സാമുദായികം - ലക്കം 1
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ എംടെക് അഡ്മിഷന് SEBC വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സംവരണമുണ്ട്. ലത്തീൻ കത്തോലിക്കർക്ക് എത്രയാണെന്നറിയാമോ ?
1 ശതമാനം. അതും ലത്തീൻ കത്തോലിക്കർക്കും എസ് ഐ യു സിയും ഒരുമിച്ച് ഒരു ശതമാനം മാത്രം. അതേസമയം ഈഴവ 8, മുസ്ലിം 7, ഒ ബി സി ക്രിസ്റ്റ്യൻസ്, 1 ഒ ബി സി ഹിന്ദു 3 എന്നിങ്ങനെയാണ് സംവരണം. ലത്തീൻ കത്തോലിക്കർക്ക് തൊഴിൽ സംവരണം 4% ലഭിക്കുമ്പോൾ എന്തുകൊണ്ട് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ എംടെക് അഡ്മിഷന് 1 ശതമാനം മാത്രമായി ഒതുങ്ങുന്നു ? എംടെക് മാത്രമല്ല മറ്റു പല ബിരുദാനന്തരബിരുദ പഠനങ്ങൾക്കും ലത്തീൻ കത്തോലിക്കരുടെ സംവരണം തുലോം കുറവാണ്.
*വാൽക്കഷണം*- കുമാരപിള്ള കമ്മീഷൻ റിപ്പോർട്ട് പ്രകാരം GO (P) 208/66/Edn dated 2.5.96, GO (Ms) 95/08/SCSTDD Dated 6.10.08, GO (Ms) 10/2014/BCDD dated 23.5.14 ഇനി ഉത്തരവുകൾ പ്രകാരം പ്രൊഫഷണൽ കോളേജുകളിൽ SEBC ക്ക് 30 ശതമാനം സംവരണമാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനെയൊക്കെ അടിസ്ഥാനത്തിൽ എംടെക് അഡ്മിഷനും SEBC വിഭാഗത്തിലുള്ളവർക്ക് 30 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒരു ഹർജിയിൽ നയപരമായ തീരുമാനം കൈക്കൊള്ളേണ്ടത് ഉണ്ട് എന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പരിഗണനയിലാണ്. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം.
© | Sherry J Thomas | 2.3.19 |
www.niyamadarsi.com
No comments:
Post a Comment