ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തിലായി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐ.ഇ.ഡി സെല്ലില്‍നിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ലഭിച്ച ഉത്തരവ് പ്രകാരം ഭിന്നശേഷിയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പില്‍ ചിലത് നിര്‍ത്തലാക്കുകയും, മറ്റുചിലത് വെട്ടിക്കുറച്ച് വിതരണംചെയ്യാനുമാണ് നിര്‍ദേശം. കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം വിതരണംചെയ്യേണ്ടിയിരുന്ന സ്കോളര്‍ഷിപ്പുകളാണ് വളരെ വൈകി വെട്ടിക്കുറച്ച് വിതരണംചെയ്യുന്നത്. ബുദ്ധി, ചലന, ശ്രവണ, കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളിലാണ് മാറ്റംവരുത്തിയത്.
വര്‍ഷത്തില്‍ ബുക് ആന്‍ഡ് സ്റ്റേഷനറി ആനുകൂല്യം 700 രൂപ, യൂനിഫോം ആനുകൂല്യം 700 രൂപ, യാത്ര ആനുകൂല്യം 700 രൂപ, സംസ്ഥാന ഗവണ്‍മെന്‍റിന്‍െറ പ്രത്യേക സ്കോളര്‍ഷിപ് 600 രൂപ, ഗുരുതര ചലനവൈകല്യമുള്ളവര്‍ക്കും, ബുദ്ധിപരമായ വൈകല്യമുള്ളവര്‍ക്കുമുള്ള എസ്കോര്‍ട്ടിങ് ആനുകൂല്യം 850 രൂപ, കാഴ്ചവൈകല്യമുള്ളവര്‍ക്ക് റീഡേഴ്സ് ആനുകൂല്യം 750 രൂപ, ഭിന്നശേഷിയുള്ള പെണ്‍കുട്ടികള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് സ്കോളര്‍ഷിപ് നല്‍കാറുള്ളത്. ഈ വര്‍ഷം ബുക് ആന്‍ഡ് സ്റ്റേഷനറി, യൂനിഫോം ആനുകൂല്യമായി 500 രൂപ വീതം മാത്രമേ അനുവദിച്ചിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാറിന്‍െറ സ്കോളര്‍ഷിപ് പൂര്‍ണമായും നിര്‍ത്തലാക്കി. യാത്ര ആനുകൂല്യത്തില്‍നിന്ന് 100 രൂപയും, എസ്കോര്‍ട്ടിങ്, റീഡേഴ്സ് ആനുകൂല്യത്തില്‍ നിന്ന് 150 രൂപ വീതവും കുറച്ച് വിതരണംചെയ്യാനാണ് ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്.
പുതിയ ഉത്തരവോടെ ശരാശരി ഭിന്നശേഷിയുള്ള ഒരു ആണ്‍കുട്ടിക്ക് 3550 രൂപ കിട്ടേണ്ടിടത്ത് 1800 രൂപയും ഭിന്നശേഷിയുള്ള പെണ്‍കുട്ടിക്ക് 5550 രൂപ കിട്ടേണ്ടിടത്ത് 3800 രൂപയും മാത്രമേ ലഭിക്കൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കഴിഞ്ഞ വര്‍ഷമാണ് സ്കോളര്‍ഷിപ്പിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്.
സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കാരണം ഐ.ഇ.ഡി സെല്ലിന്‍െറ അനാസ്ഥയാണെന്നാണ് കെഎല്‍ സിഎ ആരോപിച്ചു.
സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറക്കാന്‍ കാരണം ഐ.ഇ.ഡി സെല്ലിന്‍െറ അനാസ്ഥയാണെന്നാണ് കെഎല്‍ സിഎ ആരോപിച്ചു.
No comments:
Post a Comment