Pages

Thursday, December 1, 2016

KLCA PRAYER - FOR MEETINGS

(കെ എല്‍ സി എ യോഗങ്ങളില്‍ ചൊല്ലുന്നതിനു സംസ്ഥാന ആദ്യത്മീക ഉപദേഷ്ടാവ് മോന്സിഞ്ഞോര്‍ ജോസ് നവാസ് തയാറാക്കിയ പ്രാര്‍ത്ഥന)
കെ എല്‍ സി എ - പ്രാര്‍ത്ഥന
കര്‍ത്താവേ ഞങ്ങളെ ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തകരാക്കണമേ, അങ്ങയുടെ സ്നേഹത്താലും, വചനത്താലും, ആത്മാവിനാലും നിറച്ച് ഞങ്ങളെ സജ്ജരാക്കുകയും, ശാക്തീകരിക്കുകയും, ചെയ്യേണമേ.
കേരളത്തിലെ ലത്തീന്‍ സമുദായത്തിന്‍റെ സര്‍വ്വതോന്‍മുഖമായ വിമോചനത്തിനും, വികസനത്തിനും വേണ്ടി ഹൃദയം തുറന്നും, കൈതുറന്നും പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കേണമേ.
അനൈക്യമുള്ളിടത്ത് ഐക്യവും, അധ:പതനമുള്ളിടത്ത് ഉയര്‍ച്ചയും, അജ്ഞതയുള്ളിടത്ത് വിജ്ഞാനവും, അടിമത്തമുള്ളിടത്ത് സ്വാതന്ത്ര്യവും കുറവുള്ളിടത്ത് സമൃദ്ധിയും, ഞങ്ങള്‍ വരുത്തട്ടെ.
അകന്നുനില്ക്കുന്നവരെ അടുപ്പിക്കാനും,
ചിതറിക്കിടക്കുന്നവരെ ഒരുമിച്ചുകൂട്ടുവാനും,
ഉറങ്ങുന്നവരെ ഉണര്‍ത്താനും
തളര്‍ന്നു പോയവരെ ശക്തിപ്പെടുത്താനും
നിരാശപ്പെട്ടുപോയവരെ പ്രത്യാശ നിറഞ്ഞവരാക്കാനും,
ഞങ്ങളെ സഹായിക്കേണമേ
നേടുന്നതിനേക്കാളേറെ കൊടുക്കുന്നതിനും
മഹത്വപ്പെടുന്നതിനെക്കാള്‍ മഹത്വപ്പെടുത്താനും
ശുശ്രൂഷിക്കപ്പെടുന്നതിനേക്കാള്‍ ശുശ്രൂഷിക്കുന്നതിനും
ഞങ്ങള്‍ ശ്രദ്ധിക്കട്ടെ.
ഇന്നലെകളിലേക്ക് നോക്കി കുറ്റബോധത്താലും
വിരോധത്താലും നിറഞ്ഞ് അടിമപ്പെടുന്നതിനു പകരം
നാളെയിലേക്ക് നോക്കി സ്വപ്നം കാണാനും
പ്രത്യാശയോടും ധൈര്യത്തോടും കൂടെ മുന്നേറാനും
ഞങ്ങളെ അനുഗ്രഹിക്കേണമേ.
ആമേന്‍.
ഞങ്ങളുടെസ്വര്‍ഗ്ഗീയ അമ്മേ
വിശുദ്ധ യൗസേപ്പിതാവേ
വിശുദ്ധ ഫ്രാന്‍സീസ് സേവ്യറേ
വിശുദ്ധതോമസ്മൂറേ
സകല വിശുദ്ധരേ
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ..

No comments:

Post a Comment