിൽ വേലായുധൻ നായർ, ഫാ വളളമറ്റം എന്നിവർക്കൊപ്പം ഡോ ഇ പി ആൻറണിയും പങ്കെടുത്തു.

1974ൽ കേരള പിന്നോക്ക സമുദായ ഫെഡറേഷൻ രൂപീകരിച്ചു. എസ് എൻ ഡി പി, മുസ്ലിം ലീഗ്, കെ എൽ സി എ ഉൾപ്പടെ കേരളത്തിലെ സംവരണ സമുദായങ്ങളിലെ 33 സംഘടനകളുടെ ഫെഡറേഷനായിരുന്നു ഇത്. എസ് എൻ ഡി പി പ്രസിഡൻ്റ് ഡോ കെ കെ രാഹുലൻ പ്രസിഡണ്ടും, ഡോ ഇ പി ആൻ്റെണി ജനറൽ സെക്രട്ടറിയുമായിരുന്നു. 1995 ൽ സുപ്രിം കോടതി കേരളത്തിൽ അടിയാൻ സമ്പ്രാദായം നിലവിലുണ്ടോ എന്ന് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനായി ആൻ്റണിയെ നിയമിച്ചിരുന്നു. ദീർഘകാലം കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഡോ ഇ പി ആൻ്റണി നിരവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദ ഹിസ്റ്ററി ഓഫ് ലാറ്റിൻ കാത്തലിക്സ്  ഇൻ കേരള ആണ് പ്രധാന ഗ്രന്ഥം.

No comments:

Post a Comment