Pages

KLCA STATE COMMITTEE BUSINESS AWARD 2018

STATE BUSINESS AWARD 2018. Hon'ble Justice Mary Joseph, Judge High Court of Kerala inaugurated the event. Bishop Dr James Anaparambil distributed the award. Antony Norohna Presided over the Function.
കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളില്‍ നിന്നായി ശ്രീ. ജോസ് സി എസ്(നെയ്യാറ്റിന്‍കര രൂപത)- ജെസ്സു അമൃതം (തിരുവനന്തപുരം അതിരൂപത), ബീന സാമുവല്‍ (പുനലൂര്‍ രൂപത),ജാക്സണ്‍ പീറ്റര്‍ (ആലപ്പുഴ രൂപത) എബി കുന്നേപ്പറമ്പില്‍ (വിജയപുരം രൂപത), ജോമോന്‍ ചിറയ്ക്കല്‍ (കൊച്ചി കൊച്ചി രൂപത), ആന്‍റണി ആതിര (കോട്ടപ്പുറം രൂപത), ടി.ജെ.ഡേവിഡ് (കോഴിക്കോട് രൂപത), ഷൈജു സെബാസ്റ്റ്യന്‍ അട്ടിപ്പേറ്റി, ഷിബു ചമ്മണിക്കോടത്ത് (വരാപ്പുഴ അതിരൂപത), ജോസ് അറയ്ക്കല്‍ (കണ്ണൂര്‍) എന്നിവരെയാണ് ആദരിച്ചത്. അന്താരാഷ്ട്രതലത്തിലുളള സി എ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മരിയ രോഷ്നിയെയും ചടങ്ങില്‍ ആദരിച്ചു. 
ആലപ്പുഴ രൂപതാ മെത്രാന്‍ റൈറ്റ് റവ: ജെയിംസ് ആനാപറമ്പില്‍ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. കെഎല്‍സിഎ സംസ്ഥാന പ്രസിഡണ്ട് ആന്‍റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ഹൈബി ഈഢന്‍(എംഎല്‍എ), ഷാജി ജോര്‍ജ് , മോൺ ജോസ് നവാസ് , ഫാ: എബിജിന്‍ അറയ്ക്കല്‍, ആന്‍റണി ആല്‍ബര്‍ട്ട്, സി.ജെ. പോള്‍,ജോര്‍ജ് നാനാട്ട്, വിന്‍സ് പെരിഞ്ചേരി, എം സി ലോറന്‍സ്, സ്റ്റെര്‍വിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.