Sunday, June 23, 2019

2007 ൽ അയച്ച കത്തിന് 2019 ൽ സർക്കാറിൽനിന്ന് മറുപടി കിട്ടി

2007 ൽ അയച്ച കത്തിന് 2019 ൽ സർക്കാറിൽനിന്ന് മറുപടി കിട്ടി

https://m.facebook.com/story.php?story_fbid=2125783517543959&id=820809578041366

കണ്ണൂർ രൂപത കെഎൽസിഎ പ്രസിഡണ്ട് ആയിരുന്ന നെൽസൺ ഫെർണാണ്ടസ് 2007 ൽ സർക്കാർ കോളേജുകളിലെ വിദ്യാഭ്യാസ പ്രവേശന സംവരണം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം ഉയർത്തുന്ന വിഷയം, ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സംഭവങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ച് സർക്കാരിന് നൽകിയിരുന്ന കത്തിന് 2019 മറുപടി ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യ തുക വർദ്ധിപ്പിച്ചതായി പറയുന്നുണ്ട്. പ്രൊഫഷണൽ കോഴ്സുകളിൽ ശമ്പളം ഉയർത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ ആവശ്യം മുഴുവൻ കോഴ്സുകളിലും തൊഴിൽ സംവരണത്തിന് ന ആനുപാതികമായി നാല് ശതമാനം വിദ്യാഭ്യാസത്തിലും സംവരണം ലഭിക്കുക എന്നതാണ്. അതിന് ഇനിയും പോരാടേണ്ടിയിരിക്കുന്നു. ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നം ഇപ്പോഴും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Saturday, June 22, 2019

Coastal issues in Kerala

പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ ശരിയായ പ്രകൃത്യാഘാത പഠനങ്ങൾ നടത്തി വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന വീഴ്ച ജനങ്ങൾക്ക് വരുത്തിവയ്ക്കുന്ന വിനകൾക്ക് ഉദാഹരണമാണ് വലിയതുറയിലെ സംഭവപരമ്പരകൾ...

Read & Share:
https://signalnews.in/valiyathura-sea-erosion/

Klca leaders visit to Vypin Veliyathanparambu

https://youtu.be/WsKx3bxbiS4

*കടൽ കയറി ഇറങ്ങി, അവർ ഇറങ്ങി കയറി..വൈപ്പിൻ വെളിയത്താൻപറമ്പ് പുത്തൻകടപ്പുറം പ്രദേശത്ത് കടൽക്ഷോഭത്തോട് മല്ലടിക്കുന്ന  13 വീട്ടുകാർ !*
Visit by KLCA leaders

Thursday, April 18, 2019

Parliament election 2019 klca statement

പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും വിനിയോഗിക്കണം - മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവർ അധികാരത്തിൽ വരണം

പാർലമെൻറ് തെരഞ്ഞെടുപ്പ് അതീവ ഗൗരവത്തോടുകൂടി എല്ലാവരും കാണണം, വോട്ടവകാശം യാതൊരു കാരണവശാലും ആരും വിനിയോഗിക്കാതിരിക്കരുത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നായ മതേതരത്വം സംരക്ഷിക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്. മതേതരത്വം എന്ന തത്വം ഇന്ത്യയുടെ ഭരണഘടനയിൽ ഉൾച്ചേർക്കാൻ കാരണം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിവിധ മതവിശ്വാസങ്ങളുടെ സംരക്ഷണം മുന്നിൽ കണ്ടുകൊണ്ടാണ്. മതവിശ്വാസങ്ങളും മൗലികാവകാശങ്ങളും  പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന സമൂഹമാണ് നാടിന് ആവശ്യം. ഹിംസാ സംസ്കാരത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാകണം ഈ തിരഞ്ഞെടുപ്പ്.

ആൻറണി നൊറോണ
പ്രസിഡൻറ്

അഡ്വ ഷെറി ജെ തോമസ്
ജനറൽ സെക്രട്ടറി

© KLCA State Committee

Wednesday, March 20, 2019

SAMUDAAYIKAM KLCA STUDY CENTRE

✒|സാമുദായികം|KLCA പഠനകേന്ദ്രം|✒

23.3.19 ശനിയാഴ്ച 4 PM
എറണാകുളം സി എ സി യിൽ

സമകാലിക വിഷയങ്ങൾ അപഗ്രഥനം ചെയ്യുന്നതിന് കെഎൽസിഎ  സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ സാമുദായിക - സാമൂഹിക വിഷയങ്ങളിൽ  പഠനകേന്ദ്രം സംഘടിപ്പിക്കുന്നു. മാർച്ച് മാസത്തിലെ പഠനകേന്ദ്രം  സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ഉദ്ഘാടനം ചെയ്യും.

വിഷയങ്ങൾ-

1. ജാതി സർട്ടിഫിക്കറ്റ് - നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ്.

2. ഷെവലിയാർ എൽ എം പൈലി ചെയർ കൊച്ചിൻ യൂണിവേഴ്സിറ്റി.

3. ചെല്ലാനം കടൽ ഭിത്തി - ജിയോ ട്യൂബ്

4. നോൺ ക്രീമിലെയർ ഓൺലൈൻ ആപ്ലിക്കേഷൻ - ലാറ്റിൻ കാത്തലിക്/ ആംഗ്ലോ-ഇന്ത്യൻ പ്രത്യേക കോളങ്ങൾ ആവശ്യപ്പെടുന്നത് സംബന്ധിച്ച്.

തീയതി - 23.3.19 ശനിയാഴ്ച
വൈകിട്ട് 4 മണിക്ക് എറണാകുളം ഐ എസ് പ്രസ് റോഡ് സി എ സി ബിൽഡിങ്ങിൽ കെഎൽസിഎ ഓഫീസിൽ.

പങ്കെടുക്കാനാഗ്രഹിക്കുന്നു എങ്കിൽ 9447200500  നമ്പറിൽ സന്ദേശം അയക്കുകയോ stateklca@gmail.com വിലാസത്തിൽ ഈമെയിൽ അയയ്ക്കുകയോ ചെയ്യാം. പഠന കേന്ദ്രത്തിൽ ഉൾപ്പെടുത്തേണ്ട സാമുദായ സംബന്ധിയായ വിഷയങ്ങളെപ്പറ്റിയും സൂചനകൾ നൽകാവുന്നതാണ്.

അഡ്വ ഷെറി ജെ തോമസ്
ജനറൽ സെക്രട്ടറി

© | KLCA | സാമുദായികം|✒

Monday, March 11, 2019

Samudayikam 3

*സാമുദായികം ലക്കം- 3* 

*ഒരിക്കലും മറക്കരുത് നരേന്ദ്രൻ കമ്മീഷനെ*

കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് ഒരിക്കലും മറക്കാനാവാത്ത അന്വേഷണ കമ്മീഷൻ ആണ് ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ. ടി എം സാവൻകുട്ടി, കെ വി രബീന്ദ്രൻനായർ എന്നിവർ അംഗങ്ങളായുള്ള കമ്മീഷൻ 2000 ഫെബ്രുവരി 11ന് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചു. 4370 സർക്കാർ തൊഴിലവസരങ്ങൾ ലത്തീൻ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന
കമ്മീഷൻ റിപ്പോർട്ട് പലവുരു നാം പറഞ്ഞുകേട്ടിട്ടുള്ളതാണെങ്കിലും അത് എത്ര നാളത്തെ കണക്കാണ് എന്നതാണ് പ്രസക്തം. ആകെ 51 സിറ്റിങ്ങുകൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലായി നടത്തി. രണ്ടായിരത്തി ഒന്നിൽ ഇരുപത്തിയാറാമത് സാക്ഷിയായി ലത്തീൻ സമുദായത്തിനുവേണ്ടി അന്നത്തെ കെഎൽസിഎ യെ പ്രതിനിധീകരിച്ച് കെസിവൈഎം പ്രവർത്തകനായിരുന്ന ഞാനും മൊഴിനൽകിയിരുന്നു.  (അനക്സർ 6- സാക്ഷി നം 26).

*കുറിപ്പ് -* 1980 മുതലുള്ള ഇരുപതുവർഷത്തെ നിയമനങ്ങളുടെ കണക്കാണ് പിഎസ്‌സിയോട് കമ്മീഷൻ ചോദിച്ചിരുന്നത്. രേഖകൾ ലഭ്യമല്ലാത്തതിനാൽ പി എസ് സി നൽകിയതാകട്ടെ 1986 മുതൽ 1990 വരെയുള്ള കണക്കുകളും, 2000 ലെ കണക്കും. (അവലംബം-കമ്മീഷൻ റിപ്പോർട്ട് ചാപ്റ്റർ 4) അങ്ങനെ ആകെ അഞ്ചുവർഷത്തെ മാത്രം കണക്കുകൾ പരിശോധിച്ചപ്പോഴാണ് 4370 തൊഴിലവസരങ്ങൾ സമുദായത്തിന് നഷ്ടമായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്തത്. യഥാർത്ഥ കണക്കുകൾ കിട്ടിയിരുന്നെങ്കിൽ ഇതിലും എത്രയോ വലുതായിരിക്കുമായിരുന്നു നാമറിയുന്ന അറിയാത്ത തൊഴിൽ നഷ്ടം!

© | Sherry J Thomas | 4.3.19 |

Samudayikam 2

*സാമുദായികം- ലക്കം 2*

*ന്യൂനപക്ഷ ക്ഷേമം - എല്ലാവർക്കും വേണം ക്ഷേമം* 

ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻറെ ഭാഗമായും തുടർന്നുണ്ടായ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായും കേരളത്തിൽ 2008 ൽ സംസ്ഥാനസർക്കാർ ന്യൂനപക്ഷ സെൽ രൂപീകരിക്കുകയുണ്ടായി. ന്യൂനപക്ഷ വിദ്യാർഥികളെ മത്സരപരീക്ഷക്കും തൊഴിൽ പരീക്ഷകൾക്കും ഒരുക്കുന്നതിനായി കോച്ചിംഗ് സെൻററുകളും ഇതോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ, ആലത്തിയൂർ, ആലുവ, കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി, കാസർഗോഡ് , കോഴിക്കോട്, പാലക്കാട്,
പത്തനംതിട്ട,  പയ്യന്നൂർ, പെരിന്തൽമണ്ണ, പൊന്നാനി, തിരുവനന്തപുരം, തൊടുപുഴ, തൃശൂർ, വേങ്ങര, വയനാട് എന്നിങ്ങനെ 17 കേന്ദ്രങ്ങളിലാണ് കോച്ചിംഗ് സെൻറർ പ്രവർത്തിക്കുന്നത്. 

*ചർച്ച* - ന്യൂനപക്ഷ സമുദായ അംഗങ്ങൾക്ക് എല്ലാവർക്കും അവസരമുള്ള ഈ കോച്ചിംഗ് സെന്ററുകളിൽ നേതൃത്വംനൽകാൻ പ്രിൻസിപ്പാളായി  വരുന്നതും ന്യൂനപക്ഷ അംഗങ്ങൾ തന്നെയാണ്. പക്ഷേ 17 എണ്ണത്തിൽ 16 പ്രിൻസിപ്പാൾ പോസ്റ്റുകളും ഒരു ന്യൂനപക്ഷ സമുദായത്തിന്റെ മാത്രം കയ്യിലാണ് എന്ന് സർക്കാർ വെബ്സൈറ്റിൽ തന്നെ വെളിവാക്കുന്നു. ആകെ ഒരെണ്ണം ക്രൈസ്തവ വിഭാഗത്തിന്.പ്രസിദ്ധമായ പല കോളേജുകളിൽനിന്നും വിരമിച്ച ഉന്നത യോഗ്യതകളുള്ള ലത്തീൻ കത്തോലിക്കർ അപേക്ഷിച്ചിട്ടും ഒരു പ്രിൻസിപ്പാൾ പോലുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ നമ്മുടെ ആളുകളും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾക്കും കൂടുതൽ ശ്രദ്ധ കിട്ടുമായിരുന്നു. 

(അധികാരത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് കൂടുതൽ ചർച്ചകൾക്ക് ഉപകരിക്കും എന്ന് തോന്നുന്നുവെങ്കിൽ ഈ പോസ്റ്റ് സമുദായത്തിന്റെതായ വേദികളിൽ ഷെയർ ചെയ്യുമല്ലോ)

© | Sherry J Thomas | 3.3.19 | 
www.niyamadarsi.com