*സംസ്ഥാനതലത്തിൽ ഒന്നായി ഒരുമിച്ച്*
കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടെ പിന്തുണയോടും കൂടി രൂപത തലത്തിൽ പ്രവർത്തിച്ചുവന്നിരുന്ന കേരള അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെഎൽസിഎ രൂപീകരിക്കപ്പെട്ടു. 1972 മാർച്ച് 26 ന് എറണാകുളത്ത് ചേർന്ന രൂപത കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗം ആണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച് ബിഷപ്പ് ഡോ ജോസഫ് കേളന്തറയാണ് ഉദ്ഘാടനം നിർവഹിച്ചത്.പ്രസിഡന്റ് ആയി ഷെവ കെ ജെ ബെർളിയെയും ജനറൽ സെക്രട്ടറിയായി ഇ പി ആന്റണിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.
(സാമൂഹ്യ പ്രവർത്തന രംഗത്തെ അതികായൻ ആയിരുന്നു ഷെവലിയാർ കെജ് ബെർളി. 1925-ൽ26 മത്തെ വയസ്സിൽ ബർലി മാഷ് കൊച്ചിയിൽ ആദ്യത്തെ കോൺഗ്രസ് കമ്മിറ്റി രൂപികരിച്ചു1927 ൽ ഗാഡിജീയുടെ ആഹ്വാന പ്രകാരം ഫോർട്ടുകൊച്ചിയിൽ ആദ്യത്തെ സമ്പൂർണ്ണമദ്യ നിരോധനത്തിന് നേതൃത്വം നൽകി)
സംഘടിച്ച് ശക്തരാകാം അതികായൻമാരായ നിരവധി നേതാക്കൾ സമുദായത്തിൽനിന്ന് ഉണ്ടാകട്ടെ!
സമുദായ ദിനം(ഡിസംബർ 9)
സമുചിതമായിആചരിക്കുക
(കെഎൽസിഎ പതാക ദിനം ഡിസംബർ 2)
No comments:
Post a Comment