Pages

Monday, January 7, 2019

Economic reservation is a move to cause friction between communities- KLCA

Press release

*സാമ്പത്തിക സംവരണത്തിനായി ഭരണഘടനാഭേദഗതി നീക്കം, രാജ്യത്ത് വിഭാഗീയത വളർത്താനുള്ള ശ്രമം - കെഎൽസിഎ*

മുന്നോക്ക സമുദായത്തിലെ വാർഷികവരുമാനം 8 ലക്ഷത്തിൽ താഴെയുള്ള ആളുകൾക്ക് 10% സംവരണം ഏർപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ നിലപാട് രാജ്യത്തെ വിഭാഗീയത വളർത്താൻ എന്ന് കെഎൽസിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഈ നീക്കത്തെ സ്വാഗതം ചെയ്യുന്ന സംസ്ഥാനസർക്കാർ
ആത്യന്തികമായി ഭരണഘടനയെ തകർക്കുന്നതിന് കൂട്ടുനിൽക്കുകയാണ്. 

80% വരുന്ന പിന്നോക്കക്കാർക്കും പട്ടികജാതി പട്ടിക വിഭാഗക്കാർക്കും ആയി 50% മാത്രം സംവരണം നൽകുമ്പോൾ
രാജ്യത്തെ 20 ശതമാനം മാത്രം വരുന്ന മുന്നോക്കക്കാർക്ക് 10% സംവരണം നൽകുക വഴി വലിയ അനീതിക്കാണ് കേന്ദ്രസർക്കാർ തുനിയുന്നത്.

നിലവിൽ 50 ശതമാനം സംവരണവും 50% ജനറൽ കാറ്റഗറിയിൽ എന്നുള്ളതാണ് സംവരണ തത്വം 10% മുന്നോക്ക വിഭാഗത്തിലെ ആളുകൾക്ക് സംവരണം ചെയ്താൽ സംവരണത്തിന് അർഹരായ വിഭാഗങ്ങൾ 60 ശതമാനമായി ഉയരും ജനറൽ കാറ്റഗറിയിൽ 40 ശതമാനമായി താഴുകയും ചെയ്യും. ഇത് സംവരണം 50 ശതമാനത്തിന് മേലെയാവാൻ പാടില്ലയെന്ന സുപ്രീം കോടതി വിധിക്ക് എതിരെയുമാണ്. അതിനായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പാർലമെൻറ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ഈ സമയത്ത് എത്തുന്ന ഇത്തരം നീക്കങ്ങൾക്ക് രാജ്യത്തെ പിന്നാക്കവിഭാഗങ്ങൾ ഉചിതമായ മറുപടി നൽകും.

സാമുദായികമായി അവശത അനുഭവിക്കുന്ന പട്ടികജാതി,പട്ടിക വിഭാഗ,മറ്റ് പിന്നോക്ക ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ആണ് ഭരണഘടന രൂപീകൃതമായപ്പോൾ അത്തരം വിഭാഗത്തിലുള്ള ആളുകൾക്ക് സംവരണം കൊണ്ടുവരുവാൻ ഭരണഘടനയിൽ സംവരണതത്വം ഉൾപ്പെടുത്തിയത്, അത് കേവലം തൊഴിലീൻറയോ പണത്തിന്റെയോ  അടിസ്ഥാനത്തിലല്ല. ഭരണഘടനാ തത്ത്വങ്ങൾ അട്ടിമറിക്കുന്ന രീതിയിലുള്ളതാണ് പൊതുവിഭാഗത്തിൽ 10% മുന്നോക്ക ജാതിക്കാർക്ക് കൊടുക്കാനുള്ള നീക്കം എന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

© KLCA STATE COMMITTEE
7.1.19

No comments:

Post a Comment