*പരിമിതികൾക്കിടയിലും പതറാതെ പുനലൂർ*
കേരളത്തിലെ ലത്തീൻ രൂപതകളിലെ ഏറെ പരിമിതികളുള്ള രൂപതയാണ് പുനലൂർ. വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലുള്ള സംഘടനാപ്രവർത്തനം ശ്രമകരമാണ്. പ്രസിഡൻറ് ബേബി ഭാഗ്യോദയം, സെക്രട്ടറി അൽഫോൺസ്, ട്രഷറർ ക്രിസ്റ്റഫർ എന്നിവരാണ് ഇന്ന് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ ജോസ് വർഗീസ് പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്നു. സർവ്വോപരി ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ സമുദായ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻറെ നിസ്സീമമായ സഹകരണവും എടുത്തുപറയേണ്ടതുതന്നെ. നാളെ നവംബർ 25 ന് രൂപതയുടെ വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പുമാണ്.
സംഘടന ശക്തമാകട്ടെ സമുദായം ശക്തമാകട്ടെ
തീരദേശ വികസനവും നവകേരള നിർമ്മിതിയും
നടപ്പിലാക്കാൻ നമുക്കും പങ്കുചേരാം....
കെഎൽസിഎ പതാക ദിനം ഡിസംബർ 2
സമുദായ ദിനം ഡിസംബർ 9
No comments:
Post a Comment