*നമ്മളറിയണം ഈ നേതാക്കളെ*
കണ്ണൂർ രൂപതയിലെ സമുദായ സംഘടന പ്രവർത്തനങ്ങൾക്ക് നിലവിൽ കെഎൽസിഎ യിലൂടെ നേതൃത്വം നൽകുന്നത് പ്രസിഡൻറ് രതീഷ് ആൻറണി (സ്കൂളിൽ ജോലി ചെയ്യുന്നു),
ജനറൽ സെക്രട്ടറി ഫ്രാൻസിസ് കുരിയാപ്പള്ളി (ബിസിനസ്)
ട്രഷറർ ഗോഡ്സൻ ഡിക്രൂസ് (മുൻ പൊലീസ് ഉദ്യോഗസ്ഥൻ)
എന്നിവരാണ്. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണയുടെ സാന്നിധ്യം അവർക്ക് മുതൽക്കൂട്ടാണ്. ഒപ്പം തികഞ്ഞ സമുദായ സ്നേഹിയായ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ രായപ്പനും പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു. സംസ്ഥാന സെക്രട്ടറി കെ എച് ജോണും (റിട്ടയേഡ് ഡെപ്യൂട്ടി കളക്ടർ) കണ്ണൂർ രൂപത അംഗമാണ്. എൻ കെ ഡി സി എഫ് നേതാവ് കെ ബി സൈമണും (മുൻ സർക്കാർ ഉദ്യോഗസ്ഥൻ), കെ എൽ സി ഡബ്ല്യു എ രൂപത പ്രസിഡൻറ് ഷെർലി സ്റ്റാൻലിയും (പൊതുപ്രവർത്തക) സമുദായ പ്രവർത്തനങ്ങൾക്ക് സഹകാരികളായി പ്രവർത്തിക്കുന്നു. സർവ്വോപരി അല്മായ കമ്മീഷൻ ചെയർമാൻ കൂടിയായ അലക്സ് വടക്കുംതല പിതാവിന്റെ പിന്തുണ സംഘടനാ പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുന്നു.(നിലവിലെ നേതാക്കളുടെ കാര്യം മാത്രമാണ് സൂചിപ്പിച്ചത് മുൻകാല നേതാക്കൾ ഇനിയുമുണ്ട്).
കുമ്പസാരമെന്ന കൂദാശക്കെതിരെ അധികാര തലങ്ങളിൽ നിന്നും ഉണ്ടായ പരാമർശങ്ങൾക്കെതിരെ ശക്തമായ സമരമുഖം തുറന്നതാണ്അവരുടെ ഏറ്റവും ഒടുവിലായി നടന്ന പരിപാടി. പ്രളയകാലത്ത് വരാപ്പുഴ കോട്ടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ വലിയ വാഹനങ്ങളിൽ അത്യാവശ്യ സാധനസാമഗ്രികളുമായി എത്തിയ അവർ ചെയ്ത സേവനം നിസ്സീമം ആയിരുന്നു. സമുദായം വളരട്ടെ, സമുദായ ശക്തി പ്രകടമാകട്ടെ സമുദായ സംഘടനകളിലൂടെ.
ഡിസംബർ 9 സമുദായ ദിനം സമുചിതമായി ആചരിക്കാം.
ഇനി 29 ദിവസം
(മുന്നൊരുക്കമായി കെഎൽസിഎ നേതൃത്വത്തിൽ പതാക ദിനവും സമുദായ സംഗമങ്ങളും ഡിസംബർ 2ന്)
No comments:
Post a Comment