മൂന്നാര്‍ വിഷയത്തില്‍ മാനുഷിക പരിഗണന കാണിക്കണം
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ പ്രാദേശിക ചര്‍ച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം തീര്‍പ്പാക്കുന്നതിന് മൂന്നാറിലെ പാവപ്പെട്ടവരെ ബലിയാടാക്കരുത്. മൂന്നാറിലെ വന്‍കിട കൈയ്യേറ്റവും വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്ന കുടിയേറ്റകര്‍ഷകനെയും ഒരേ തട്ടില്‍ കാണരുത്. പ്രാകൃതമായ രീതിയില്‍ കുരിശ് തകര്‍ത്ത രീതി ഒഴിവാക്കാമായിരുന്നുവെന്നും കെ എല്‍ സി എ സംസ്ഥാന സമിതി വിലയിരുത്തി. കര്‍ഷകന്‍റെയും തൊഴിലാളിയുടെയും ഉപജീവനമാര്‍ഗ്ഗങ്ങളും തൊഴിലും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഒഴിപ്പിക്കല്‍ നടപടി. പ്രദേശത്തെ അരക്ഷിതാവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ നടപടികളില്‍ കൂടുതല്‍ മാനുഷിക മുഖം ഉണ്ടാകണം.
കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടറിയയേറ്റിന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. മോണ്‍ ജോസ് നവസ്, ഫാ. ടോം ഷെറി ജെ തോമസ്, ജോസഫ് പെരേര, എബി കുന്നേപ്പറമ്പില്‍, എഡിസന്‍ പി വര്‍ഗ്ഗീസ്, എം സി ലോറന്‍സ്, സി ടി അനിത, ഷൈജ ആന്‍റണി, കെ എച്ച് ജോണ്‍, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, ജോസഫ് ജോണ്‍സന്‍, ബാബു മാത്യു, കുട്ടിക്കാനം ജോസ്, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു.